തളിപ്പറമ്പ് തീപിടുത്തം-കെ.വി.കോംപ്ലക്‌സില്‍ ശുചീകരണം ആരംഭിച്ചു.

തളിപ്പറമ്പ്: തീപിടുത്തം നടന്ന കെ.വി.കോംപ്ലക്‌സില്‍ ശുചീകരണ പ്രവൃത്തികള്‍ ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചുമതല്‍ തന്നെ വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികളായ കെ.എസ്.റിയാസ്, വി.താജുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം. നശിച്ചുപോയ കടകളുടെ ഉടമസ്ഥരും വ്യാപാരിവ്യവസായി ഏകോപനസമിതി തളിപ്പറമ്പ് യൂണിറ്റ്എക്‌സിക്യൂട്ടീവ് അംഗങ്ങളും ചേര്‍ന്നാണ് ശുചീകരണം … Read More

യുവാവിനെ മര്‍ദ്ദിച്ചതിന് രണ്ടുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പുളിമ്പറമ്പിലെ മക്കിഹംസ, മദ്രസക്ക് സമീപത്തെ മണ്ണന്‍ അമീര്‍ എന്നിവരുടെ പേരിലാണ് കേസ്. ഒക്ടോബര്‍ 10 ന് രാത്രി 11.20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസക്ക് സമീപത്തെ കെ.പി.ജെ.ഫ്രൂട്ട്‌സ് എന്ന സ്ഥാപനത്തിന്റെ … Read More

മുസ്ലിംലീഗ് നേതാവ് മണ്ണന്‍ സൂബൈര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

കണ്ണൂര്‍: മുസ്ലിംലീഗ് നേതാവ് മണ്ണന്‍ സൂബൈര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കണ്ണൂരില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ വെച്ച് മെമ്പര്‍ഷിപ്പ് സ്വീകരിച്ചു. തളിപ്പറമ്പ് നഗരത്തിലെ കെ.വി.കോപ്ലക്സില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ കഷ്ട നഷ്ടങ്ങള്‍ സംഭവിച്ച വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് … Read More

തുളുനാട് മാധ്യമ അവാര്‍ഡ് ടി. ഭരതന്

പയ്യന്നൂര്‍: തുളുനാട് മാസിക ഏര്‍പ്പെടുത്തിയ അതിയാമ്പൂര്‍ കുഞ്ഞിക്കൃഷ്ണന്‍ സ്മാരക തുളുനാട് മാധ്യമ അവാര്‍ഡ് പ്രമുഖ മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ പയ്യന്നൂര്‍ ലേഖകനുമായ ടി.ഭരതന്. വി.വി. പ്രഭാകരന്‍, ടി.കെ.നാരായണന്‍, എന്‍.ഗംഗാധരന്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. നവംബറില്‍ കാഞ്ഞങ്ങാട് നടക്കുന്ന … Read More

റോഡ് ഉപരോധം- ആറ് കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ കേസ്.

തളിപ്പറമ്പ്; ഷാഫി പറമ്പിലിന് നേരെയുണ്ടായ പോലീസ്  മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് തളിപ്പറമ്പ് ദേശീയപാത  ഉപരോധിക്കുകയും പ്രകടനം നടത്തുകയും ചെയ്തതിന് ആറ് കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.  ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.എന്‍.പൂമംഗലം, ഡി.സി.സി ജന.സെക്രട്ടെറി ടി.ജനാര്‍ദ്ദനന്‍, എസ്.ഇര്‍ഷാദ്, എ.ഡി.സാബൂസ്, കെ.രമേശന്‍, … Read More

തളിപ്പറമ്പ് തീപിടുത്തത്തിനെതിരെ ഫേസ് ബുക്ക് പോസ്റ്റ് അനില്‍ കെയെന്‍ പണി വാങ്ങി

തളിപ്പറമ്പ്: തളിപ്പറമ്പ് തീപിടുത്തം സംബന്ധിച്ച് ഫേസ് ബുക്ക്‌പേജില്‍ പോസ്റ്റിട്ടതിന് ഒരാള്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. അനില്‍ കേയെന്‍ എന്നയാളുടെ പേരിലാണ് കേസ്. തളിപ്പറമ്പ് മുന്‍സിപ്പല്‍ യൂത്ത്‌ലീഗ് ജനറല്‍സെക്രട്ടെറി മന്നയിലെ നാലുമുട്ടം വീട്ടില്‍ എന്‍.എ.സിദ്ദിഖിന്റെ(40) പരാതിയിലാണ് കേസ്. മാതൃഭൂമി ന്യൂസ് ഇട്ട ഒരു … Read More

തളിപ്പറമ്പില്‍ എം.എല്‍.എ ഫണ്ട് വിനിയോഗം അഴിമതി ലക്ഷ്യമിട്ട്-എ.പി.ഗംഗാധരന്‍

തളിപ്പറമ്പ്: നിത്യേന ആയിരക്കണക്കിന് ഭക്തര്‍ ദര്‍ശനത്തിനായി എത്തിച്ചേരുന്ന ശ്രീരാജരാജേശ്വര ക്ഷേത്രം റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി തീര്‍ന്ന് മാസങ്ങളായിട്ടും കണ്ടില്ലെന്ന് നടിക്കുന്നവര്‍ എം എല്‍ എയുടെ വികസനഫണ്ട് മറയാക്കി തളിപ്പറമ്പില്‍ പഴയ ബസ് വെയിറ്റിംഗ് ഷെഡ്ഡ് പൊളിച്ചുമാറ്റി ജനങ്ങളെ പെരുവഴിയിലാക്കി നിര്‍മ്മാണ പ്രവര്‍ത്തിയില്‍ … Read More

തളിപ്പറമ്പ നഗരത്തിലെ തീപ്പിടുത്തം വ്യാപാരികള്‍ക്കും, തൊഴിലാളിക്കള്‍ക്കും താങ്ങാന്‍ പറ്റുന്നതിലും അപ്പുറം- ലെന്‍സ്‌ഫെഡ്

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലുണ്ടായ തീപ്പിടുത്തത്തില്‍ നിരവധി സ്ഥാപനങ്ങള്‍ അഗ്‌നിക്കിരയായയി കോടികളുടെ നഷ്ടം സംഭവിക്കുകയും കൂടാതെ നിരവധി തൊഴിലാളികള്‍ വഴിയാരാധമാവുകയും ചെയ്തു. തൊഴിലാളികള്‍ക്കും കടയുടമക്കും അര്‍ഹതപ്പെട്ട ആനുകൂല്യം പാക്കേജിലൂടെ നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്നും സംഭവ സ്ഥലം സന്ദര്‍ശിച്ച ലെന്‍സ്‌ഫെഡ് ഭാരവാഹികള്‍ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. … Read More

തളിപ്പറമ്പിലെ വ്യാപാരികളെ കേരളം സഹായിക്കണം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ

തളിപ്പറമ്പ്: തളിപ്പറമ്പിലെ തീപിടുത്തത്തില്‍ സര്‍വ്വവും നശിച്ച വ്യാപാരികളെ സംരക്ഷിക്കാന്‍ കേരളമാകെ ഒന്നിച്ചുനില്‍ക്കണമെന്നും രാഷ്ട്രീയവും മറ്റഅഭിപ്രയ വ്യത്യാസങ്ങളും മാറ്റിവെച്ച് ഒന്നിക്കണമെന്നും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. മുസ്ലിംലീഗ് സംസ്ഥാന കമ്മറ്റി പ്രതിനിധി സംഘത്തോടൊപ്പം തീപിടുത്തം മൂലം നശിച്ച കടകള്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം … Read More

തളിപ്പറമ്പ് തീപ്പിടിത്തം: സമാന ദുരന്തങ്ങള്‍ക്ക് തുല്യമായ പാക്കേജ് പരിഗണിക്കും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തില്‍ വ്യാഴാഴ്ച ഉണ്ടായ തീപ്പിടിത്തത്തില്‍ വലിയ തോതില്‍ നാശനഷ്ടം സംഭവിച്ച വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങള്‍ക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ പറഞ്ഞു. അഗ്‌നിബാധിത … Read More