മുഖ്യമന്ത്രിക്ക് ചികില്‍സക്ക് തുക അനുവദിച്ച ഉത്തരവ് പൊതുഭരണവകുപ്പ് റദ്ദാക്കി.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസിലെ മയോ ക്ലിനിക്കില്‍ നടത്തിയ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് പൊതുഭരണവകുപ്പ് റദ്ദു ചെയ്തു. വസ്തുതാപരമായ പിശക് സംഭവിച്ചതിനാലാണ് ഉത്തരവ് റദ്ദു ചെയ്യുന്നതെന്നു പൊതുഭരണ അക്കൗണ്ട്‌സ് വിഭാഗത്തിന്റെ പുതുക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ … Read More

ഓട്ടോഡ്രൈവര്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണിലെ ഓട്ടോഡ്രൈവര്‍ മുയ്യം ചെപ്പിനൂലിലെ പി.വി.മനോഹരന്‍(56) വീട്ടുവളപ്പില്‍ തൂങ്ങിമരിച്ചു. പരേതരായ രാമര്‍കുട്ടി-നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രിയ(ചെപ്പിനൂല്‍). ഏകമകന്‍: സച്ചിന്‍. സഹോദരങ്ങള്‍: കോമളവല്ലി, കാര്‍ത്തിക, രാജന്‍, പുരുഷോത്തമന്‍, പരേതരായ ഭാസ്‌ക്കരന്‍, ചന്ദ്രിക. സംസ്‌ക്കാരം നാളെ രാവിലെ ഒന്‍പതിന് ചെപ്പിനൂല്‍ … Read More

പാലോട്ട്കാവിലെ ബോര്‍ഡ് നീക്കണമെന്ന് സി.പി.എം ഏരിയാ കമ്മറ്റി.

പരിയാരം: കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട്കാവില്‍ സ്ഥാപിച്ച ഉല്‍സവപ്പറമ്പില്‍ മുസ്ലിങ്ങള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് നീക്കം ചെയ്യണമെന്ന് സി.പി.എം മാടായി ഏരിയാ കമ്മറ്റി പ്രസ്താവനയില്‍ അവശ്യപ്പെട്ടു. നമ്മുടെ നാട്ടില്‍ ക്ഷേത്രങ്ങളിലെയും കാവുകളിലെയും ഉത്സവപറമ്പുകളില്‍ കലാപരിപാടികള്‍ ആസ്വദിക്കാനും കച്ചവടം നടത്താനും നാനാജാതി മതസ്ഥര്‍ ഒത്തുകൂടുന്ന … Read More

വേറിട്ട അനുഭവമായി കണ്ണൂരിന് ജാനറ്റ് ജയിംസിന്റെ ഭരതനാട്യം-

കണ്ണൂര്‍: എന്റെ കേരളം വേദിയില്‍ എന്റെ ഭരതനാട്യവുമായി ജാനറ്റ് ജയിംസ് നിറഞ്ഞാടി. ദക്ഷിണേന്ത്യയിലെ ശ്രദ്ധേയയായ യുവനര്‍ത്തകി ജാനറ്റ് ജയിംസ് ഇന്ന് വൈകുന്നേരം കണ്ണൂരില്‍ അവതരിപ്പിച്ച ഭരതനാട്യം കാഴ്ച്ചക്കാര്‍ക്ക് വേറിട്ട അനുഭവമായി. എന്റെ കേരളം മെഗാ എക്‌സിബിഷനിലാണ് ജാനറ്റ് ജയിംസിന്റെ ഭരതനാട്യം അരങ്ങേറിയത്. … Read More

ഹരിത രമേശന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിന് മാതൃക-പരിയാരം പ്രസ് ക്ലബ്ബ്

പരിയാരം: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മാതൃകയായ ഹരിത രമേശനെ പരിയാരം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ചു. പ്രസ്‌ക്ലബ്ബിന്റെ വിഷു-ഈസ്റ്റര്‍ ആഘോഷപരിപാടികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് ഓഫീസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിഡന്റ് ടി.വി.പത്മനാഭന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.ജെ.യു ജില്ലാ പ്രസിഡന്റ് കെ.പി.രാജീവന്‍ … Read More

കേളപ്പജി ഉപ്പുസത്യാഗ്രഹ സ്മൃതിയാത്ര-വിളംബരഘോഷയാത്രനടത്തി.

പയ്യന്നൂര്‍: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 12 മുതല്‍ 23 വരെ കോഴിക്കോട് നിന്നും പയ്യന്നൂരിലേക്ക് നടക്കുന്ന കേളപ്പജി ഉപ്പുസത്യാഗ്രഹ സ്മൃതിയാത്രയുടെ പ്രചരണാര്‍ത്ഥം അന്നൂര്‍ കേളപ്പന്‍ സര്‍വീസ് സെന്ററില്‍ നിന്നും ശ്രീനാരായണ വിദ്യാലയത്തിലേക്ക് വിളംബര യാത്ര നടത്തി. … Read More

ടാങ്ക് വേധ ഗൈഡഡ് മിസൈല്‍ ‘ഹെലിന’ വിജയകരമായി പരീക്ഷിച്ചു.

Report-PRESS INFORMATION BUREAU. ന്യൂഡെല്‍ഹി: സമുദ്ര നിരപ്പില്‍ നിന്ന് വളരെ ഉയരത്തില്‍, തദ്ദേശീയമായി വികസിപ്പിച്ച ഹെലികോപ്റ്ററില്‍ നിന്ന് ടാങ്ക് വേധ ഗൈഡഡ് മിസൈല്‍ ‘ഹെലിന’ ഇന്ന് (2022 ഏപ്രില്‍ 11ന്) വിജയകരമായി പരീക്ഷിച്ചു. പ്രതിരോധ ഗവേഷണ വികസന സംഘടനയിലെ (DRDO) ശാസ്ത്രജ്ഞരും, … Read More

21 പവന്‍ മോഷണം-പ്രതിയെക്കുറിച്ച് സൂചനകള്‍ ലഭിച്ചെനവ്‌ന് പോലീസ്.

പരിയാരം: വീട് കുത്തിത്തുറന്ന് 21 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതം. കൊവ്വപ്പുറത്ത് കൃസ്ത്യന്‍ പള്ളിക്ക് സമീപം താമസിക്കുന്ന അഞ്ചരപ്പാട്ടില്‍ ജസീറയുടെ വിട്ടില്‍ നിന്നാണ് 21 പവന്‍ സ്വര്‍ണ്ണാഭരണം കളവ് പോയത്. അന്വേഷണത്തിനെത്തിച്ച പോലീസ്‌നായ മണംപിടിച്ച് ഒരു … Read More

ഗുരുവായൂരില്‍ ബോംബ്-വ്യാജസന്ദേശം നല്‍കിയയാള്‍ പിടിയില്‍-

ഗുരുവായൂര്‍: ഗുരുവാൂര്‍ ക്ഷേത്രത്തില്‍ ബോംബ് വെച്ചതായി വ്യാജ സന്ദശം നല്‍കിയ ആളിനെ പോലീസ് പിടികൂടി. ഇന്നലെ രാത്രി ഒന്‍പതോടെയാണ് തിരുവനന്തപുരത്തെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം എത്തിയത്. ഉടന്‍ പോലീസെത്തി ഭക്തജനങ്ങളെ ക്ഷേത്രത്തിനകത്തുനിന്നും പുറത്തേക്ക് മാറ്റി. പരിശോധനയില്‍ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു. … Read More

തെറ്റുകുറ്റങ്ങളില്‍ നിന്നും അധാര്‍മികതകളില്‍ നിന്നും അകന്നുനില്‍ക്കാന്‍ വിശുദ്ധ റമദാനിനെ ഉപയോഗപ്പെടുത്തുക സയ്യിദ് കെ പി പി തങ്ങള്‍ അല്‍ബുഖാരി.

പൊക്കുണ്ട്(കണ്ണൂര്‍): സമൂഹത്തെ കാര്‍ന്നുതിന്നുന്ന തെറ്റുകുറ്റങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ നിന്നും പൂര്‍ണ്ണമായും മാറിനിന്ന് നന്മയുടെയും മേന്മയുടെയും വാഹകരാകാന്‍ പരിശുദ്ധ റമളാനിനെ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി.പി.തങ്ങള്‍ അല്‍ ബുഖാരി പറഞ്ഞു. … Read More