പിലാത്തറയെ നശിപ്പിക്കാന്‍ വിടില്ല-പിലാത്തറനാട് കൂട്ടായ്മ ജനകീയ പ്രക്ഷോഭം തുടങ്ങി.

പിലാത്തറ: പുതിയ എന്‍.എച്ച് 66 ദേശീയപാതയില്‍ ചെറുതാഴം പഞ്ചായത്തിലൂടെ കടന്നുപോകുന്ന പിലാത്തറ ടൗണില്‍ തൂണ്‍ ഉപയോഗിച്ച് മേല്‍പ്പാലം പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ദേശീയ പാത അധികൃതര്‍ക്ക് നിവേദനം നല്‍കാനായുള്ള ഒപ്പുശേഖരണം തുടങ്ങി. പിലാത്തറയുടെ ഹൃദയം മുറിക്കരുത്, പിലാത്തറയില്‍ വേണം എലിവേറ്റഡ് ഹൈവേ എന്ന സന്ദേശമുയര്‍ത്തി … Read More

മെഡിക്കല്‍ കോളേജ് കാമ്പസിലെ കയ്യേറ്റം-സമരപരിപാടികള്‍ ഡി.സി.സി ഏറ്റെടുത്തു.

കണ്ണൂര്‍: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിനകത്തെ കെട്ടിടങ്ങള്‍ കയ്യേറി കൈക്കലാക്കാനുള്ള ശ്രമത്തിനെതിരെയുള്ള സമരം ഏറ്റെടുക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ഇന്നലെ ചേര്‍ന്ന യോഗം തീരുമാനിച്ചു. എ.ഐ.സി.സി തീരുമാനങ്ങള്‍റിപ്പോര്‍ട്ട് ചെയ്യാന്‍ ചേര്‍ന്ന യോഗം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പിയാണ് ഉദ്ഘാടനം ചെയ്തത്. ഡി.സി.സി … Read More

ജെ.ഡി.വാന്‍സ് ഗോ ബാക്ക്-ഇന്ത്യ വില്‍പ്പനക്കില്ല-

പിലാത്തറ: അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് ഗോ ബാക്ക്; ഇന്ത്യ വില്‍പനക്കില്ല എന്ന മുദ്രാവാക്യമുയര്‍ത്തി പിലാത്തറയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.  അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ പ്രതിഷേധിച്ച് പിലാത്തറ കേന്ദ്രീകരിച്ച്  നടന്ന പ്രകടനത്തില്‍ നിരവധി പേര്‍ … Read More

ഭൂനികുതി വര്‍ദ്ധനവില്‍ കോണ്‍ഗ്രസ് പ്രതിഷേധംഇരമ്പി-

പരിയാരം: ഭൂനികുതി വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിയാരം വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധമാര്‍ച്ചു ധര്‍ണ്ണയും സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി ഇ.ടി രാജീവന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി.സജീവന്‍ അധ്യക്ഷത വഹിച്ചു പി.സുഖദേവന്‍, … Read More

മേഘ കമ്പനി ലേബർ ക്യാമ്പിലേക്ക് പ്രതിഷേധ മാർച്ച്

പിലാത്തറ: കുളപ്പുറം ഒറന്നിടത്തുചാലിലെ ദേശീയപാത നിർമ്മാണ തൊഴിലാളികൾ താമസിക്കുന്ന മേഘ കൺസ്ട്രക്ഷൻസ് ലേബർ ക്യാമ്പിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ക്യാമ്പിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ … Read More

കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ യൂണിറ്റ് പ്രതിഷേധിച്ചു

കണ്ണൂര്‍: കെ.എസ്.ഐ.ഡി.സിക്കെതിരെ നടക്കുന്ന പ്രതിഷേധത്തിനെതിരെ കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി രംഗത്ത്. 2012 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കെ.എസ്.ഐ.ഡി.സി വലിയ വെളിച്ചം പാര്‍ക്കിലെ വ്യവസായ യൂണിറ്റുകള്‍ സകല പ്രതിസന്ധികളും നേരിട്ട് മികച്ച രീതിയില്‍ പ്രവര്‍ത്തനം തുടരുകയാണ്. … Read More

നുണപ്രചാരണത്തിനെതിരെ സി.ഐ.ടി.യുവിന്റെ പ്രതിഷേധമാര്‍ച്ചും പൊതുയോഗവും.

തളിപ്പറമ്പ്: മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) ഏരിയാ പ്രസിഡന്റിനെതിരെ ഐ.എന്‍.ടി.യു.സിയും ബി.എം.എസും നടത്തുന്ന നുണ പ്രചാരണത്തില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യുഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിച്ചു. ഏരിയാ പ്രസിഡണ്ട് എം.നാരായണന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ വൈസ് പ്രസിഡണ്ട് കെ.രവീന്ദ്രന്‍ ഉദ്ഘാടനം … Read More

കേരളാ എന്‍.ജി.ഒ അസോസിയേഷന്‍ പ്രതിഷേധാഗ്‌നി സംഘടിപ്പിച്ചു.

തളിപ്പറമ്പ്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള എന്‍.ജി.ഒ അസോസിയേഷന്‍ തളിപ്പറമ്പ്-ശ്രീകണ്ഠാപുരം ബ്രാഞ്ച് കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ തളിപ്പറമ്പ് മിനിസിവില്‍ സ്റ്റേഷനില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.രാജേഷ് ഖന്ന ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ബ്രാഞ്ച് പ്രസിഡന്റ് എം.സനീഷ് അധ്യക്ഷത വഹിച്ചു. അഫ്‌റഫ് … Read More

തളിപ്പറമ്പില്‍ ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, പ്രതിഷേധവുമായി ഡ്രൈവിംഗ് സ്‌ക്കൂള്‍ ഉടമകള്‍.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിഷന്‍ പ്രതിഷേധം നടത്തി. ഗതാഗത വകുപ്പ് പരിഷ്‌കരിച്ച ടെസ്റ്റ് നടപ്പിലാക്കുന്നതിന് എതിരെ ഡ്രൈവിഗ് സ്‌കൂള്‍ ഉടമകള്‍ ടെസ്റ്റ് ബഹിഷ്‌കരിക്കുകയായിരുന്നു. സൗകര്യമൊരുക്കാതേയുള്ള പരിഷ്‌കരണമാണ് … Read More

നശിപ്പിച്ച ബോര്‍ഡുകളുമായി പ്രഭാത പ്രതിഷേധകൂട്ടായ്മ നടത്തി യു.ഡി.എഫ്.

തളിപ്പറമ്പ്: പുലര്‍കാല പ്രതിഷേധവുമായി യു.ഡി.എഫ്. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തളിപ്പറമ്പിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച പ്രചരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കുന്നതിനെതിരെയും തൃഛംബരം പ്രിയദര്‍ശനി മന്ദിരത്തില്‍ അതിക്രമിച്ചു കടന്ന് അവിടെ ഉണ്ടായിരുന്ന ബോര്‍ഡുകള്‍ നശിപ്പിച്ച സി.പി.എം അക്രമത്തിന്നെതിരെ യും നശിപ്പിച്ച … Read More