കക്കറ കരിമണലില്‍ പുലിയോ? വളര്‍ത്ത് നായയെ കടിച്ചു കൊന്ന നിലയില്‍

കക്കറ: കക്കറ കരിമണലില്‍ പുലി ഇറങ്ങിയതായി സംശയം. കരിമണല്‍ സ്വദേശി ജനാര്‍ദനന്റെ വീട്ടിലെ നായയെ ഇന്നലെ കാണാതായിരുന്നു. ഇന്ന് അതിന്റെ അവശിഷ്ടങ്ങള്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും കണ്ടുകിട്ടി. പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകളും ഇവിടെ കണ്ടെത്തി. ഇത് പരിശോധിക്കാനായി വനം വകുപ്പ് ഉദ്യോഗസ്തര്‍ … Read More

തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍ പൂട്ടി—ഉടന്‍ തുറക്കണമെന്ന് റെയില്‍വെ യൂസേഴ്‌സ് ഫോറം.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റെയില്‍വെറിസര്‍വേഷന്‍ കൗണ്ടര്‍ വീണ്ടും പൂട്ടി. റെയില്‍വെ അംഗീകാരം പുതുക്കി നല്‍കാത്തതിനെ തുടര്‍ന്നാണ് ഒക്ടോബര്‍ 31 ന് കൗണ്ടര്‍ അടച്ചത്. നേരത്തെ വര്‍ഷത്തില്‍ ഒരിക്കലായിരുന്നു പുതുക്കല്‍ നടന്നിരുന്നത്. പിന്നീട് 6 മാസമായും മൂന്നു മാസമായും കാലാവധി കുറച്ചു. … Read More

ഒരു കാലഘട്ടത്തിന്റെ ഊട്ടുപുര ഓര്‍മ്മയാവുന്നു

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: നൂറ്റാണ്ടിന്റെ ഭക്ഷണശാല ഇനി ഓര്‍മ്മ. തളിപ്പറമ്പുകാരുടെ ഒരു കാലഘട്ടത്തിന്റെ ഊട്ടുപുരയായ സര്‍ക്കാര്‍ ജീവനക്കാരുടെ സഹകരണ സംഘം നടത്തിയ കാന്റീന്‍ കെട്ടിടമാണ് പൊളിച്ചുമാറ്റിത്തുടങ്ങിയത്. മെയിന്‍ റോഡില്‍ രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ ബസ്റ്റാന്റ് പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഏറ്റവും തിരക്കേറിയ ഭക്ഷണശാലയായിരുന്നു കാന്റീന്‍. … Read More

നീലേശ്വരം വെടിക്കെട്ട് അപകടം: മരണം നാലായി

നിലേശ്വരം: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍രാജ്(19)ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു മരണം. ഇതോടെ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന … Read More

മണിക്കല്‍ പാലത്തില്‍ വൈദ്യുതിവിളക്കുകള്‍ വേണം–പ്രദേശം ടൂറിസം വികസനത്തിന് അനുയോജ്യം

എരുവാട്ടി: മണിക്കല്‍ പാലം ഇരുട്ടില്‍. പാലത്തില്‍ ആകെയുണ്ടായിരുന്ന രണ്ട് സോളാര്‍ വിളക്കുകളുടെ ബാറ്ററികള്‍ കളവുപോയതോടെ പാലം ഒരു വര്‍ഷത്തിലേറെയായി ഇരുട്ടിലാണ്. 10 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പാലം 2017 മാര്‍ച്ച് 23 നാണ് ഉദ്ഘാടനം ചെയ്തത്. എരുവാട്ടി-മണിക്കല്‍ പ്രദേശങ്ങളെ ബന്ധിപ്പിച്ച് … Read More

സംസ്ഥാനപാതയില്‍ അനധികൃത വയ്യാവേലി-എ.ടി.എം ലേക്ക് പോകാന്‍ ചാടി കടക്കണം

തളിപ്പറമ്പ്: റോഡരികില്‍ ഇരുമ്പ്കമ്പി സ്ഥാപിച്ച് ചങ്ങലവേലി കെട്ടുന്നത് പൊതുജനങ്ങള്‍ക്ക് ദുരിതമായി. സംസ്ഥാനപാത-36 ല്‍ സഹകരണ ആശുപത്രിക്ക് മുന്നിലാണ് ഈ കയ്യേറ്റവേലി. ഇത് കാരണം ആളുകള്‍ക്ക് നടന്നുപോകാനോ ബസ് കാത്തുനില്‍ക്കാനോ സാധിക്കുന്നില്ല. ഈ ഭാഗത്തുള്ള എ.ടി.എം കൗണ്ടറില്‍ നിന്ന് പണം എടുക്കാന്‍ പോലും … Read More

പിപി ദിവ്യ കണ്ണൂര്‍ സര്‍വകലാശാല സെനറ്റില്‍ അംഗമായി തുടരുന്നതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടി.

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ കണ്ണൂര്‍ സര്‍വകലാശാല സെനറ്റില്‍ അംഗമായി തുടരുന്നതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടി. വൈസ് ചാന്‍സലറോടാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. … Read More

40 മാസത്തെ ക്ഷാമാശ്വാസ കുടിശിക നല്‍കണം: കെ.എസ്.എസ്.പി.എ ബ്ലോക്ക് സമ്മേളനം

തളിപ്പറമ്പ്: പിണറായി സര്‍ക്കാര്‍ കവര്‍ന്നെടുത്ത 2ശതമാനം ഡി എയുടെ 39 മാസത്തെയും 3 ശതമാനം ഡി.എയുടെ 40 മാസത്തെയും കുടിശിക അനുവദിക്കണമെന്ന് കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) തളിപ്പറമ്പ ബ്ലോക്ക് 40-ാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. കുടിശികയായ 6 … Read More

ഇ.ടി.രാജീവന്‍ കേരളാ അര്‍ബ്ബന്‍ ബേങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജന.സെക്രട്ടെറി

മഞ്ചേരി: കേരളാ അര്‍ബ്ബന്‍ ബേങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജന.സെക്രട്ടെറിയായി ഇ.ടി.രാജീവന്‍ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ രണ്ടു ദിവസങ്ങളിയായി മഞ്ചേരിയില്‍ നടന്ന കേരള അര്‍ബ്ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ 18-ാം സംസ്ഥാന സമ്മേളനത്തില്‍ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. തളിപ്പറമ്പ് അര്‍ബ്ബന്‍ ബേങ്ക് യൂനിറ്റില്‍ … Read More

വ്യാപാരികളെ ജീവിക്കാന്‍ അനുവദിക്കണം കെ.എസ്.റിയാസ്.-തിരുത്തേണ്ടത് തിരുത്തിയേ പറ്റൂ.

തളിപ്പറമ്പ്: വ്യാപാരികളെ ജീവിക്കാന്‍ അനുവദിക്കണം, ഇവിടെ എല്ലാ നിയമങ്ങളും കൃത്യമായി പാലിക്കേണ്ടത് വ്യാപാരികള്‍ മാത്രമാണെന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്-ഇത് തിരുത്തിയേ പറ്റൂ-പറയുന്നത് തളിപ്പറമ്പ് മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്. ചിറവക്കിലെ വ്യാപാരികള്‍ അനധികൃത ഓട്ടോ പാര്‍ക്കിംഗ് കാരണം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത് സംബന്ധിച്ച പരാതി … Read More