ദേവീ നിന്‍ചിരിയില്‍ കുളിരോ പാലൊളിയോ-രാജപരമ്പര@46.
മലയാളി മറക്കാത്ത പ്രണയഗാനങ്ങളിലൊന്നാണ് ദേവീ നിന്‍ ചിരിയില്‍ എന്ന ഗാനം.
ബിച്ചു തിരുമല, അപ്പന്‍ തച്ചേത്ത്, ഭരണിക്കാവ് ശിവകുമാര്‍ എന്നിവര്‍ എഴുതി എ.ടി.ഉമ്മര്‍ സംഗീതം പകര്‍ന്ന രാജപരമ്പരയിലെ ഈ ഗാനം പുറത്തുവന്നിട്ട് ഇന്നേക്ക് 46 വര്‍ഷം തികയുന്നു.
ഡോ.ബാലകൃഷ്ണന്‍ കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത സിനിമ ബാലഭാസ്‌ക്കര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ചത് എം.പി.ഭാസ്‌ക്കരനാണ്.
വിന്‍സെന്റ്, രാഘവന്‍, ജയന്‍, സുധീര്‍, ജോസ് പ്രകാസ്, കുതിരവട്ടം പപ്പു, ജയഭാരതി, ശോഭ, റീന, കെ.എ.വാസുദേവന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.
1978 മാര്‍ച്ച് 11 നാണ് സിനിമ റിലീസ് ചെയ്തത് ഡോ.ബാലകൃഷ്ണന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന രേഖ ഫിലിംസാണ് വിതരണം ചെയ്തത്.
പി.എസ്.നിവാസ് ക്യാമറയും ജി.വെങ്കിട്ടരാമന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു.
സുരേന്ദ്രന്‍ നാരായണന്‍ കലാസംവിധാനവും കുര്യന്‍ വര്‍ണശാല പരസ്യങ്ങളും ഡിസൈന്‍ ചെയ്തു.
ഗാനങ്ങള്‍-
1-ദേവീ നിന്‍ ചിരിയില്‍-(അപ്പന്‍ തച്ചേത്ത്)-യേശുദാസ്.
2-പ്രപഞ്ച പത്മദലങ്ങള്‍-(ഭരണിക്കാവ്)-യേശുദാസ്.
3-സ്‌നേഹിക്കാന്‍ പഠിച്ചൊരു-(ഭരണിക്കാവ്)-എസ്.ജാനകി.
4-വിശ്വം ചമച്ചും-(ബിച്ചു തിരുമല)സുജാത മോഹന്‍.