ആശുപത്രിയാണ്; ആക്രി ഗൗഡൗണല്ല-ഇത് ചുഴലി പ്രാഥമികാരോഗ്യകേന്ദ്രം.

തളിപ്പറമ്പ്: ഫോട്ടോയില്‍ കാണുന്നത് ഒരു ആശുപത്രിയാണ്, മലയോര മേഖലയിലടക്കം ആയിരക്കണക്കിന്ന് ജനങ്ങള്‍ക്ക് ഉപകാരപ്പെടേണ്ട
ചുഴലി പി.എച്ച്.സിയാണ് ജീര്‍ണാവസ്ഥയില്‍ കിടക്കുന്നത്.

യാതൊരു സൗകര്യങ്ങളുമില്ലാതെ പരിഷകാരത്തിന്റെയും പുരോഗതിയുടെയും വെളിച്ചം കാണാതെ കിടക്കുന്ന ആശുപത്രി നിലവില്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ ആശുപത്രികളുടെ പട്ടികയില്‍ ആശുപത്രിയുണ്ടെങ്കിലും തുടര്‍ നടപടിയായില്ല.

ജീര്‍ണ്ണിതാവസ്ഥയിലുള്ള ആശുപത്രി കെട്ടിടത്തില്‍ അത്യാവശ്യത്തിനുള്ള സ്ഥല സൗകര്യങ്ങള്‍ പോലുമില്ല.

ഗ്രാമീണ മേഖലയില്‍ പ്രാഥമികരോഗ്യ കേന്ദ്രങ്ങള്‍ കാലത്തിനൊത്ത് മാറുമ്പോള്‍ ചുഴലി പി എ ച്ച് സിമാത്രം കാളവണ്ടിയുഗത്തെ ഓര്‍മ്മിപ്പിക്കുന്നു.

പേരില്‍ പ്രാഥമികാരോഗ്യ കേന്ദ്രമാണെങ്കിലും, റൂറല്‍ ഡിസ്‌പെന്‍സറിയുടെ സൗകര്യങ്ങള്‍ പോലും ഇവിടെ ലഭ്യമല്ല.

നിലവില്‍ ഒരു ഡോക്ടര്‍, ഫാര്‍മസിസ്റ്റ് ഒന്ന് രണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, മൂന്ന് പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, ഒരു നഴ്‌സിങ്ങ് അസിസ്റ്റന്റ്, ഒരു അറ്റന്‍ഡര്‍, ഒരു പാര്‍ട്‌ടൈം സ്വീപ്പര്‍ എന്നീ തസ്തികകളാണുള്ളത്.

സ്റ്റാഫ് നഴ്‌സ് തസ്തികയും പ്യൂണ്‍ തസ്തികയും അനുവദിച്ചിട്ടില്ല.

പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അനുവദികേണ്ട സ്റ്റാഫ് പാറ്റേണ്‍ പ്രകാരം ഡോക്ടര്‍മാരുടെയും മറ്റു പാരാ മെഡിക്കല്‍ സ്റ്റാഫിന്റെയും തസ്തികകള്‍ പുതുതായി അനുവദിക്കേണ്ടതുണ്ട്.

ഒരു ഡോക്ടരുടെ സേവനം മാത്രം ഉള്ളതിനാല്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ പ്രയാസപ്പെടുകയാണ്.

പുതുതായി കെട്ടിടം പണിയുന്നതിന്ന് ചെങ്ങളായി ഗ്രാമപഞ്ചായത്ത് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മുഖേനെ കേന്ദ്രഫണ്ട് അനുവദിച്ചു കിട്ടുന്നതിന്ന് പദ്ധതി സമര്‍പ്പിട്ടുണ്ടെങ്കിലും ഫണ്ട് ലഭ്യമായിട്ടില്ല.

ആശുപത്രിയെ നവീകരിച്ച് കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ഇരിക്കൂര്‍ എം എല്‍ എ അഡ്വ.സജീവ് ജോസഫ് മുഖേനെ ആരോഗ്യ ആരോഗ്യ വകുപ്പ് മന്ത്രിക് അയച്ച നിവേദനത്തില്‍ ചെങ്ങളായി പഞ്ചായത്ത് മെമ്പര്‍ മൂസാന്‍കുട്ടി തേറളായി ആവശ്യപ്പെട്ടു.