ഇഫ്താര്‍ സംഗമവും റിലീഫ് പ്രവര്‍ത്തനവും ഹജ്ജ്തീര്‍ത്ഥാടകര്‍ക്ക് യാത്രയയപ്പും നടത്തി കരുണ ചാരിറ്റബിള്‍ സൊസൈറ്റി.

തളിപ്പറമ്പ്: കരുണ ചാരിറ്റബിള്‍ സൊസൈറ്റി ആഭിമുഖ്യത്തില്‍ ഇഫ്ത്താര്‍ സംഗമവും, റിലീഫ് പ്രവര്‍ത്തന ഉദ്ഘാടനവും, 2025 ഹജ്ജ് തീര്‍ത്താടകര്‍ക്ക് യാത്രയയപ്പും സംഘടിപ്പിച്ചു.

ചിറവക്ക് ഹാപ്പിനെസ്സ് സ്‌ക്വയറില്‍ നടന്ന പരിപാടി ഖാദി ബോര്‍ഡ് വൈസ്.ചെയര്‍മാന്‍ പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

റിലീഫ് പ്രവര്‍ത്തനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണന്‍ നിര്‍വ്വഹിച്ചു.

കരുണ ചെയര്‍മാന്‍ സി.അബ്ദുള്‍കരീം അദ്ധ്യക്ഷത വഹിച്ചു.

കെ.സന്തോഷ്, ടി.ബാലകൃഷ്ണന്‍, പ്രൊഫ: അബ്ദുള്‍ഗഫൂര്‍, ചലചിത്ര സംവിധായകന്‍ ഷെറി ഗോവിന്ദ്, വ്യാപാരി വ്യവസായി സമിതി മുന്‍സിപ്പല്‍ സെക്രട്ടറി എംവി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് പാലക്കോടന്‍ ഉമ്മര്‍കുട്ടി, വ്യപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെഎസ് റിയാസ്, സി.പി.സലിം, അബ്ദുള്‍ കരിം പൂവ്വം എന്നിവര്‍ പങ്കെടുത്തു.

പി.സി.റഷീദ് സ്വാഗതവും  കെ.പി.എം. റിയാസുദ്ദീന്‍ നന്ദിയും പറഞ്ഞു.