കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റുറല്‍ ജില്ലാ ദ്വിദിന പഠനക്യാമ്പ് തുടങ്ങി.
പരിയാരം:കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രണ്ട് ദിവസത്തെ പഠന ക്യാമ്പ് കാനായി യമുനാതീരത്ത് തുടങ്ങി.
കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ് ഐപിഎസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന ജോ.സെക്രട്ടറി ഇ.വി.പ്രദീപന്‍ കേരള പോലീസ് ഓഫീസര്‍ അസോസിയേഷന്‍ സംസ്ഥാന ജോ. സെക്രട്ടറി പി പി മഹേഷ് കുമാര്‍,
കെ പി എ കണ്ണൂര്‍ റൂറല്‍ജില്ലാ സെക്രട്ടറി കെ.പി.അനീഷ്, കെ.പി.എ സംസ്ഥാന നിര്‍വാഹക സമിതി അംഗം ടി.വി.ജയേഷ് എന്നിവര്‍ സംസാരിച്ചു.
കെപിഎ കണ്ണൂര്‍ റൂറല്‍ ജില്ലാ പ്രസിഡന്റ് എം.കെ.ഷാഹിദ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. പ്രിയേഷ് സ്വാഗതവും കെ.രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
ക്യാമ്പില്‍ 70 അംഗങ്ങളാണ് പങ്കെടുക്കുന്നത്. വിവിധ സെഷനുകളിലായി സംസ്ഥാന പ്രസിഡന്റ് ഷിനോദാസ്,
ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍, ഡോ.അഹമ്മദ് നിസാര്‍, മാധവന്‍ പുറച്ചേരി എന്നിവര്‍ ക്ലാസുകളെടുക്കും. ക്യാമ്പ് ബുധനാഴ്ച സമാപിക്കും.