ആടും കുടുങ്ങി, ആളും. അഗ്നിശമനസേന രക്ഷകരായി.

തളിപ്പറമ്പ്: ആടിനെ രക്ഷിക്കാന്‍ കിണറിലിറങ്ങിയ ആളേയും ആടിനേയും രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. കാക്കാംചാലില്‍ അയല്‍വാസി പി.പി.മുഹമ്മദ് കുഞ്ഞിയുടെ വീട്ടു കിണറില്‍ ചാടിയ ഒരു വയസ് പ്രായമുള്ള സ്വന്തം ആടിനെ രക്ഷിക്കാന്‍ കിണറില്‍ ഇറങ്ങിയ മണ്ടേന്‍ കണ്ടി അബൂബക്കര്‍ (63) എന്നയാളാണ് തിരിച്ചു കയറാന്‍ … Read More

നൃത്താഞ്ജലി കാല്‍ നൂറ്റാണ്ട് പിന്നിടുന്നു-ആഘോഷങ്ങള്‍-മെയ്-18 ന് എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പ്: നൂറുകണക്കിന് കലാപ്രതിഭകളെ സംഭാവന ചെയ്തതളിപ്പറമ്പ് നൃത്താഞ്ജലി നൃത്ത-സംഗീത-ചിത്രകലാ വിദ്യാലയം സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ മെയ്-18 ന് നടക്കും. വൈകുന്നേരം ആറിന് ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ എം.വിജിന്‍ എം.എല്‍.എ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി, ഡി.വൈ.എസ്.പി എം.പി.വിനോദ്, നാട്യാചാര്യന്‍ … Read More

ക്രൈസ്തവ സ്‌നേഹത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ഉദാത്തമായ മാതൃകയാണ് സേവനനിരതരായ സന്യസ്ഥര്‍ കാണിച്ചുതരുന്നതെന്ന് തലശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.-കാരുണ്യ സ്പര്‍ശം അവാര്‍ഡ്-അഗതികളുടെ സഹോദരിമാര്‍ക്ക് സമ്മാനിച്ചു.

വായാട്ടുപറമ്പ്: ക്രൈസ്തവ സ്‌നേഹത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ഉദാത്തമായ മാതൃകയാണ് സേവനനിരതരായ സന്യസ്ഥര്‍ കാണിച്ചുതരുന്നതെന്ന് തലശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കാരുണ്യ സ്പര്‍ശം അവാര്‍ഡ്-അഗതികളുടെ സഹോദരിമാര്‍ക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. കണ്ണൂര്‍-ബി പോസിറ്റീവ് ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ 2023-ലെ കാരുണ്യ സ്പര്‍ശം … Read More

അഡ്വ.വി.എസ്.ജയശ്രീ അഡീ.ജില്ലാ ഗവ.പ്ലീഡറായി ചുമതലയേറ്റു.

തലശ്ശേരി: അഡീഷണല്‍ ജില്ലാ ഗവ.പ്ലീഡറായി അഡ്വ.വി.എസ്.ജയശ്രീ ചുമതലയേറ്റു. രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് ഇവര്‍ക്ക് ചുമതല. സി.പി.ഐ.സംസ്ഥാന കമ്മറ്റി അംഗം സി.പി.ഷൈജന്റെ ഭാര്യയാണ്.  

സൗന്ദര്യംപോരാ-പീഡനം ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്.

തളിപ്പറമ്പ്: സൗന്ദര്യം പോരെന്ന് ആക്ഷേപിച്ച് ശാരീരിക-മാനസിക പീഡനം നടത്തിയ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ ഗാര്‍ഹിക പീഡനനിയമപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തു. ചേലേരി അമൃതത്തിലെ ഗോപാലകൃഷ്ണന്റെ മകള്‍ അശ്വതി ജി.കൃഷ്ണന്റെ(30)പരാതിയിലാണ് ഭര്‍ത്താവ് പട്ടുവം പറപ്പൂലിലെ പ്രജീഷ് ലക്ഷ്മണന്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. 2013 സെപ്തംബര്‍ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രതിഷേധജ്വാല.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രതിഷേധ ജ്വാല തെളിയിച്ചു. ഗവ: ദന്തല്‍ കോളേജിലാണ് ഹൗസ് സര്‍ജന്‍മാരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരുമാണ് ഇന്ന് വൈകുന്നേരം ഡോ.വന്ദനദാസിന്റെ യുടെ കൊലപാതകത്തില്‍ പ്രതിഷേധ ജ്വാല കത്തിച്ച് ആദരമര്‍പ്പിച്ചത്. ഡോ. വിനായക് വിജയ്, ഡോ.നിവേദിത, ഡോ.കൃതിക, … Read More

തളിപ്പറമ്പില്‍ ഐ.എം.എയുടെ പ്രതിഷേധ പ്രകടനം

തളിപ്പറമ്പ്: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനയെ കുത്തിക്കൊന്നതില്‍ പ്രതിഷേധിച്ച് തളിപ്പറമ്പ് നഗരത്തില്‍ ഐ.എം.എയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടത്തിയ സമ്മേളനത്തില്‍ പ്രസിഡന്റ് ഡോ. ലത മേരി ജോസ് അധ്യക്ഷത വഹിച്ചു. സെകട്ടറി ഡോ.അരുണ്‍ ശങ്കര്‍, ഡോ.കെ.വി.മുകുന്ദന്‍, ഡോ.ഷരീഫ്, … Read More

വീട്ടുമുററത്തേക്ക് വെടിമരുന്ന് എറിഞ്ഞു- 10 പേര്‍ക്കെതിരെ പോലീസ് കേസ്.

തളിപ്പറമ്പ്: വീട്ടുമുറ്റത്തേക്ക് വെടിമരുന്നിന് തീകൊളുത്തി എറിയുകയും വീട്ടുകാരെ ചീത്തവിളിക്കുകയും മോട്ടോര്‍സൈക്കിളിന് കേട് വരുത്തുകയും ചെയ്ത സംഭവത്തില്‍ 10 പേര്‍ക്കെതിരെ കേസ്. പട്ടുവം പടിഞ്ഞാറേച്ചാലിലെ അമല്‍രാജന്‍(26), വിപിന്‍ദാസ്(23), ശ്രീഷ്ണവ്ദാസ്(24), ജിജിന്‍ വിശ്വനാഥന്‍(24), ഉദയ്കൃഷ്ണന്‍(26), ജിതുല്‍ മുകുന്ദന്‍(26), സുനില്‍കുമാര്‍(40) എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് 3 … Read More

ചെറുതാഴം കുന്നിന്‍ മതിലകം ക്ഷേത്രത്തില്‍ ദശദിന ബ്രഹ്‌മകലശം മെയ്-14 ന് തുടങ്ങും

  പിലാത്തറ: ചെറുതാഴം കുന്നിന്‍ മതിലകം ക്ഷേത്രത്തില്‍ ദശദിന ബ്രഹ്‌മകലശം14 മുതല്‍ 24 വരെ നടക്കും. തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പദ്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഞായറാഴ്ച വൈകുന്നേരം നാലിന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടക്കും.തുടര്‍ന്ന് ആധ്യാത്മിക സഭ. 21 … Read More

കിണറില്‍ വീണ ആടിനെ രക്ഷപ്പെടുത്തി.

പെരിങ്ങോം: കിണറില്‍ അകപ്പെട്ട ആടിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കാങ്കോല്‍-ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ ചൂരലിലെ പുതിയ പുരയില്‍ ഷാഹുല്‍ ഹമീദ് എന്നയാളുടെ 60 അടി താഴ്ചയുള്ള കിണറില്‍ അകപ്പെട്ട ആടിനെയാണ് രക്ഷപ്പെടുത്തിയത്. പെരിങ്ങോം അഗ്‌നിശമന സേനയിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ഗോകുല്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍പ്പെട്ട … Read More