തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിന്റെ ആശ്രാമത്ത് ചിറയ്ക്ക്ചുറ്റും സൗരോര്‍ജ വിളക്കുകളുടെ സമര്‍പ്പണം നടന്നു

നിയോജക മണ്ഡലത്തിലെ പ്രധാന ആരാധനാലയങ്ങളെ കൂട്ടിയിണക്കി തീര്‍ത്ഥാടന യാത്രകള്‍ക്ക് പദ്ധതി ആവിഷ്‌കരിക്കുമെന്ന് എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ.

തളിപ്പറമ്പ്: നിയോജക മണ്ഡലത്തിലെ പ്രധാന ആരാധനാലയങ്ങളെ കൂട്ടിയിണക്കി തീര്‍ത്ഥാടന യാത്രകള്‍ക്ക് പദ്ധതി ആവിഷ്‌കരിക്കുമെന്ന് എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ.

തളിപ്പറമ്പിന്റെ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവായി അറിയപ്പെടുന്ന നീലകണ്ഠ അയ്യരുടെ ( കമ്പനി സ്വാമി ) പ്രവര്‍ത്തനങ്ങള്‍ കേട്ടറിഞ്ഞ് അതില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട്, അദ്ദേഹത്തിന്റെ ചെറുമകന്‍ വിജയ് നീലകണ്ഠന്റെ അഭ്യര്‍ത്ഥന മാനിച്ചാണ്, തമ്പുരാന്റെ ഭക്തയും കര്‍ണ്ണാടകയിലെ എ. ല്‍. ശ്യാമറാവുവിന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ കുടുബാഗങ്ങള്‍ ചിറവക്ക് ആശ്രാമത്ത് ചിറയുടെ ചുറ്റും സ്ഥാപിച്ചു നല്‍കിയ 40 സോളാര്‍ വിളക്കുകളുടെ സമര്‍പ്പണം ചിറയുടെ സമീപത്തെ വാസുദേവപുരം ശ്രീ കൃഷ്ണക്ഷേത്രാങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

4.25 ലക്ഷം രൂപ ചിലവഴിച്ചു ചിരിയുടെ ചുറ്റുമായി 40 സോളാര്‍ വിളക്കുകളാണ് സ്ഥാപിച്ചത്.

തമ്പുരാന്‍ നഗര്‍ രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് പി. വി. രാജശേഖര്‍ അധ്യക്ഷത വഹിച്ചു.

സന്തോഷ് കീഴാറ്റൂര്‍ മുഖ്യതിഥിയായി. നഗര ഉപാധ്യക്ഷന്‍ കല്ലിങ്കല്‍ പദ്മനാഭന്‍, തന്ത്ര് നടുവത്ത് പുടയൂര്‍ വാസുദേവന്‍ നമ്പൂതിരി, ടി ടി കെ ദേവസ്വം ട്രസ്റ്റിമാരായ കെ.പി.നാരായണന്‍ നമ്പൂതിരി, ടി.ടി.മാധവന്‍, കൗണ്‍സിലര്‍ പി.ഗോപിനാഥ്, റിട്ടയേര്‍ഡ് ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ പി.സി.വിജയരാജന്‍, മൊട്ടമ്മല്‍ രാജന്‍, കെ. പരമേശ്വരന്‍, വി.കെ.കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.

എം.കെ.മനോഹരന്‍ സ്വാഗതവും വിജയ് നീലകണ്ഠന്‍ നന്ദിയും പറഞ്ഞു. വിളക്കുകള്‍ സ്ഥാപിച്ച എ.എല്‍.ശ്യാംറാവുവിന്റെ പത്‌നി പര്‍വതമ്മ, മകന്‍ എ.എസ്.അഞ്ചാന്‍, മകള്‍ എ.എസ്.ലക്ഷ്മി എന്നിവരെ എം.എല്‍.എ ആദരിച്ചു.