റോഡരികിലെ പരമ്പരാഗത ഓവുചാല്‍ മണ്ണിട്ട് നികത്തുന്നു-പിന്നില്‍ ഭൂമാഫിയയെന്ന് നാട്ടുകാര്‍.

  തളിപ്പറമ്പ്: റോഡരികിലെ പരമ്പരാഗത ഓവുചാല്‍ അജ്ഞാതര്‍ മണ്ണിട്ട്‌നികത്തുന്നു. സര്‍സയ്യിദ് കോളേജ്-ഭ്രാന്തന്‍കുന്ന് റോഡില്‍ ബദരിയ്യാനഗറിലേക്കുള്ള റോഡിന്റെ തെക്കുഭാഗത്തെ ഓവുചാലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടിപ്പറില്‍ മണ്ണിട്ട് നികത്തിക്കൊണ്ടിരിക്കുന്നത്. ബദരിയ്യാനഗര്‍ റോഡിലെ കള്‍വര്‍ട്ടിന്റെ ഭാഗമായ ഓവുചാലിലൂടെ വര്‍ഷങ്ങളായി വെള്ളം ഒഴുകിപ്പോകുന്ന ഈ ഓവുചാല്‍ … Read More

ഏര്യം പ്രദേശത്തുകാര്‍ക്ക് കടുത്ത ദുരിതം- 10 മാസമായി സുനോജ് ബസ്സ് ഓടുന്നില്ല.

തളിപ്പറമ്പ്:പത്ത്‌ മാസത്തോളമായി ബസ് ഓടുന്നില്ല, ഏര്യം നിവാസികള്‍ കടുത്ത ദുരിതത്തില്‍. കെ.എല്‍.13 വി-4840 സുനോജ് ബസാണ് നാട്ടുകാരെ ദുരിതത്തിലാക്കുന്നത്. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ മലയോര മേഖലയായ ഏര്യം പ്രദേശത്തുകാര്‍ക്ക്   കണ്ണൂര്‍, തളിപ്പറമ്പ് പ്രദേശമായി ബന്ധപ്പെടാന്‍ വര്‍ഷങ്ങള്‍ക്ക്  മുമ്പ് ആരംഭിച്ച സ്വകാര്യ ബസ് … Read More

മോട്ടോര്‍ തൊഴിലാളികളോടുള്ള അവഗണന എസ് ടി യു മോട്ടോര്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് മാര്‍ച്ച് ജൂണ്‍ 17ന്

മട്ടന്നൂര്‍: മോട്ടോര്‍ തൊഴിലാളികളോടുള്ള അവഗണന എസ് ടി യു മോട്ടോര്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് മാര്‍ച്ച് ജൂണ്‍ 17ന്. കണ്ണൂര്‍ എയര്‍പോര്‍ട്ടിനകത്ത് നിന്ന് ഒട്ടോ-മിനി ടാക്‌സികളില്‍ യാത്രക്കാരെ കയറ്റാന്‍ അനുവദിക്കാതെ യാത്രക്കാര്‍ കിലോമീറ്ററോളം നടന്ന് വന്ന് എയര്‍പോര്‍ട്ടിന് പുറത്ത് നിന്നും വണ്ടിയില്‍ കയേറണ്ട … Read More

വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ ആറംഗ കാട്ടുപന്നിക്കൂട്ടത്തെ വെടിവെച്ചുകൊന്നു

തലശ്ശേരി: വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ ആറംഗ കാട്ടുപന്നിക്കൂട്ടത്തെ വെടിവെച്ചുകൊന്നു. എരഞ്ഞോളി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ്ആറില്‍ കല്ലങ്കണ്ടി മീനാക്ഷിയും കുടുംബവും താമസിക്കുന്ന വീടിന്റെ വടക്കുഭാഗത്തായുള്ള ചെറിയ ആള്‍മറയോടു കൂടിയ വീട്ടുമുറ്റത്തെ കിണറിലാണ് പന്നികള്‍ വീണത്. വിവരമറിഞ്ഞ് തല ശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന … Read More

ഏറ്റവും ശുദ്ധമായ ഇന്ധനം ഇനി തളിപ്പറമ്പ് പുഷ്പഗിരിയിലും-വെട്ടം ഫ്യൂവല്‍സ് ജൂണ്‍-12 ന് തുറക്കും.

തളിപ്പറമ്പ്: വിപ്ലവകരമായ മാറ്റത്തിന് തയ്യാറായ ഇന്ത്യന്‍ വാഹനവിപണിക്കൊപ്പം തളിപ്പറമ്പും ചുവടുവെക്കുന്നു. ഇന്ത്യന്‍ വാഹന വിപണി വിപ്ലവകരമായ ഒരു മാറ്റത്തിന് തയ്യാറെടുത്തുകൊണ്ടിരിക്കുയാണ്. ബി.എസ്.-6 നിലവാരത്തിലുള്ള ഇന്ധനം ഇനി തളിപ്പറമ്പിലും ലഭ്യം. പുഷ്പഗിരിയില്‍ ആധുനിക സജ്ജീകരണങ്ങളോടെ വെട്ടം ഫ്യൂവല്‍സ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഗുണമേന്‍മയുള്ള ഇന്ധനത്തിനുള്ള കാത്തിരിപ്പ് … Read More

കഞ്ചാവ് ബീഡിവലി 2 വളപട്ടണക്കാര്‍ പിടിയില്‍.

തളിപ്പറമ്പ്: കഞ്ചാവ്ബീഡി വലിച്ച രണ്ടുപേര്‍ക്കെതിരെ കേസ്. പള്ളിക്കുന്നുമ്പ്രം രുക്‌സാന ഹൗസില്‍ സഫ്വാന്‍(24), വളപട്ടണം പെട്രോള്‍പമ്പിന് സമീപത്തെ സെന്‍ഹ ഫാത്തിമ ഹൗസില്‍ ഷമ്മാസ്(23) എന്നിവരെയാണ് എസ്.ഐ ടി.ഗോവിന്ദന്റെ നേതൃത്വത്തില്‍ പറശിനിക്കടവ് ആന്തൂര്‍ നഗരസഭ ബസ്റ്റാന്റ് പരിസരത്തുനിന്നും പിടികൂടിയത്. ഇന്നലെ രാത്രി ഏഴരയോടെ പോലീസ് … Read More

അത്യാഹിതവിഭാഗമാണ്-പക്ഷെ, കുട്ടികളെ പരിശോധിക്കൂല്ല.

  തളിപ്പറമ്പ്: താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ക്ക് കുട്ടിയെ പരിശോധിക്കാനാവില്ലെന്ന്, ഒടുവില്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കണിച്ചാമലിലുള്ള ഒരു കുട്ടിയെയാണ് പനി കാരണം രാവിലെ അഞ്ചരയോടെ താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയത്. ഉറക്കമുണര്‍ന്ന് … Read More

ജൂണ്‍ 5 പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നത് വെറും പ്രഹസനം മാത്രം : വിജയ് നീലകണ്ഠന്‍

പിലാത്തറ: ഒരു ദിവസത്തിനായി മാത്രം ഇന്ന് നടത്തുന്ന പരിസ്ഥിതി സ്‌നേഹം കാപട്യവും പ്രഹസനവുമാണെന്ന് പരിസ്ഥിതി, വന്യ ജീവി സംരക്ഷകന്‍ വിജയ് നീലകണ്ഠന്‍. 4 മണിക്കൂറോളം സൈന്റ് ജോസഫ് കോളേജിലെ 40 വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും അടങ്ങുന്ന സംഘത്തിന് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു … Read More

മര്യാദക്ക് മര്യാദക്ക് മര്യാദക്ക് നിന്നോളീ-കുഴപ്പക്കാരെ പൂട്ടാന്‍ മെഡിക്കല്‍ കോളേജില്‍ ലോക്കപ്പ് റെഡിയായി.

പരിയാരം: കുഴപ്പക്കാരെ പൂട്ടാന്‍ മെഡിക്കല്‍ കോളേജ് പോലീസ് ഔട്ട് പോസ്റ്റില്‍ ലോക്കപ്പ് റൂം ഒരുങ്ങി. ആശുപത്രിയില്‍ അനാവശ്യമായി ബഹളം വെക്കുകയോ ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നവരെയോ താല്‍ക്കാലികമായി പൂട്ടിയിടാനുള്ള സൗകര്യത്തിനാണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ പുതിയ ഔട്ട്‌പോസ്റ്റില്‍ ലോക്കപ്പ് റൂം കൂടി … Read More

പരിയാരത്ത് താങ്ങാനാവാത്ത വികസനം: റേഡിയേഷന്‍ വിഭാഗം പൂട്ടിയിട്ട് വര്‍ഷം 2-കാന്‍സര്‍രോഗികള്‍ തെക്കുവടക്ക് ഓട്ടം.

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ റേഡിയോളജി വിഭാഗം അടച്ചുപൂട്ടിയിട്ട് വര്‍ഷം രണ്ടുകഴിയുന്നു. ഗ്രൗണ്ട് ഫ്‌ളോറിലുള്ള റേഡിയേഷന്‍ വിഭാഗത്തിലേക്ക് രോഗികള്‍ കടന്നുചെല്ലുന്ന വഴിയില്‍ മുഴുവന്‍ കേടായികിടക്കുന്ന ആശുപത്രി ഉപകരണങ്ങളും മാലിന്യങ്ങളും ഉള്‍പ്പെടെ നിരവധി ലൊട്ടുലൊടുക്ക് സാധനങ്ങള്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കയാണ്. കഴിഞ്ഞ രണ്ട് … Read More