രണ്ട് കുലുക്കിക്കുത്തുകാര്‍ പിടിയില്‍
തളിപ്പറമ്പ് :രണ്ടു കുലുക്കി കുത്തുകാര്‍ പോലീസ് പിടിയില്‍.
ചേരന്‍കുന്നിലെ പുതുശ്ശേരി വീട്ടില്‍ സി ഷനില്‍ (26) ചെങ്ങളായിലെ ഏഴത്തില്‍ വീട്ടില്‍ പി. പി. അജ്മല്‍ (26) എന്നിവരെയാണ് എസ് ഐ വി വി. ഗോപിനാഥന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് പോലീസ് പിടികൂടിയത്.
ഏപ്രില്‍ അഞ്ചിന് രാത്രി 11:30ന് പൂമംഗലത്തെ പടിക്കേരിക്കാവ് ക്ഷേത്രത്തിന് തെക്കുവശം കുലുക്കി കുത്ത് നടത്തിക്കൊണ്ടിരിക്കവെയാണ് ഇരുവരെയും പിടികൂടിയത് ഇവരില്‍നിന്ന് 3925 രൂപയും പിടിച്ചെടുത്തു.
സീനിയര്‍ സിപിഒ പി. ശ്രീജിത്തും ഇവരെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.