പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നാലംഗസംഘം ആക്രമം നടത്തി.
പോലീസ് എയ്ഡ് പോസ്റ്റ് അടിച്ചുതകര്‍ത്ത സംഘം സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചു പരിക്കേല്‍പ്പിച്ചു.
അക്രമിസംഘത്തില്‍പെട്ട പരിയാരം മുടിക്കാനം സ്വദേശികളായ ഷാന്റോ ബേബി തോമസ്, സാം ഉലഹന്നാന് എന്നിവരെ പോലീസ് പിടികൂടി,
രക്ഷപ്പെട്ട രണ്ടുപേരെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇവരുടെ പേരില്‍ ആശുപത്രി സുരക്ഷ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
ഇന്നലെ ഉച്ചക്ക് ശേഷം രണ്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
മെഡിക്കല്‍ കോളേജ് പ്രധാന കവാടത്തിലൂടെ പാസില്ലാതെ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ച സുരക്ഷ ജീവനക്കാരന് കജേഷ്കുമാറിനെയാണ് സംഘം ആക്രമിച്ചത്.
പോലീസ് എയിഡ് പോസ്റ്റിന്റെ ഗ്ലാസ് വാതില്‍ ചില്ല് തകര്‍ക്കുകയും ചെയ്തു.
പൊട്ടിയ ചില്ലുകഷണം ഉപയോഗിച്ച്
കജേഷ്കുമാറിനെപരിക്കേല്പ്പിക്കുകയും ചെയ്ത സംഘം അക്ഷരാര്‍ത്ഥത്തില്‍ മെഡിക്കല്‍ കോളേജില്‍ അഴിഞ്ഞാട്ടം നടത്തി.
ചില്ല് തകര്‍ത്തതില്‍ 10,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.