രണ്ട് കുട്ടി ഡ്രൈവര്‍മാര്‍ കൂടി പിടിയില്‍.–റാസിയ സൈദിനും കെ.വി.ഗണേശനും 32,000 വീതം പിഴ

തളിപ്പറമ്പ്: തളിപ്പറമ്പില്‍ രണ്ട് കുട്ടി ഡ്രൈവര്‍മാര്‍ കൂടി പിടിയില്‍. ഇന്നലെ തളിപ്പറമ്പ് എസ്.ഐ.നാരായണന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇവര്‍ കുടുങ്ങിയത്. ആര്‍.സി. ഉടമസ്ഥരായ രക്ഷിതാക്കളില്‍ നിന്ന് 32,000 രൂപ വീതം 64,000 രൂപ പോലീസ് പിഴയായി ഈടാക്കി. കെ.എല്‍.13 എച്ച് … Read More

പിണറായി സര്‍ക്കാരിന്റെ നികുതി കൊളളക്കതിരെ യു.ഡി.എഫ് കുറുമാത്തൂര്‍ പഞ്ചായത്ത് മാര്‍ച്ച് ടി. ജനാര്‍ദ്ദനന്‍ ഉല്‍ഘാടനം ചെയ്തു

കുറുമാത്തൂര്‍:പിണറായി സര്‍ക്കാരിന്റെ ഭീകരമായ നികുതി കൊള്ളക്കെതിരെ യു ഡി എഫ് കുറുമാത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറുമാത്തൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് DCC ജന.സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. UDF ചെയര്‍മാന്‍ കെ.ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം … Read More

സ്മിതേഷിനെതിരെ പോലീസ് കേസും

.ധര്‍മ്മടം: സസ്‌പെന്‍ഷനിലായ ധര്‍മ്മടം എസ്.എച്ച്.ഒ കെ.വി.സ്മിതേഷിനെതിരെ പോലീസ് കേസും. പോലീസ് കസ്റ്റഡിയില്‍ എടുത്ത മകനെ കാണാനെത്തിയ അമ്മയും കുടുംബവും സഞ്ചരിച്ച കാറിന് നേരെ അതിക്രമം നടത്തിയതിനാണ് കേസ്. മമ്പറം കീഴത്തൂരിലെ ബിന്ദു നിവാസില്‍ കെ.സുനില്‍കുമാര്‍ തലശ്ശേരി എ.സി.പി.ക്ക് നല്‍കിയ പരാതിയില്‍ സ്റ്റേഷനിലെ … Read More

തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പിലെ കോലീബി സഖ്യ-വിജയം: കോണ്‍ഗ്രസും ലീഗും നയം വ്യക്തമാക്കണം എസ്ഡിപിഐ

  തളിപ്പറമ്പ്: തളിപ്പറമ്പ് ബാര്‍ അസോസിയേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ്-ബിജെപിയുമായുള്ള സഖ്യത്തോടെ നേടിയ വിജയത്തില്‍ കോണ്‍ഗ്രസും ലീഗും നയം വ്യക്തമാക്കണമെന്ന് എസ്ഡിപിഐ തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റി. രാജ്യത്ത് ന്യുനപക്ഷങ്ങള്‍ക്കെതിരെ അതിരൂക്ഷമായ രീതിയില്‍ അതിക്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുമ്പോഴും ഇതുപോലുള്ള നീക്കുപോക്കുകളില്‍ ലീഗ് കോണ്‍ഗ്രസ് … Read More

ഡ്രൈവര്‍ കുട്ടി സ്‌കൂട്ടറോടിച്ചു–അമ്മാവന്‍ കുടുങ്ങി.

തളിപ്പറമ്പ്: കുട്ടിഡ്രൈവര്‍മാര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് നടപടികള്‍ തുടരുന്നു. 14 വയസുകാരന്‍ വാഹനമോടിച്ചതിന് ആര്‍.സി.ഉടമസ്ഥനായ അമ്മാവനെതിരൊണ് പോലീസ് കേസെടുത്തത്. വടക്കാഞ്ചേരി വട്ടക്കണ്ടി വീട്ടില്‍ വി.കെ.ഷമീമിനെതിരെയാണ്(30)കേസെടുത്തത്. തളിപ്പറമ്പ് ട്രാഫിക് വിഭാഗം എസ്.ഐ എം.രഘുനാഥിന്റെ നേതൃത്വത്തിലാണ് നടപടികള്‍ സ്വീകരിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ അഞ്ചോളം കേസുകളാണ് ഇത്തരത്തില്‍ … Read More

പരാതി പരിഹാര അദാലത്തില്‍ സ്വീകരിക്കുന്ന പരാതികള്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് പരിഹാരം കാണാനാവുന്നവ മാത്രമെന്ന് താലൂക്ക് വികസനസമിതി യോഗത്തില്‍ വിമര്‍ശനം.

തളിപ്പറമ്പ്: തഹസില്‍ദാര്‍മാരും വില്ലേജ് ഓഫീസര്‍മാരും മാത്രം പരിഹരിക്കേണ്ട പരാതികള്‍ക്ക് തീര്‍പ്പാക്കാന്‍ മന്ത്രിമാര്‍ താലൂക്ക്തല അദാലത്ത് നടത്തുന്നതിനെതിരെ റിട്ട.എ.ഡി.എം താലൂക്ക് വികസനസമിതി യോഗത്തില്‍ രൂക്ഷമായ വിമര്‍ശനം നടത്തി. ഇന്ന് രാവിലെ തളിപ്പറമ്പില്‍ നടന്ന യോഗത്തിലാണ് തിരുവനന്തപുരത്തെ ഐ.എ.എസ് മേലാളന്‍മാരുടെ തലതിരിഞ്ഞ സമീപനത്തിനെതിരെ റിട്ട.കണ്ണൂര്‍ … Read More

സ്‌ക്കൂള്‍ കെട്ടിടം നിര്‍മ്മിച്ച വകയില്‍ ലഭിക്കാനുള്ള പണം നല്‍കിയില്ല, കോണ്‍ട്രാക്ടറുടെ വീട് ജപ്തി ചെയ്യുന്നു, കുടുംബം സത്യാഗ്രഹം തുടങ്ങി.

വളക്കൈ: സ്‌ക്കൂള്‍ കെട്ടിടം നിര്‍മ്മിച്ച വകയില്‍ ലഭിക്കാനുള്ള പണം നല്‍കിയില്ല, കോണ്‍ട്രാക്ടറുടെ വീട് ജപ്തി ചെയ്യുന്നു, കുടുംബം സത്യാഗ്രഹം തുടങ്ങി. കൊയ്യം മേനോന്‍മൊട്ടയിലെ ദാറുല്‍മര്‍വയില്‍ എന്‍.പി.ഉമ്മറും കുടുംബവുമാണ് സത്യാഗ്രഹം തുടങ്ങിയത്. 40 ലക്ഷം രൂപ വളക്കൈ എ.എല്‍.പി സ്‌ക്കൂളിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് … Read More

അദാനി കേരളം വിടണം-സര്‍ക്കാര്‍ കരാറില്‍ നിന്ന് പിന്‍വാങ്ങണം.

കണ്ണൂര്‍: കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന്റെ ഏറ്റവും തീവ്രമായ അപകടങ്ങളാണ് അദാനിയുടെ ഓഹരിക്കമ്പോള തട്ടിപ്പിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നും വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കരാറില്‍ നിന്ന് ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും വിഴിഞ്ഞം അദാനിപോര്‍ട്ട് വിരുദ്ധ ജാഗ്രത സമിതി കണ്‍വീനര്‍ ഇ.പി.അനില്‍ അവശ്യപ്പെട്ടു. കണ്ണൂര്‍ … Read More

ടി.ടി.കെ.ദേവസ്വം നടത്തുന്നത് അപവാദപ്രചാരണമെന്ന് ശ്രീകൃഷ്ണസേവാസമിതി.

തളിപ്പറമ്പ്: ഹൈക്കോടതി ഉത്തരവില്‍ ഒരിടത്തും ശ്രീകൃഷ്ണസേവാസമിതിയുടെ പ്രവര്‍ത്തനം നിരോധിച്ചതായി പറയുന്നില്ലെന്നും ബൈലോ പ്രകാരം പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പണപ്പിരിവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തടയാന്‍ സാധിക്കില്ലെന്നും ശ്രീകൃഷ്ണസേവാസമിതി ഭാരവാഹികള്‍ അറിയിച്ചു. ഇന്നലെ ടി.ടി.കെ. ദേവസ്വം ശ്രീകൃഷ്ണസേവാസമിതിക്കെതിരെ നടത്തിയത് അപവാദപ്രചാരണമാണെന്നും അവര്‍ ആരോപിച്ചു. സേവാസമിതിക്കെതിരെ പോലീസിനെ … Read More

വൈദേകം റിസോര്‍ട്ട് അടച്ചുപൂട്ടണമെന്ന് ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റി.

തളിപ്പറമ്പ്: ഇ.പി.ജയരാജന്റെ വൈദേകം റിസോര്‍ട്ട് അടിയന്തിരമായി അടച്ചുപൂട്ടാന്‍ ആന്തൂര്‍ നഗരസഭയും സര്‍ക്കാര്‍ മേധാവികളും തയ്യാറാകണമെന്ന് ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. സി പി എം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ ഡി എഫ് കണ്‍വീനറുമായ ഇ.പി.ജയരാജന്റെ തളിപ്പറമ്പ് കാനൂലിലെ … Read More