രാമരാജ്യ രഥയാത്രക്ക് തളിപ്പറമ്പില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം

തളിപ്പറമ്പ്: രാമരാജ്യ രഥയാത്രക്ക് തളിപ്പറമ്പില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കി.

തൃച്ചംബരത്ത് നടന്ന സ്വീകരണ പരിപാടിയില്‍ രഥയാത്ര നയിക്കുന്ന ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി ദേശീയ

ജന.സെക്രട്ടറി ശക്തി ശാന്താനന്ദ മഹര്‍ഷി, വണ്ടൂര്‍ ആഞ്ജനേയാശ്രമം മഠാധിപതി ബ്രഹ്മചാരി അരുണ്‍ജി എന്നിവര്‍ പങ്കെടുത്തു.

വൈകുന്നേരം കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറിലെ മിഥിലാപുരിയില്‍ രഥയാത്ര സമാപിച്ചു.

ഒക്ടോബര്‍ അഞ്ചിന് ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവസംഘടനകളുടെ സഹകരണത്തോടെ അയോദ്ധ്യയില്‍ നിന്നാണ് രഥയാത്ര ആരംഭിച്ചത്.

27 സംസ്ഥാനങ്ങളിലൂടെ 15,000 കിലോമീറ്റര്‍ സഞ്ചരിച്ചാണ് 60 ദിവസം കൊണ്ട് യാത്ര ഡിസംബര്‍ 3 ന് അയോദ്ധ്യയില്‍ തിരിച്ചെത്തുക.

തൃച്ചംബരത്ത് കെ.രവീന്ദ്രന്‍, അഡ്വ.ഹരിദാസന്‍ എന്നിവര്‍ സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.