എസ്.എസ്.എഫ് സാഹിത്യോത്സവം സംഘടിപ്പിച്ചു

ഏര്യം: സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ പയ്യന്നൂര്‍ ഡിവിഷന്‍ മുപ്പത്തിയൊന്നാമത് സാഹിത്യോത്സവം ഏര്യത്ത് നടന്നു ആറ് വേദികളിലായി ഇരുന്നൂറ്റി അമ്പത് കലാകാരന്‍മാര്‍ പങ്കാളികളായ പരിപാടി.

സുരേഷ് എതിര്‍ദിശ ഉദ്ഘാടനം ചെയ്തു.

മിഖ്ദാദ് ഹിമമിസഖാഫി അദ്ധ്യക്ഷത വഹിച്ചു.

എസ്.എസ്.എഫ്. ജില്ലാ സെക്രട്ടറി റസീന്‍ അബ്ദുള്ള, മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മല്‍, പി.കെ. കാസിം, നാഫിഹ് സഖാഫി, സി.എം. അലി, അഹമ്മദ് ബിന്‍ മുഹമ്മദ് സഫീര്‍ ഹിമമി എന്നിവര്‍ പ്രസംഗിച്ചു

മത്സരത്തില്‍ ചെറുപുഴ സെക്ടര്‍ ഒന്നാം സ്ഥാനവും എരമം കുറ്റൂര്‍ സെക്ടര്‍ രണ്ടാം സ്ഥാനവും നേടി.

വിജയികള്‍ക്ക് കെ.പി. ആസാദ് സഖാഫി സമ്മാനദാനം നിര്‍വ്വഹിച്ചു.