മാലമോഷ്ടാവ് തളിപ്പറമ്പ് പോലീസിന്റെ കസ്റ്റഡിയില്‍-

തളിപ്പറമ്പ്: മാലമോഷ്ടാവിനെ തളിപ്പറമ്പ് പോലീസ് കസ്റ്റഡിയില്‍ വാങ്ങി.

മൊകേരി കൂരാറ കടയപ്രംതെരുവിലെ ചാലില്‍ വീട്ടില്‍ യൂസുഫിനെയാണ് (3) എറണാകുളം സെന്‍ട്രല്‍ പോലീസ് പിടികൂടിയത്.

കാക്കനാട് ജയിലില്‍ റിമാന്‍ഡിലായ മോഷ്ടാവിനെ മൂന്ന് ദിവസത്തേക്കാണ് തളിപ്പറമ്പ് പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.

പ്രതിയെ സംഭവങ്ങല്‍ നടന്ന മൂന്നിടങ്ങളിലും പോലീസ് തെളിവെടുപ്പിനായി കൊണ്ടുപോയി.

കഴിഞ്ഞ 24-നാണ് വൈകുന്നേരം തളിപ്പറമ്പിലും പരിസരങ്ങളിലുമായി മൂന്നിടങ്ങളില്‍ ഇയാള്‍ സ്‌കൂട്ടറിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല കവര്‍ന്നത്.

വൈകിട്ട് 4.30 ഓടെ ചെപ്പനൂലിലെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ഇ. ശാന്തയുടെ മുന്നേകാല്‍ പവന്‍ മാല വടക്കാഞ്ചേരി അടുക്കത്ത് വച്ചാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്.

5 മണിയോടെ തൃച്ചംബരം മുയ്യം റോഡില്‍ നടക്കാനിറങ്ങിയ ഉമാ നാരായണന്‍ എന്നവരുടെ മൂന്നു പവന്‍ മാല പാലകുളങ്ങര ശാസ്താ റോഡില്‍ വെച്ചും

വീടുപണി നടക്കുന്ന സ്ഥലത്തേക്ക് പോകുകയായിരുന്ന എം. ജയമാലിനിയുടെ രണ്ട് പവന്‍ മാല 5.20 ഓടെ കീഴാറ്റൂരില്‍ വച്ചും സമാന രീതിയില്‍ പൊട്ടിച്ചുകൊണ്ടുപോയത്.

സപ്തംബര്‍ 29 നാണ് ഇയാള്‍ എറണാകുളത്ത് മറ്റൊരു കേസില്‍ പിടിയിലായത്.

.