ചെറുപുഴ പ്രാപ്പൊയിലില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങിമരിച്ചു.

ചെറുപുഴ: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങിമരിച്ചു. ചെറുപുഴ പ്രാപ്പൊയിലില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്.

പ്രാപ്പൊയിലിലെ വ്യാപാരിയായിരുന്ന പനങ്കുന്നില്‍ ശീധരന്‍(61) ആണ് മരിച്ചത്.

ഭാര്യ സ്വനിതയെ(52)വെട്ടിപ്പരിക്കേല്‍പ്പിച്ച് ശ്രീധരന്‍ വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു.

നിസ്സാര പരിക്കേറ്റ സ്വനിതയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭാര്യയെ സംശയമുള്ള ശ്രീധരന്‍ നിരന്തരമായി ഭാര്യയുമായി കുടംബപ്രശ്‌നങ്ങളും വഴക്കും ഉണ്ടാക്കാറുണ്ടെന്നും,  കഴിഞ്ഞ ആറുമാസത്തോളമായി ഇരുവരും തമ്മില്‍ കടുത്ത
വഴക്ക് നടന്നിരുന്നുവെന്നുമാണ് വിവരം.

ഇന്നലെ രാത്രി 11.50 നാണ് ഭാര്യയുമായി വഴക്കുകൂടിയ ശ്രീധരന്‍ അവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

വെട്ടുകൊണ്ട് അടുത്ത വീട്ടിലേക്ക് ഓടിരക്ഷപ്പെട്ട സ്വനിത വിവരം പറഞ്ഞതുപ്രകാരം അയല്‍ക്കാര്‍ എത്തിയപ്പോള്‍ വീടിനടുത്ത് തന്നെ ശ്രീധരന്‍ നടത്തുന്ന കട തുറന്നുകിടക്കുന്നതായും താമസിക്കുന്ന മുറിയുടെ പുറത്ത് തൂങ്ങിയ നിലയില്‍ കാണപ്പെടുകയുമായിരുന്നു.

വീടും കടയും ഒറ്റകെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.

മക്കള്‍: ശ്രീരാജ്, അര്‍ജുന്‍.

ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം നാലിന് പ്രാപ്പൊയില്‍ വയനാട്ടുകുലവന്‍ ക്ഷേത്രം ശ്മശാനത്തില്‍ നടക്കും.