നാല് ചട്ടികളിക്കാര്‍ പോലീസ് പിടിയില്‍.

പയ്യന്നൂര്‍: ചട്ടികളി ചൂതാട്ടം നടത്തിയ നാലംഗ സംഘം പിടിയില്‍.

ഇദിനൂര്‍ മാച്ചിക്കാട്ടെ മാപ്പിടിച്ചേരി വീട്ടില്‍ എം.സത്യന്‍(48), ചന്തേര ഒത്തുക്കുണ്ട് വീട്ടില്‍ വി.കെ.യൂനുസ്(40), വടക്കെ തൃക്കരിപ്പൂര്‍ നടക്കാവ് കോളനിയിലെ വിലക്രിയന്‍ വീട്ടില്‍ വി.തങ്കച്ചന്‍(57), പെരളം ഗ്രാമീണ്‍ ബാങ്കിന് സമീപത്തെ മാണിയാട്ട് വീട്ടില്‍ എം..പ്രവീണ്‍(52) എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാത്രി 11 ന് കരിവെള്ളഊര്‍ കുണിയന്‍ ദുര്‍ഗാംബിക ക്ഷേത്രത്തിന്സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ എമര്‍ജന്‍സി ലൈറ്റിന്റെ വെളിച്ചത്തില്‍ ചട്ടികളി നടത്തുകയായിരുന്നു ഇവര്‍.

രാത്രിപട്രോളിംഗിനിടെ പയ്യന്നൂര്‍ എസ്.ഐ സി.സനീത്, എ.എസ്.ഐ സുരേന്ദ്രന്‍, സി.പി.ഒമാരായ മുകേഷ് കല്ലേന്‍, ഷംസുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.