മഹല്ല് നിവാസികളുടെ പ്രതിഷേധ പ്രകടനം നാളെ-

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വാഹനം അടിച്ചു തകര്‍ത്ത് തളിപ്പറമ്പ് മഹല്ല് സ്വത്ത് സംരക്ഷണ സമിതി സെക്രട്ടറി അബൂബക്കര്‍ സിദ്ധിഖ്

കുറിയാലിയെയും പ്രവര്‍ത്തകന്‍ ദില്‍ഷാദ് പാലക്കോടനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ മഹല്ല് നിവാസികളെ അണിനിരത്തി പ്രതിഷേധ പ്രകടനം സങ്കടിപ്പിക്കുന്നു.

നാളെ (4-07-2022)തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് മൂത്തേടത്ത് സ്‌കൂളിന് സമീപത്ത് നിന്നും പ്രകടനം ആരംഭിക്കുമെന്ന് തളിപ്പറമ്പ മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.