സൂക്ഷിക്കുക ! വാട്ടര്‍ അതോറിറ്റിയുടെ അപകടക്കുറ്റി റോഡിലുണ്ട്.

തളിപ്പറമ്പ്: കണ്ടിവാതുക്കല്‍-അര്‍ത്തൂട്ടി റോഡ് വഴി രാജരാജേശ്വര ക്ഷേത്രം റോഡിലേക്ക് വരുന്നവര്‍ ശ്രദ്ധിച്ചേപറ്റൂ, കാല്‍നടക്കാരെയും വാഹനയാത്രികരേയും ഒരുപോലെ വീഴ്ത്താന്‍ കേരളാ വാട്ടര്‍ അതോറിറ്റിയുടെ ഒരു അപകടക്കുറ്റി റോഡിന് നടുവിലുണ്ട്.

പൊതുവെ വെളിച്ചം കുറഞ്ഞ ഈ റോഡില്‍ രാത്രികാലങ്ങളില്‍ ഈ കുറ്റിയില്‍ തടഞ്ഞ് വീഴുന്നവരുടെ എണ്ണം കുറച്ചൊന്നുമല്ല.

കട്ടികൂടിയ ഇരുമ്പില്‍ നിര്‍മ്മിച്ച ഈ അപകടകുറ്റി എന്തിന് ഇത്തരത്തില്‍ സ്ഥാപിച്ചു എന്നതിന് വ്യക്തമായ ഉത്തരമില്ല.

നൂറുകണക്കിനാളുകള്‍ വാഹനങ്ങളിലും കാല്‍നടയായും സഞ്ചരിക്കുന്ന സ്ഥലത്ത് തന്നെ ഇത് സ്ഥാപിക്കണമെങ്കില്‍ ആവശ്യമായ സുരക്ഷാമുന്‍കരുതല്‍ കൂടി ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കാറില്‍ സഞ്ചരിക്കുന്നവര്‍ക്ക് പോലും ഇത് അപകടമുണ്ടാക്കുമ്പോള്‍ ഇരുചക്രവാഹനയാത്രികരുടെ അവസ്ഥ അതിലും ദയനീയമാണ്.

എല്ലാദിവസവും ഒന്നിലേറെ അപകടം വരുത്തിവെക്കുന്ന ഈ കുറ്റി നീക്കം ചെയ്യുകയോ ആഴത്തില്‍ കുഴിച്ചിടുകയോ ചെയ്യണെമന്നാണ് നാട്ടുകാരുടെ ആവശ്യം.