മാലിന്യം നിക്ഷേപിക്കാന്‍ വൈദ്യശാലപ്പറമ്പ്- ചോദിക്കാനാളില്ല-കടന്നുവരു കടന്നുവരൂ

തളിപ്പറമ്പ്: വൈദ്യശാല പറമ്പില്‍ മാലിന്യനിക്ഷേപം, ഹരിതകര്‍മ്മക്കാരും ജില്ലാ സ്‌ക്വാഡ് അംഗങ്ങളും കണ്ടില്ലെന്ന് നടിക്കുന്നു. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിക്ക് മുന്നിലെ കാടുമൂടിക്കിടക്കുന്ന വൈദ്യശാല പറമ്പിലാണ് വലിയതോതില്‍ പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങല്‍ നിക്ഷേപിക്കപ്പെടുന്നത്. ഏക്കര്‍കണക്കിന് പരന്നുകിടക്കുന്ന പറമ്പ് മുഴുവന്‍ കാടുമൂടിയ നിലയിലാണ്. … Read More

ലക്ഷങ്ങള്‍ മുടക്കിയ മിനി കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചുപൂട്ടിയതില്‍ പ്രതിഷേധം ശക്തം.

ധര്‍മ്മശാല: പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാതെ വെളിയിടത്തില്‍ മലമൂത്രവിസര്‍ജനം നടത്തുന്നവരില്‍ നിന്നും 500 രൂപ പിഴ ഈടാക്കാനുള്ള ആന്തൂര്‍ നഗരസഭയുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് എ.എന്‍.ആന്തൂരാന്‍. വെളിയിട മലമൂത്രവിസര്‍ജ്ജന മുക്ത നഗരസഭയായി പ്രഖ്യാപിക്കപ്പെട്ട ആന്തൂര്‍ നഗരസഭയിലെ മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം ഫെസിലിറ്റേഷന്‍ … Read More

പന്നിയൂര്‍ തീവെപ്പ് കേസില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരെ വെറുതെവിട്ടു.

തളിപ്പറമ്പ്: പന്നിയൂര്‍ തീവെപ്പ് കേസ്, മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് സംസ്ഥാന വൈസ് ക്യാപ്റ്റന്‍ സയീദ് പന്നിയൂര്‍ ഉള്‍പ്പെടെയുള്ള ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ടു. പയ്യന്നൂര്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് എം.എസ്.ഉണ്ണികൃഷ്ണനാണ് പ്രതികളെ വെറുടെവിട്ടത്. പന്നിയൂരില്‍ മുസ്ലിംലീഗ- സിപിഎം സംഘര്‍ഷവുമായി … Read More

അധികൃതരുടെ അനാസ്ഥ മിനി കംഫര്‍ട്ട് സ്റ്റേഷന്‍ നോക്കുകുത്തിയായി

ധര്‍മ്മശാല: അധികൃതരുടെ അനാസ്ഥ മിനി കംഫര്‍ട്ട് സ്റ്റേഷന്‍ നോക്കുകുത്തിയായി. കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന്റെ കീഴിലുള്ള മലനാട്-നോര്‍ത്ത് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം ഫെസിലിറ്റേഷന്‍ സെന്ററിനോട് ചേര്‍ന്ന് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച മിനി കംഫര്‍ട്ട് സ്റ്റേഷനാണ് ഉപയോഗശൂന്യമായത്. … Read More

നീയാരാടാ മെഹറൂഫിന്റെ ഉപ്പയോ ? എന്ന് പരാതിക്കാരനോട് പരിയാരം പോലീസ് ചോദിച്ചതായി ആരോപണം ടി.കെ മാറൂഫിന്റെ മരണം:ജീവന്‍ കാക്കേണ്ട പോലീസ്, കൊലയാളിയായി മാറുന്നുവോ? എസ് ഡി പി ഐ

പരിയാരം: തിരുവട്ടൂര്‍ സ്വദേശിയും ഡ്രൈവറുമായ ടി.കെ.മെഹറൂഫിന്റെ മരണത്തില്‍ പരിയാരം പോലീസ് കുറ്റകരമായ അനാസ്ഥകാണിച്ചതായി എസ്.ഡി.പി.ഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നേതാക്കളുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ: നവംബര്‍ പത്താം തിയ്യതി ഞായറാഴ്ച്ച രാത്രി 10:45 ന് കുട്ട്യേരി-ഇരിങ്ങല്‍ -കടവില്‍ മഫ്തിയില്‍ എത്തിയ പോലീസ് ഓടിച്ച് … Read More

ഒരു മിനി എം.സി.എഫ് എടുക്കട്ടെ ? കമ്മീഷന്‍ എത്രതരും? കാടുകയറിയ മിനി എം.സി.എഫുകള്‍

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ മറ്റൊന്നും ഇല്ലെങ്കിലും മിനി എം.സി.എഫുകള്‍ക്ക് യാതൊരു കുറവുമില്ല. ഇഷ്ടംപോലെ സാധനം റെഡിയാണ്. ആയിരക്കണക്കിന് രൂപ ചെലവിട്ട് ഇത്തരത്തില്‍ ചെറിയ കൂടുകള്‍ പല വാര്‍ഡുകളിലും പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത് സ്ഥാപിച്ചതിന് ശേഷം ഇതേവരെ അത് ഒരുവിധത്തിലും ഉപയോഗപ്പെടുത്തിയിട്ടില്ല. ഹരിതകര്‍മ്മസേന … Read More

വിസ വാഗ്ദാനം ചെയ്ത് 16-ലക്ഷം തട്ടിയെടുത്തു-വെള്ളാട് സ്വദേശി ഉള്‍പ്പെടെ 2 പേര്‍ക്കെതിരെ കേസ്.

ചിറ്റാരിക്കാല്‍: യു.കെയിലേക്ക് കെയര്‍ വിസ വാഗ്ദാനം ചെയ്ത് ചിറ്റാരിക്കാല്‍ സ്വദേശിനിയുടെ 16,80.000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ നടുവില്‍ വെള്ളാട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പോലീസ് വഞ്ചന കുറ്റത്തിന് കേസെടുത്തു. വെള്ളാട്ടെ ചൊവ്വേലിക്കുടിയില്‍ ജോസഫ് എന്ന സൂരജ്(38), ചിറ്റാരിക്കാല്‍ പുളിയനാട്ട് വീട്ടില്‍ … Read More

കെ.എസ്.റിയാസ് വീണ്ടും തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്.

കെ.എസ്.റിയാസ് വീണ്ടും തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്. എതിര്‍സ്ഥാനാര്‍ത്ഥി കൊടിയില്‍ മുഹമ്മദ്കുഞ്ഞിയെയാണ് നിലവിലുള്ള പ്രസിഡന്റ് കെ.എസ്.റിയാസ് പരാജയപ്പെടുത്തിയത്. ആരെയുള്ള 1336 വോട്ടര്‍മാരില്‍ 1013 പേരാണ് വോട്ട് ചെയ്തത്. 28 വോട്ട് അസാധുവായി. കെ.എസ്.റിയാസിന് 656 വോട്ടും കൊടിയില്‍ മുഹമ്മദ്കുഞ്ഞിക്ക് 321 വോട്ടും … Read More

വയോധികയേയും മക്കളേയും വീടുകയറി ചവിട്ടിക്കൂട്ടി. ബീന, ആര്യനന്ദ, പ്രസീത എന്നിവര്‍ക്കെതിരെ കേസ്.

പരിയാരം: മകളെക്കുറിച്ച് മോശമായി സംസാരിച്ചതിനെതിരെ പ്രതികരിച്ചതിന് മൂന്നംഗ വനിതാസംഘം വീട്ടില്‍ അതിക്രമിച്ച് കയറി വയോധികയേയും മക്കളേയും ചെരിപ്പുകൊണ്ട് അടിക്കുകയും ചവിട്ടി പരിപ്പേല്‍പ്പിക്കുകയും ചെയ്തതായി പരാതി. വീടിന്റെ ജനല്‍ചില്ല് തകര്‍ത്ത് 1000 രൂപയുടെ നഷ്ടം വരുത്തിയതായും പരാതിയുണ്ട്. കടന്നപ്പള്ളി ചന്തപ്പുരയിലെ കരിപ്പാല്‍ കല്ലംവള്ളി … Read More

മിനിസ്ട്രി ഓഫ് സെക്‌സ് എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള ആലോചനയില്‍ റഷ്യ

മോസ്‌കോ: ജനനനിരക്ക് കുത്തനെ ഇടിയുന്നതു നേരിടാന്‍ ‘മിനിസ്ട്രി ഓഫ് സെക്‌സ്’ എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള ആലോചനയില്‍ റഷ്യ. പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ അനുയായിയും റഷ്യന്‍ പാര്‍ലമെന്റിന്റെ ഫാമിലി പ്രൊട്ടക്ഷന്‍ സമിതി അധ്യക്ഷയുമായ നിന ഒസ്റ്റാനിയ (68) ഇതു സംബന്ധിച്ച ഒരു … Read More