മാധ്യമങ്ങള്‍ സത്യത്തിലൂന്നി പ്രവര്‍ത്തിക്കണം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍—മംഗളം ദിനപത്രം 35-ാം വാര്‍ഷികാഘോഷം

തലശേരി: മംഗളം ദിനപത്രത്തിന്റെ 31 വാര്‍ഷികാ ഘോഷം ഹെറിറ്റേജ് ഹാര്‍മണി തലശ്ശേരിയിലെ നവരത്‌ന ഇന്നില്‍ നടന്നു.

സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

മാധ്യമപ്രവര്‍ത്തനം ഒരു ധര്‍മമാണെന്നും എല്ലാ മാധ്യമങ്ങളും സത്യത്തിലൂന്നി പ്രവര്‍ ത്തിക്കണമെന്നും മന്ത്രി കടന്നപ്പള്ളി പറഞ്ഞു.

35 വര്‍ഷം പിന്നിട്ട മംഗളത്തിന് മുന്നോട്ടുള്ള യാത്രയ്ക്ക് മന്ത്രി ആശംസകള്‍ നേര്‍ന്നു.

വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു.

വാര്‍ഷിക സപ്ലിമെന്റ് കോഴിക്കോട് യൂണിറ്റ് മാനേജര്‍ എന്‍.കെ.പ്രസൂണിന് നല്‍കി ഷാഫി പറമ്പില്‍ എം.പി പ്രകാശനം ചെയ്തു.

മംഗളം കണ്ണൂര്‍ യൂണിറ്റ് ഹെഡ് ഒ.സി.മോഹന്‍രാജ് അധ്യക്ഷത വഹിച്ചു.

മാനേജിംഗ് എഡിറ്റര്‍ സാജന്‍ വര്‍ഗിസ് ആമുഖപ്രഭാഷണം നടത്തി. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി യതീഷ്ചന്ദ്ര
തലശേരി നഗരസഭാ ചെയര്‍പേഴ്‌സന്‍ കെ.എം.ജമുനാ റാണി, പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.അജിത്കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. 

കെ.ത്രി.എ സംസ്ഥാന സെക്രട്ടറി രാജീവന്‍ എളയാവൂര്‍, എസ്.എന്‍.ഡി.പി. യോഗം ദേവസ്വം സെക്രട്ടറി അടയാക്കണ്ടി സന്തോഷ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.പി.അരവിന്ദാക്ഷന്‍, സി.പി.ഐ. സംസ്ഥാ ന കൗണ്‍സില്‍ അംഗം സി.പി. ഷൈജന്‍, ഹോട്ടല്‍ ആന്‍ഡ് സ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ. അച്ചുതന്‍, പ്രസ്‌ഫോറം പ്രസിഡന്റ് നവാസ് മേത്തര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മംഗളം കോഴിക്കോട് മേഖല ന്യൂസ് എഡിറ്റര്‍ സി.ഒ.ടി. അസീസ് സ്വാഗതവും തലശേരി ലേഖകന്‍ പ്രശാന്ത് കതിരൂര്‍ നന്ദിയും പറഞ്ഞു.

ചടങ്ങില്‍ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം തലശ്ശേരി റിപ്പോര്‍ട്ടര്‍ പ്രശാന്ത് കതിരൂരും മട്ടന്നൂര്‍ റിപ്പോര്‍ട്ടറായ കെ.പി അനില്‍കുമാറും ഏറ്റുവാങ്ങി.