തളിപ്പറമ്പ് അഗ്‌നി-രക്ഷാനിലയത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കണം.

പി.വി.ലിഗേഷ്(ലോക്കല്‍ കണ്‍വീനര്‍)
വി.വി.പ്രിയേഷ്(ട്രഷറര്‍).

തളിപ്പറമ്പ്: തളിപ്പറമ്പ് അഗ്‌നി-രക്ഷാനിലയത്തിന് കാഞ്ഞിരങ്ങാട് അനുവദിച്ച 40 സെന്റ് സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ തളിപ്പറമ്പ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

2000 ആഗസ്തില്‍ പ്രവര്‍ത്തനമാരംഭിച്ച അഗ്‌നി-രക്ഷാ നിലയം 24 വര്‍ഷമായി വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്.

മൂന്നു വര്‍ഷം മുമ്പാണ് കാഞ്ഞിരങ്ങാട് ആര്‍.ടി.ഒ ടെസ്റ്റ് ഗ്രൗണ്ടിന് സമീപം കെട്ടിടം നിര്‍മ്മിക്കുന്നതിന് വേണ്ടി സ്ഥലം അനുവദിച്ചു കിട്ടിയത്.

കെ.എഫ്.എസ്.എയുടെ 42 മത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള തളിപ്പറമ്പ് യൂണിറ്റ് സമ്മേളനം സംസ്ഥാന ട്രഷറര്‍ ബൈജു കോട്ടായി ഉദ്ഘാടനം ചെയ്തു.

പി.വി.ഗിരീഷ് അധ്യക്ഷത വഹിച്ചു.

മേഖല പ്രസിഡന്റ് പി.വി.സുമേഷ്, മേഖലാ സെക്രട്ടറി വി.കെ.അഫ്‌സല്‍, കെ.വി.സഹദേവന്‍, എം.വി.അബ്ദുള്ള, ടി.പി.ജോണി എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായി പി.വി.ലിഗേഷ്( ലോക്കല്‍ കണ്‍വീനര്‍), വി.വി.പ്രിയേഷ് (ട്രഷറര്‍) പി.വി.ഗിരീഷ്, എ.സിനീഷ് (മേഖലാ കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.