പാപ്പിനിശേരി എക്‌സൈസ് പൊളിയാണ്– 140 കിലോഗ്രാം പിടികൂടി

 

തളിപ്പറമ്പ്: ഒന്നര ക്വിന്റര്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.

കാട്ടാമ്പള്ളി പാലത്തിന് സമീപത്തുവെച്ചാണ്  ഇന്ന്
വൈകുന്നേരം 140 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.

ഇവിടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ജെ.എന്‍.സയ്യിദിനെ(47) കോട്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു.

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം പാപ്പിനിശ്ശേരി റെയിഞ്ച് പരിധിയില്‍പ്പെട്ട സ്‌കൂളുകളുടെയും

കോളേജുകളുടെയും പരിസരത്തുള്ള കടകളും സ്ഥിരമായി വന്‍തോതില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തുന്നവരെയും നിരീക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിശോധന നടന്നത്.

പാപ്പിനിശ്ശേരി റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ ഹേമന്ത് കുമാറും സംഘവുമാണ് റെയിഡ് നടത്തിയത്.

പ്രിവന്റീവ് ഓഫീസര്‍മാരായ ടി.സന്തോഷ്, ആര്‍.പി.അബ്ദുള്‍ നാസര്‍, ടി.ബഷീര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.നിഷാദ്, എം.എം.ഷഫീക്ക് എന്നിവരും റെയിഡില്‍ പങ്കെടുത്തു.