ഇനി ബോര്‍ഡിലെ നമ്പര്‍ നോക്കി കെഎസ്ആര്‍ടിസി ബസില്‍ കയറാം; സ്ഥലനാമ നമ്പറിംഗ് സിസ്റ്റം വരുന്നു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ ഡെസ്റ്റിനേഷന്‍ ബോര്‍ഡുകളില്‍ സ്ഥലനാമ നമ്പറിംഗ് സിസ്റ്റ് നടപ്പിലാക്കുന്നു. അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലാണ് പരിഷ്‌കാരം. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ … Read More

മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവിന്റെ കെട്ടിടത്തിനായി ഓടയുടെ ഗതിമാറ്റിയെന്ന് കോണ്‍ഗ്രസ്; നിര്‍മാണം തടഞ്ഞ് കൊടി കുത്തി, ഇന്ന് കൊടുമണില്‍ ഹര്‍ത്താല്‍

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് അനുകൂലമായി ഓടയുടെ ഗതി മാറ്റിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധം. കൊടുമണ്ണിലെ പഞ്ചായത്ത് സ്റ്റേഡിയത്തിനു മുന്നില്‍ ഏഴംകുളം-കൈപ്പട്ടൂര്‍ റോഡിലെ ഓട നിര്‍മാണം തടഞ്ഞു കൊടി കുത്തിയ ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ … Read More

പുകഞ്ഞു-ബിനു പുളിക്കക്കണ്ടം പുറത്തായി-ബി.ജെ.പിയിലേക്കെന്ന് സൂചന.

കോട്ടയം: പാലാ നഗരസഭ സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടത്തിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സിപിഎം പുറത്താക്കി. പാര്‍ട്ടി വിരുദ്ധ നിലപാടുകളുടെ പേരിലാണ് നടപടി. കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ ബിനു പുളിക്കകണ്ടം വിമര്‍ശനം … Read More

സംഘര്‍ഷശ്രമം-100 പേര്‍ക്കെതിരെ ചന്തേരപോലീസ് കേസെടുത്തു

.ചന്തേര: ജാമ്യം ലഭിച്ച പ്രതികള്‍ക്ക് സ്വീകരണം, പടന്ന തെക്കെക്കാട്ട് സംഘര്‍ഷ ശ്രമം, 100 പേര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. മെയ്-7 ന് പുലര്‍ച്ചെ 2.10 ന് തെക്കെക്കാട് സ്വദേശി കെ.പ്രീജയുടെ വീട്ടുവളപ്പിലേക്ക് അതിക്രമിച്ചുകടന്ന മൂന്നംഗസംഘം പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കെ.എല്‍.60 യു-9140 സ്‌ക്കൂട്ടര്‍ … Read More

ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ്.ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായും രാജ്നാഥ് സിങ് പ്രതിരോധ മന്ത്രിയായും നിതിന്‍ ഗഡ്കരി ഉപരിതല ഗതാഗതമന്ത്രിയായും തുടരും

സുരേഷ്‌ഗോപിക്ക് സാംസ്‌ക്കാരികവും ടൂറിസവും. ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ്.ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായും രാജ്നാഥ് സിങ് പ്രതിരോധ മന്ത്രിയായും നിതിന്‍ ഗഡ്കരി ഉപരിതല ഗതാഗതമന്ത്രിയായും തുടരും. … Read More

എ പ്ലസ് നേടുന്നതിലപ്പുറം സമൂഹത്തിനുതകുന്ന നല്ല മനുഷ്യരാവണം: പി.സി.വിജയരാജന്‍.

തളിപ്പറമ്പ്: എപ്ലസ് നേടുക എന്നതിനപ്പുറം സമൂഹത്തിനുതകുന്ന നല്ല മനുഷ്യനാവുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് മുന്‍ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ പി.സി.വിജയരാജന്‍. രക്ഷിതാക്കള്‍ മക്കളുടെ ചെറിയ വിജയത്തെപ്പോലും ചേര്‍ത്ത് നിര്‍ത്തി അഭിനന്ദിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌ക്കൂള്‍ 1993 എസ്.എസ്.എല്‍.സി … Read More

ആലക്കോട് ശീട്ടുകളി സംഘം പോലീസ് പിടിയില്‍.

ആലക്കോട്: ശീട്ടുകളി സംഘം പോലീസ് പിടിയില്‍. കണിയാഞ്ചാലിലെ പാറപ്രം വീട്ടില്‍ പി.മൊയ്തു(57), പാത്തന്‍പാറ തകിടിപ്പുറത്ത് വീട്ടില്‍ ടി.വി.രാജന്‍(54), ആശാന്‍കവല കൊളേളത്ത് വീട്ടില്‍ കെ.ടി.അജയന്‍(47) എന്നിവരെയാണ് ആലക്കോട് എസ്.ഐ കെ.ജെ.മാത്യുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ കരുവഞ്ചാല്‍ ബസ്റ്റാന്റിന് സമീപംവെച്ച് പുള്ളിമുറി … Read More

സ്വര്‍ണവിലയില്‍ മാറ്റമില്ല. 52,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6570 രൂപ നല്‍കണം.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 52,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6570 രൂപ നല്‍കണം. വെള്ളിയാഴ്ച 54,080 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില അടുത്തകാലത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടര്‍ന്ന് ശനിയാഴ്ച ഒറ്റയടിക്ക് 1500 രൂപ കുറഞ്ഞാണ് … Read More

സുരേഷ്‌ഗോപിക്കായി കുറുമ്പിലോട്ട് ഭഗവതിക്കാവില്‍ അരയമ്പത്തിന്റെ ചുറ്റുവിളക്ക് വഴിപാട്

ഓലയമ്പാടി: സുരേഷ്‌ഗോപിക്ക് വേണ്ടി കുറുമ്പിലോട്ട് ഭഗവതിക്കാവില്‍ ബാബു അരയമ്പത്തിന്റെ ചുറ്റുവിളക്ക് വഴിപാട്. എസ്.ജി.ഫാന്‍സ് അസോസിയേഷന്‍ അംഗവും ഓലയമ്പാടിയിലെ ഓട്ടോഡ്രൈവറുമായ ബാബു എരമം-കുറ്റൂര്‍ പഞ്ചായത്ത് മാലിന്യപ്രശ്‌നത്തില്‍ കാണിച്ച ഇരട്ടത്താപ്പുകള്‍ തുറന്നുകാട്ടി ഏകാംഗപ്രതിഷേധം നടത്തി ജനശ്രദ്ധ നേടിയിരുന്നു. ക്ഷേത്രത്തില്‍ 350 രൂപ അടച്ചാണ് ചുറ്റുവിളക്ക് … Read More

നാടിനെ ഭീതിയിലാഴ്ത്തുന്ന കുപ്രചാരണങ്ങള്‍ അവസാനിപ്പിക്കണം: വ്യാപാരി നേതാവ് കെ.എസ്.റിയാസ്.

തളിപ്പറമ്പ്: തളിപ്പറമ്പിലെ വ്യാപാരമേഖലയെ തകര്‍ക്കുന്നതിന് വേണ്ടി ചിലര്‍ നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി ഗൂഡാലോചന നടത്തുകയാണെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് വാര്‍ത്താ കുറിപ്പില്‍ ആരോപിച്ചു. വ്യാജമായ വാര്‍ത്തകളും ശബ്ദരേഖകളും പ്രചരിപ്പിക്കുന്നതില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച്ചകളിലായി മഞ്ഞപ്പിത്ത … Read More