കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കണ്‍വെന്‍ഷന്‍ പയ്യന്നൂരില്‍

തളിപ്പറമ്പ്:കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കണ്‍വെന്‍ഷന്‍ മെയ് രണ്ടിന് പയ്യന്നൂരില്‍ വച്ച് നടക്കും.

കണ്‍വെന്‍ഷന്റെ നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരണ യോഗം കണ്ണൂര്‍ റൂറല്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സുഭാഷ് പരങ്ങേന്‍ ഉദ്ഘാടനം ചെയ്തു.

കെപിഎ കണ്ണൂര്‍ റൂറല്‍ ജില്ലാ പ്രസിഡണ്ട് ടി.വി.ജയേഷ് അധ്യക്ഷത വഹിച്ചു.

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജോ. സെക്രട്ടറി രമേശന്‍ വെള്ളോറ , കേരള പോലീസ് ഓഫീസര്‍ അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി കെ.പി.അനീഷ്, കെ. പ്രവീണ, ദില്‍ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

റൂറല്‍ ജില്ലാ സെക്രട്ടറി കെ. പ്രിയേഷ് സ്വാഗതവും കെ.പി.സനത്ത് നന്ദി പറഞ്ഞു.

കണ്‍വെന്‍ഷനോടനുബന്ധിച്ച് പേരാവൂര്‍, ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നിവിടങ്ങളിലായി വിവിധ അനുബന്ധ പരിപാടികള്‍ സംഘടിപ്പിക്കും.

സ്വാഗതസംഘം കണ്‍വീനറായി എം.ഷാജി, ചെയര്‍മാനായി പി.ഷിജിത്ത് എന്നിവരെ തിരഞ്ഞെടുത്തു.