കെ.പി.ഒ.എ-കെ.പി.എ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റി ഉന്നത വിജയികളെ അനുമോദിച്ചു.

തളിപ്പറമ്പ്: കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍-കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കെ എ പി 4 സ്മാര്‍ട്ട് ക്ലാസ്സ്‌റൂമില്‍ നടന്ന പരിപാടി റൂറല്‍ ജില്ലാ … Read More

ഇ.ടി.സി-പൂമംഗലം റോഡ് നവീകരണം ഉടന്‍ ആരംഭിക്കണമെന്ന് മുസ്ലിംലീഗ് പൂമംഗലം ശാഖാ യോഗം

തളിപ്പറമ്പ്: ഇ.ടി.സി-പൂമംഗലം റോഡ് നവീകരണം ഉടന്‍ ആരംഭിക്കണമെന്ന് മുസ്ലിംലീഗ് പൂമംഗലം ശാഖാ യോഗം ആവശ്യപ്പെട്ടു. ഇ. ടി.സി-പൂമംഗലം-മഴൂര്‍-പന്നിയൂര്‍-പടപ്പേങ്ങാട് റോഡ് പുനരുദ്ധാരണ പ്രവൃത്തി നടത്തുന്നതിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് കിഫ്ബി ഏറ്റെടുക്കുകയും ഊരാളുങ്കല്‍ സൊസൈറ്റിക്ക് ടെണ്ടര്‍ ലഭിക്കുകയും ചെയ്തുവെങ്കിലും ഇതേ വരെയായി പ്രവൃത്തി തുടങ്ങിയിട്ടില്ല. … Read More

കുടുംബസംഗമവും ഓഫീസ് ഉദ്ഘാടനവും

കുഞ്ഞിമംഗലം: വടക്കുമ്പാട് റസിഡന്‍ഷ്യന്‍ അസോസിയേഷന്‍ ഓഫീസ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഒ.കെ.നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പറമ്പത്ത് വയോജന വേദി സെക്രട്ടറി കെ.രാഘവന്‍, എം.വി. കുഞ്ഞമ്പു, കെ.കെ.ഉത്പലാക്ഷി, കെ.നാരായണന്‍, കെ.ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി-പ്ലസ് ടു ഉന്നത … Read More

അഡ്വ.പി.വി.ലോഹിതാക്ഷനെ അനുസ്മരിച്ച് കോണ്‍ഗ്രസ്(എസ്)

കണ്ടോന്താര്‍: പ്രമുഖ അഭിഭാഷകനും കോണ്‍ഗ്രസ്-എസ് നേതാവുമായിരുന്ന പി.വി ലോഹിതാക്ഷന്റെ 15-ാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി കടന്നപ്പള്ളി-പാണപ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ടോന്താര്‍ സി.എച്ച് ഹരിദാസ് സ്മാരക മന്ദിരത്തില്‍ അനുസ്മരണ സമ്മേളനം നടന്നു. കോണ്‍ഗ്രസ്-എസ് സംസഥാന കമ്മിറ്റിയംഗം കെ.വി.ദേവദാസ് ഉദ്ഘാടനം ചെയ്തു. പി … Read More

കനത്ത മഴയിൽ നടപ്പാലം തകർന്നു.

പിലാത്തറ: കനത്ത മഴയിൽ നടപ്പാലം തകർന്നു. എരമം കടയക്കര – നടുവിലെക്കുനി പ്രദേശത്തെ ജനങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കൂടൽ അണക്കെട്ട് പരിസരത്തെ നടപ്പാലമാണ്  തകർന്നത്. ഇതോടെ ഈ ഭാഗത്തേക്കുള്ള നൂറുകണക്കിനാളുകൾ ദുരിതത്തിലായി. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കല്ലുകൾ അടർന്നു തുടങ്ങിയ പാലത്തിൻ്റെ … Read More

എട്ടാം തീയതിയിലെ അത്താഴം സ്വാമി ചിന്‍മയാനന്ദന്റെ ഓര്‍മ്മയില്‍-

തളിപ്പറമ്പ്: ചിന്‍മയാനന്ദ സ്വാമികളുടെ ഓര്‍മ്മയില്‍ എല്ലാമാസവും എട്ടിന് ഗവ.ആശുപത്രിയില്‍ അത്താഴ വിതരണം. സേവാഭാരതി തളിപ്പറമ്പ് ഗവ:ആശുപത്രിയില്‍ നടത്തിവരുന്ന അത്താഴവിതരണത്തിലാണ് സംപൂജ്യ ചിന്മയാനന്ദ സ്വരസ്വതി സ്വാമികളുടെ 108 ജയന്തി വര്‍ഷത്തില്‍ എല്ലാ മാസവും 8 ന് ഉള്ള അത്താഴവിതരണം തളിപ്പറമ്പ ചിന്മയാ മിഷന്റെ … Read More

കോക്കാട് സര്‍ഗ്ഗവേദി മഞ്ഞള്‍കൃഷിയിലേക്ക്-

പിലാത്തറ: കോക്കാട് സര്‍ഗ്ഗവേദി കര്‍ഷകസംഘം മഞ്ഞള്‍കൃഷി ആരംഭിച്ചു. മുന്‍ എം.എല്‍.എ ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. എം.വി.രവി അധ്യക്ഷത വഹിച്ചു. വി.രമേശന്‍, ടി.വി.സന്തോഷ്, കെ.മനോജ്, പി.ദാമോദരന്‍, സി.വി.ജാനകി, കെ.വി.ശ്രീരാഗ്, പി.വിജയന്‍, റീന എന്നിവര്‍ സംബന്ധിച്ചു. പി.പി.മിഥുന്‍ സ്വാഗതം പറഞ്ഞു.

ഡോ.എസ്.ഗോപകുമാറിന് ലയണ്‍സ് ക്ലബ്ബിന്റെ ആദരം.

പിലാത്തറ: ഡോക്ടര്‍സ് ഡേയോടനുബന്ധിച്ച് പിലാത്തറ ലയണ്‍സ് ക്ലബ് പരിയാരം ഗവ. ആയുര്‍വേദാശുപത്രി സൂപ്രണ്ട് ഡോ.എസ്.ഗോപകുമാറിനെ ആദരിച്ചു. സാമൂഹ്യാരോഗ്യ രംഗത്ത് മുതല്‍ക്കൂട്ടായ അദ്ദേഹത്തിന്റെ ബോധവല്‍ക്കരണ ക്ലാസുകളെയും പൊതുജനാരോഗ്യ സേവനങ്ങളെയും മാനിച്ചാണ് ആദരവ്. പരിയാരം ഗവ.ആയുര്‍വേദ മെഡിക്കല്‍ കോലേജ് ആശുപത്രിയെ ഒരു മികച്ച ആരോഗ്യ … Read More

തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം ജൂലായ്-5 ബുധനാഴ്ച്ച.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്കിലെ ജൂലായ് മാസം ചേരേണ്ട താലൂക്ക് വികസനസമിതി യോഗം ബൂധനാഴ്ച്ച(ജൂലായ്-5) രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

പാച്ചേനി ശ്രീ വേട്ടക്കൊരുമകന്‍ കോട്ടം പുന: പ്രതിഷ്ഠാകലശം ആരംഭിച്ചു.

പരിയാരം: പാച്ചേനി ശ്രീ വേട്ടക്കൊരുമകന്‍ കോട്ടം പുന:പ്രതിഷ്ഠ കലശത്തിന്റെ ഭാഗമായുള്ള ആദ്ധ്യാത്മിക-സാംസ്‌കാരിക സമ്മേളനം കേരള സംസ്ഥാന മുന്നോക്ക കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കെ.സി.സോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.ടി.രാജീവന്‍ അധ്യക്ഷത വഹിച്ചു. ടി.ടി.കെ. ദേവസ്വം പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. … Read More