അയ്യായിരം കാട്ടുതെച്ചിചെടികള്‍ പരിയാരത്ത് വളര്‍ത്തി ഔഷധിയുടെ വമ്പന്‍ പരീക്ഷണം

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: പ്രകൃതിദത്തമായ രീതിയില്‍ 5000 കാട്ടുചെത്തിചെടികള്‍ വിജയകരമായി വളര്‍ത്തിയെടുത്ത് പരിയാരം ഔഷധി ഗാര്‍ഡന്‍ വിജയം കൊയ്തു. ചര്‍മ്മരോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആയുര്‍വേദ ഔഷധങ്ങളില്‍ പ്രധാന ചേരുവയാണ് ചെത്തിപ്പൂവ്. മുന്‍കാലങ്ങളില്‍ ഇതിന് കാട്ടുചെത്തിയാണ് ഉപയോഗിച്ചിരുന്നതെങ്കിലും ഇത് ലഭിക്കാത്തതിനാല്‍ വലിയപൂക്കുലകളായി നില്‍ക്കുന്ന നാടന്‍തെച്ചിപ്പൂവുകളാണ് ഉപയോഗിക്കുന്നത്. … Read More

സീബ്രയുടെ വരകള്‍ ഇല്ലാതാവുന്നു—വരയന്‍  എപ്പോള്‍ വരും-????????

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ ദേശീയപാതയിലെ സീബ്രാലൈനുകള്‍ ഇല്ലാതാവുന്നു. മഴക്കാലവും സ്‌കൂള്‍ തുറക്കലും വരുമ്പോള്‍ സീബ്രാ ലൈനില്ലാത്തത് അപായ സാധ്യത കൂട്ടും. ലൈന്‍ ഉണ്ടായിട്ട് തന്നെ അമിതവേഗത്തില്‍ ഓടിച്ചുപോകുന്ന വാഹനങ്ങള്‍ കാല്‍നടക്കാരെ ശ്രദ്ധിക്കാത്ത സ്ഥിതിയാണ്. ലൈന്‍ ഇല്ലാതാവുന്നതോടെ സ്ഥിതി എന്താകുമെന്നത് ചിന്തിക്കുന്നതിലും അപ്പുറമാണ്. … Read More

കോടികളുടെ വികസനം വേണ്ട–ചിറവക്കില്‍ ഒരു ബസ് ഷെല്‍ട്ടര്‍ തരുമോ–

തളിപ്പറമ്പ്: തളിപ്പറമ്പിലെ തിരക്കേറിയ ജംഗ്ഷനായ ചിറവക്കില്‍ ബസ്‌ബേ ഇന്ന്‌വരും നാളെവരും എന്ന് പറഞ്ഞുതുടങ്ങിയിട്ട് വര്‍ഷങ്ങളായി, പക്ഷെ, ഇതുവരെ വന്നില്ല. വികസനത്തിന്റെ കുത്തൊഴുക്ക് വാര്‍ത്തകള്‍ കണ്ടും കേട്ടും ജനത്തിന് ശ്വാസംമുട്ടിത്തുടങ്ങി. ഒന്നും വേണ്ട, മഴയും വെയിലും ഏല്‍ത്താതെ ബസ് കാത്തുനില്‍ക്കാന്‍ ഒരു ഷെല്‍ട്ടറെങ്കിലും … Read More

ആര്‍ക്കുവേണ്ടിയാണപ്പാ ഈ തുരുമ്പ് ബോര്‍ഡ്–?

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: ജനകീയാസൂത്രണത്തിന്റെ സ്മാരകം തുരുമ്പിക്കുന്നു, കാല്‍നടയാത്രക്കാര്‍ക്ക് ഉപദ്രവമായി മാറിയ ഈ തുരുമ്പന്‍ ബോര്‍ഡ് നീക്കം ചെയ്യണമെന്ന ആവശ്യവുമായി നാട്ടുകാര്‍. പാലകുളങ്ങര ക്ഷേത്രം റോഡിലാണ് ആര്‍ക്കും വേണ്ടാത്ത ഈ ബോര്‍ഡ് ജനത്തിന് ശല്യമായി നിലകൊള്ളുന്നത്. 1996 ല്‍ ജനകീയാസൂത്രണ പ്രസ്ഥാനം ആരംഭിച്ച … Read More

ഇത്തവണ ഔഷധച്ചെടി വിതരണം പ്ലാസ്റ്റിക്ക് രഹിതമാക്കി ഔഷധി

അശോകം, കുവളം, നീര്‍മരുത്, ചിറ്റമൃത്, ഞാവല്‍, ആര്യവേപ്പ്,  ദന്ത പാല, ആര്യവേപ്പ്, കമ്പിൾ, പലക പയ്യാനി, കറുവപ്പട്ട, താന്നി, പുളി, കൂവളം, നീർമരുത്, കറ്റാർവാഴ, തുളസി, ചിറ്റമൃത്, തെച്ചി, മൈലാഞ്ചി, നിലവേപ്പ്, നീലയമരി, ചെമ്പരത്തി, തെച്ചി കൊടുവേലി, തിപ്പല്ലി, രാമച്ചം, എരിക്ക്, … Read More

പാരമ്പര്യത്തിന് കരുത്തേകാന്‍ ദേവഭൂമിയില്‍ ഉണ്ണിനമ്പൂതിരിമാര്‍ ഒത്തുകൂടി

  പരിയാരം: വേദ പാരമ്പര്യത്തിന്റെ കരുത്തുറ്റ കണ്ണികളാകാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഇരുപതോളം കുട്ടികള്‍ കൈതപ്രം മംഗംലം തറവാട്ടിലെ നാലുകെട്ടില്‍ ഒത്തുചേര്‍ന്നു. ശ്രീരാഘവപുരം സഭായോഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പന്ത്രണ്ട് ദിവസത്തെ യജുര്‍വ്വേദീയ പുണ്യാഹ നിത്യകര്‍മ്മ പഠനശിബിരത്തിലാണ് വേദപഠനത്തിന്റെ നാന്ദി കുറിക്കാനും … Read More

അപ്പോഴും പറഞ്ഞില്ലേ–വേണ്ടാ വേണ്ടാന്ന്—കാണാം ദേശീയ ജലപാത——-

തളിപ്പറമ്പ്: കനത്ത മഴയില്‍ കീഴാറ്റൂര്‍ വയല്‍ വെള്ളത്തില്‍ മുങ്ങിയ അവസ്ഥയില്‍ വയല്‍ക്കിളി സമരനായകന്‍ സുരേഷ് കീഴാറ്റൂല്‍ ജനങ്ങളോട് പറയുന്നു. ഇപ്പോല്‍ ഞാന്‍ പറഞ്ഞത് എന്തായി. കീഴാറ്റൂര്‍ വയലിലൂടെ ദേശീയപാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടന്നുവരുന്നതിനിടയിലാണ് വയല്‍ വെള്ളത്തില്‍ മുങ്ങിയത്. ഇനി റോഡ് പണി … Read More

കിണര്‍ പപ്പാതിയായി ഏറ്റെടുക്കല്‍– ദേശീയപാത അധികൃതരും വീട്ടുകാരും പുലിവാല് പിടിച്ചു.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: ദേശീയപാതക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്തെ രണ്ട് കിണറുകള്‍ പകുതി മാത്രം ദേശീയപാതയില്‍ വരുന്നത് ചര്‍ച്ചയായി. പരിയാരം മരിയപുരം ഭാഗത്തെ സ്വകാര്യ വ്യക്തികളുടെ വീട്ടുവളപ്പിലെ രണ്ട് കിണറുകളാണ് പകുതി ഏറ്റെടുത്ത സ്ഥലത്തും പകുതി ഏറ്റെടുക്കാത്ത നിലയിലുമുള്ളത്. കിണറിന്റെ പകുതി ഭാഗം … Read More

ഇത്രമാത്രം അപമാനിക്കപ്പെടാന്‍ ചെറുശ്ശേരി തളിപ്പറമ്പുകാരോട് എന്തുതെറ്റ് ചെയ്തു-?

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: കൃഷ്ണഗാഥ രചിച്ചതിന് ചെറുശേരിയെ ഇങ്ങനെ അപമാനിതനാക്കണോ- തളിപ്പറമ്പ് ദേശീയപാതയോരത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് നിര്‍മ്മിച്ച ചെറുശേരി സര്‍ഗ്ഗാലയ എന്ന ആംഫി തിയേറ്റര്‍ ഈ ചോദ്യം തളിപ്പറമ്പുകാരോട് ചോദിച്ചുകൊണ്ടിരിക്കയാണ്. നേരത്തെ നോര്‍ത്ത് എ.ഇ.ഒ ഓഫീസ് പ്രവര്‍ത്തിച്ചുവന്ന ഈ സ്ഥലത്തിന് … Read More

ആദ്യം ഞങ്ങള്‍ ചരക്കിറക്കട്ടെ, എന്നിട്ട് പോയാല്‍മതി-തളിപ്പറമ്പ് മെയിന്റോഡില്‍ എന്തുമാവാം-

തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍ റോഡിലെ കയ്യേറ്റങ്ങളില്‍ ജനം പൊറുതിമുട്ടുന്നു, രണ്ടരകോടി രൂപ ചെലവഴിച്ച് തീര്‍ത്ഥാടന ടൂറിസം പദ്ധതിയില്‍ നവീകരിച്ച റോഡിലൂടെ യാത്ര ചെയ്യണമെങ്കില്‍ ലോറി ഡ്രൈവര്‍മാരും മൊത്തക്കച്ചവടക്കാരും ചുമട്ടുതൊഴിലാളികളും കനിയണം. ഇന്ന് വൈകുന്നേരം 4.45നുള്ള ദൃശ്യമാണ് വാര്‍ത്തയോടൊപ്പമുള്ള ചിത്രം. നൂറുകണക്കിന് വാഹനങ്ങള്‍ … Read More