കഞ്ചാവ് ബീഡിവലി നാല് രാമന്തളി സ്വദേശികള്‍ പിടിയില്‍

പയ്യന്നൂര്‍: പയ്യന്നൂര്‍ ടൗണില്‍ വെച്ച് കഞ്ചാവ് ബീഡിവലിക്കുകയായിരുന്ന നാല് രാമന്തളി വടക്കുമ്പാട് സ്വദേശികള്‍ പോലീസ് പിടിയില്‍. ജമീല മന്‍സിലില്‍ കുഞ്ഞബ്ദുള്ളയുടെ മകന്‍ അഹമ്മദ് അജ്മല്‍(27), പൊന്നിച്ചി പുതിയപുരയില്‍ വീട്ടില്‍ മൊയ്തീന്റെ മകന്‍ പി.പി.മിഥിലാജ്(25), ഉള്ളിത്തുരുത്തുമ്മല്‍ വീട്ടില്‍ ഖാലിദിന്റെ മകന്‍ യു.ടി.മുഹമ്മദ് ഹഫീസ്(27), … Read More

ക്വാര്‍ട്ടേഴ്‌സില്‍ റെയിഡ്- മാഹിമദ്യം പിടിച്ചെടുത്തു, കവ്വായി സ്വദേശി അറസ്റ്റില്‍.

തളിപ്പറമ്പ്: ക്വാര്‍ട്ടേഴ്‌സില്‍ സൂക്ഷിച്ച മാഹിമദ്യം പിടികൂടി, പയ്യന്നൂര്‍ കവ്വായി സ്വദേശി അറസ്റ്റില്‍. ചപ്പാരപ്പടവ് പറക്കോട് മുഹമ്മദ്കുഞ്ഞി ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനായ കടവത്ത് പുരയില്‍ മുഹമ്മദ് സയ്യിദ്(44)നെയാണ് എസ്.ഐ ടി.വി.ദിനേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് പോലീസ് പിടികൂടിയത്. ഇയാളുടെ മുറിയില്‍ സൂക്ഷിച്ച ഗോവാസ് സ്‌പെഷ്യല്‍ നമ്പര്‍ … Read More

മദ്രസ വരവു ചെലവ് കണക്കില്‍ സംശയം ചോദിച്ചതിന് മൂക്കിനിടിച്ച് പരിക്കേല്‍പ്പിച്ചു.

തളിപ്പറമ്പ്: മദ്രസ ജനറല്‍ബോഡി യോഗത്തില്‍ വരവുചെലവ് കണക്ക് ചോദ്യം ചെയ്തതിന് മധ്യവയസ്‌ക്കനെ തടഞ്ഞുനിര്‍ത്തി മൂക്കിനിടിച്ച് പരിക്കേല്‍പ്പിച്ചു. തളിപ്പറമ്പ് മന്ന  കായക്കൂല്‍ വീട്ടില്‍ കെ.ഉമര്‍ ഫാറൂഖിനാണ്(48)മര്‍ദ്ദനമേറ്റത്. ജൂലായ്-27 ന് വൈകുന്നേരം 5.30 ന് കുറ്റിക്കോല്‍ ജുമാമസ്ജിദ് മദ്രസയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസ … Read More

ആദായനികുതി പഠനക്ലാസ് നാളെ വ്യാപാരഭവനില്‍.

തളിപ്പറമ്പ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് യൂണിറ്റും കണ്ണൂര്‍ ആദായനികുതി വകുപ്പുമായി സഹകരിച്ച സംഘടിപ്പിക്കുന്ന ആദായനികുതി പഠനക്ലാസ് നാളെ ജൂലൈ 29-ന് നടക്കും. ഉച്ചക്ക് ശേഷം 2.30 ന് കപ്പാലം വ്യാപാരഭവനില്‍ നടക്കുന്ന ക്ലാസില്‍ ഇന്‍കം ടാക്‌സ് ഓഫീസര്‍ … Read More

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം അപലപനീയം -യൂത്ത് ഫ്രന്റ് (എം)

കണ്ണൂര്‍ :മലയാളികളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നീ രണ്ട് കന്യാസ്ത്രീകളെ ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ റിമാന്‍ഡിലാക്കിയ സംഭവം രാജ്യത്തിന്റെ മതനിരപേക്ഷ സംസ്‌കാരത്തിന് അപമാനമാണെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി. … Read More

വീടിന് സമീപം നടവഴിയില്‍ ചെളികെട്ടിക്കിടന്നത് ചോദ്യം ചെയ്തതിന് മര്‍ദ്ദനം.

തളിപ്പറമ്പ്: വീടിന് മുന്നിലെ നടവഴിയില്‍ ചെളിവെള്ളം കെട്ടിക്കിടക്കുന്നത് ചോദ്യം ചെയ്ത കുടുംബനാഥനെ മര്‍ദ്ദിച്ചു. തളിപ്പറമ്പ് പൂക്കോത്ത്‌തെരുവിലെ ചെറിയൂര് വീട്ടില്‍ സി.വി.നാരായണനാണ്(65)മര്‍ദ്ദനമേറ്റത്. കഴുത്തിന് കുത്തിപ്പിടിച്ച് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതായാണ് പരാതി. 23 ന് രാവിലെ 7.30 നായിരുന്നു സംഭവം. നാരായണന്റെ പരാതിയില്‍ രോഹിത്ത് എന്നയാള്‍ക്കെതിരെ … Read More

എസ്.ഐയെ ഭീഷണിപ്പെടുത്തി, ഗുഡ്‌സ് ഓട്ടോ ഡ്രൈവറുടെ പേരില്‍ കേസെടുത്തു.

തളിപ്പറമ്പ്: പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിതിന് ഗുഡ്‌സ് ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. അഴീക്കോട് പൊയ്ത്തുംകടവിലെ മുണ്ടോന്‍ വീട്ടില്‍ എം.ഹുസൈന്‍(42)ന്റെ പേരിലാണ് കേസ്. ഇന്നലെ വൈകുന്നേരം 5.45 നാണ് സംഭവം. ദേശീയപാതയില്‍ ഇന്ത്യന്‍ കോഫി ഹൗസിന് സമീപം ട്രാഫിക് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ട തളിപ്പറമ്പ് എസ്.ഐ … Read More

ഫര്‍സീന്‍ മജീദിനെ എതിരായ നടപടി, നിയമത്തോടുള്ള വെല്ലുവിളി-നേരിടുമെന്ന് രാഹുല്‍ വെച്ചിയോട്ട്

മട്ടന്നൂര്‍: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചു എന്ന കാരണത്താല്‍ അധ്യാപകനും യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമായ ഫര്‍സീന്‍ മജീദിനെതിരായ വിദ്യാഭ്യാസ വകുപ്പിന്റെ പിരിച്ചുവിടല്‍ നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി രാഹുല്‍ വെച്ചിയോട്ട്. 3 വര്‍ഷമായിട്ടും കേസില്‍ … Read More

കണ്ണൂര്‍ ജില്ലാ യോഗാസന സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് ജൂലായ്-27 ന് പയ്യന്നൂരില്‍

പയ്യന്നൂര്‍: യോഗ അസോസിയേഷന്‍ ഓഫ് കണ്ണൂരും കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന പത്താമത് യോഗാസന സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് ജലായ് 27 ന് പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ … Read More

ലെൻസ്‌ഫെഡ് കണ്ണൂർ ജില്ലാ കമ്മിറ്റി അനുശോചനയോഗം സംഘടിപ്പിച്ചു.

പയ്യന്നൂർ: ലൈസൻസ്‌ ഡ് എഞ്ചിനിയേഴ്സ് & സുപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ് )  നാല് വർഷക്കാലം സംസ്ഥാന സെക്രട്ടറിയായും രണ്ട് വർഷക്കാലം സംസ്ഥാന പ്രസിഡണ്ടുമായിരുന്ന ടി.സി.വി. ദിനേശ്കുമാറിൻ്റെ ആകസ്മികമായ നിര്യാണത്തിൽ പയ്യന്നൂർ ആനന്ദതീർത്ഥാശ്രമം ഓഡിറ്റോറിയത്തിൽ വെച്ച് ലെൻസ്ഫെഡ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ … Read More