പ്രഭാത നടത്തത്തിനിടയില്‍ കാറിടിച്ച് മരിച്ച വീട്ടമ്മയുടെ സംസ്‌ക്കാരം ഇന്ന് രാത്രി എട്ടിന്

കല്യാശ്ശേരി: പ്രഭാത സവാരിക്കിറങ്ങിയ കല്യാശ്ശേരി പാറക്കടവിലെ പി.കെ.സാവിത്രി(50) കാറിടിച്ച് മരിച്ചു.

വ്യാഴാഴ്ച അതിരാവിലെ 5.45ന് പാറക്കടവ് പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.

കണ്ണൂര്‍ ഭാഗത്ത് നിന്നും അമിത വേഗതയിലെത്തിയ കാറാണ് വീട്ടമ്മയെ ഇടിച്ച് തെറിപ്പിച്ചത്.

പ്രഭാത സവാരി കഴിഞ്ഞ് വീട്ടിലെത്തുന്നതിന് 100 മീറ്റര്‍ അകലേ വെച്ചാണ് ദാരുണ സംഭവമുണ്ടായത്.

പാറക്കടവിലെ ചെല്ലട്ടന്‍ വീട്ടില്‍ എം.വി. മധുസൂതനന്റെ ഭാര്യയാണ്.

മകള്‍: പി.കെ ഗായത്രി.
പാപ്പിനിശ്ശേരി വെസ്റ്റിലെ സി. ബാലന്‍ നമ്പ്യാരുടെയും പി.കെ. പത്മിനി അമ്മയുടെയും മകളാണ്.

മൃതദേഹം ഇന്ന് വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെ പാറക്കടവിലെ വീട്ടിലെത്തിച്ചു.

സംസ്‌കാരം രാത്രി എട്ടിന് പാളിയത്തു വളപ്പ് സമുദായ ശ്മശാനത്തില്‍