രാധാകൃഷ്ണന്‍ വധം ഭാര്യ മിനി നമ്പ്യാര്‍ അറസ്റ്റില്‍.
പരിയാരം: കൈതപ്രത്തെ പ്രാദേശിക ബി.ജെ.പി നേതാവ് കെ.കെ.രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസില്‍ ഭാര്യ കൂടി അറസ്റ്റില്‍.
കൈതപ്രത്തെ മിനി നമ്പ്യാരെയാണ്(46) അന്വേഷണ ഉദ്യോഗസ്ഥനായ പരിയാരം എസ്.എച്ച്.ഒ എം.പി.വിനീഷ്‌കുമാര്‍ ഇന്ന് വൈകുന്നേരം അറസ്റ്റ് ചെയ്തത്.
ഈ കേസിലെ ഒന്നാം പ്രതിയും കാമുകനുമായ സന്തോഷിന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ മിനി ഒത്താശ ചെയ്തു എന്ന് വ്യക്തമായ സാഹചര്യത്തിലാണ് അറസ്റ്റ്.
ഈ കേസില്‍ തോക്ക് നല്‍കിയ സിജോ ജോസഫിനെയും അറസ്റ്റ് ചെയ്തിരുന്നു.
മാര്‍ച്ച്-20 നാണ് രാധാകൃഷ്ണന്‍ പുതുതായി പണിയുന്ന വീടിന് സമീപം വെച്ച് രാത്രി ഏഴോടെ കൊല്ലപ്പെട്ടത്.
കേസിലെ രണ്ടാം പ്രതിയാണ് മിനി നമ്പ്യാര്‍.
പയ്യന്നൂര്‍ മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
സമൂഹമാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായ മിനി നമ്പ്യാര്‍ ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകയുമാണ്.
ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ക്ക് ആയിരക്കണക്കിന് ഫോളോവേഴ്സാണുള്ളത്.