തളിപ്പറമ്പിലെ ഓട്ടോറിക്ഷക്കാര്‍ക്ക് നഗരസഭ ഐ.ഡികാര്‍ഡ് നല്‍കി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ പരിധിയിലെ വിവിധ ഓട്ടോ സ്റ്റാന്റുകളില്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതി ലഭിച്ച ഓട്ടോറിക്ഷകള്‍ക്ക് നഗരസഭയുടെ സ്റ്റിക്കര്‍ പതിക്കലിന്റെ ഉദ്ഘാടനം റിക്രിയേഷന്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി നിര്‍വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍ … Read More

റാങ്ക് ജേതാവ് മറിയംബിക്ക് വനിതാ ലീഗിന്‍റെ ആദരം

തളിപ്പറമ്പ: ഓള്‍ ഇന്ത്യാ കോസ്റ്റ് മാനേജ്മെന്‍റ് (സി.എം.എ) പരീക്ഷയില്‍ ദേശിയ തലത്തില്‍ 36ാം റാങ്കും കേരളത്തില്‍ നിന്ന് 3ാം റാങ്കും നേടിയ തളിപ്പറമ്പ ഞാറ്റുവയല്‍ സ്വദേശിനി മറിയംബി ഓലിയനെ വനിതാലീഗ് തളിപ്പറമ്പ മുനിസിപ്പല്‍ കമ്മിറ്റി ആദരിച്ചു. മുനിസിപ്പല്‍ പ്രസിഡന്‍റെ് പി.റഹ്മത്തും ജനറല്‍ … Read More

റാങ്ക് ജേതാവ് മറിയംബിക്ക് ഞാറ്റുവയല്‍ മുസ്ലിം ലീഗിന്റെ ആദരവ്

തളിപ്പറമ്പ്: ഓള്‍ ഇന്ത്യാ കോസ്റ്റ് മാനേജ്‌മെന്റ് (സി.എം.എ) പരീക്ഷയില്‍ ദേശിയ തലത്തില്‍ 36-ാം റാങ്കും കേരളത്തില്‍ നിന്ന് 3-ാം റാങ്കും നേടിയ ഞാറ്റുവയല്‍ സ്വദേശിനി മറിയംബി ഓലിയന് ആദരവും ലോകസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കവും സംഘടിപ്പിച്ചു. ഞാറ്റുവയല്‍ വാര്‍ഡ് മുസ്ലിം ലീഗ്, യൂത്ത് … Read More

യൂത്ത് കോണ്‍ഗ്രസ് ആന്തൂര്‍ മണ്ഡലം പസിഡന്റ് സ്ഥാനമേറ്റു:

ആന്തൂര്‍: യൂത്ത് കോണ്‍ഗ്രസ് ആന്തൂര്‍ മണ്ഡലം പ്രസിഡന്റ് കെ.വി.സിജിയും സഹഭാരവാഹികളും സ്ഥാനമേറ്റു. ധര്‍മശാലയില്‍ നടന്ന ചടങ്ങ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി രാഹുല്‍ വെച്ചിയോട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് പ്രജോഷ് പൊയ്യില്‍ അധ്യക്ഷത വഹിച്ചു.  ജില്ലാ … Read More

കഞ്ചാവ് പൊതികള്‍ കൈവശം വെച്ചതിന് മൂന്ന് യുവാക്കള്‍ എക്‌സൈസ് പിടിയിലായി.

പാപ്പിനിശേരി: കഞ്ചാവ് പൊതികള്‍ കൈവശം വെച്ചതിന് മൂന്ന് യുവാക്കള്‍ എക്‌സൈസ് പിടിയിലായി. പാപ്പിനിശ്ശേരി എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് സന്തോഷ് തൂണോളിയും സംഘവും ചേര്‍ന്ന് ചെങ്ങല്‍-പുല്ലഞ്ഞിടയില്‍ വെച്ച് ഏഴോം തമന്ന ഹൗസില്‍ സിനാന്‍ ഉമ്മര്‍, പാപ്പിനിശ്ശേരി വെസ്റ്റില്‍ … Read More

സി.സി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ അനുസ്മരണം

പിലാത്തറ: പ്രമുഖ കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി അംഗവും കടന്നപ്പള്ളി സര്‍വ്വീസ് ബേങ്ക് മുന്‍ പ്രസിഡണ്ടും കണ്ടോന്താര്‍ ഇടമന യൂ.പി.സ്‌കൂള്‍ മുന്‍ പ്രധാന അദ്ധ്യാപകനുമായിരുന്ന സി.സി. കുഞ്ഞിരാമന്‍ നമ്പ്യാരുടെ അനുസ്മരണയോഗം കണ്ടോന്താറില്‍ റജിസ്‌ട്രേഷന്‍ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി ഉദ്ഘാടനം ചെയ്തു … Read More

സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് തൊഴിലാളികള്‍ക്കായി പ്രൊഫൈലിങ് ക്യാമ്പ് സംഘടിപ്പിച്ചു.

ആന്തൂര്‍: സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് തൊഴിലാളികള്‍ക്കായി പ്രൊഫൈലിങ് ക്യാമ്പ് സംഘടിപ്പിച്ചു. ആന്തൂര്‍ നഗരസഭ പരിധിയില്‍ ഉള്‍പ്പെടുന്ന സീവര്‍ ആന്റ് സെപ്റ്റിക് ടാങ്ക് ക്ലീനിങ് തൊഴിലാളികളെ നാഷണല്‍ ആക്ഷന്‍ ഫോര്‍ മെക്കനൈസ്ഡ് സാനിറ്റേഷന്‍ ഇക്കോസിസ്റ്റം (നമസ്‌തേ) സ്‌കീമില്‍ ഉള്‍പ്പെടുത്തുന്നതിനായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നഗരസഭ … Read More

പരിയാരം ഹൃദ്രോഗവിഭാഗത്തില്‍ എന്‍.എസ്.എസിന്റെ ലൈബ്രറി

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തില്‍ പരിയാരം എന്‍.എസ്.എസിന്റെ ലൈബ്രറി ആരംഭിച്ചു. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സന്ദര്‍ശകര്‍ക്കും കാത്തിരിപ്പിന്റെ വിരസത അകറ്റാനാണ് ലൈബ്രറി ഒരുക്കിയത്. കെ.കെ.എന്‍ പരിയാരം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂനിറ്റിന്റെ നേതൃത്വത്തിലാണ് മികച്ച … Read More

പയ്യാമ്പലത്ത് യൂത്ത് കോണ്‍ഗ്രസിന്റെ ഷുഹൈബ് സ്മൃതിസന്ധ്യ. സംസ്ഥാന ജന.സെക്രട്ടെറി രാഹുല്‍ വെച്ചിയോട്ട് ഉദ്ഘാടനം ചെയ്തു.

പയ്യാമ്പലം: ഷുഹൈബ് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് അഴീക്കോട് നിയോക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യാമ്പലത്ത് സ്മൃതിസന്ധ്യ സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി രാഹുല്‍ വെച്ചിയോട്ട് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് നികേത് … Read More

കുരുക്കി വീഴ്ത്തും; പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ കേബിളുകള്‍.

പയ്യന്നൂര്‍: അപകട ഭീഷണിയായി പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാര്‍ ജംഗ്ഷനിലെ കേബിളുകള്‍. സെന്‍ട്രല്‍ ബസാറില്‍ നിന്നും പൊലീസ് സ്റ്റേഷനിലേക്ക് പോകുന്ന നടപ്പാതയയോട് ചേര്‍ന്ന് നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റിനും, പഴയ ടെലിഫോണ്‍ പോസ്റ്റിലുമായാണ് വിവിധ തരത്തിലുള്ള കേബിളുകള്‍ ചുരുട്ടിവെച്ചിരിക്കുന്നത്. കേബിളുകള്‍ ചുരുട്ടി വച്ചിരിക്കുന്നതും അതിലെ … Read More