വെളുപ്പ് സേനയിറങ്ങി, 13 മണിക്കൂര്‍ കൊണ്ട് എല്ലാം വെടിപ്പാക്കി-

തളിപ്പറമ്പ്: അഞ്ച് ദിവസമെങ്കിലും വേണ്ടിവരുമെന്ന് കരുതിയ ശുചീകരണം കേവലം 13 മണിക്കൂര്‍ കൊണ്ട് തീര്‍ത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍. തീപിടുത്തത്തില്‍ നശിച്ച കെ.വി.കോംപ്ലക്‌സിലെ കടമുറികല്‍ മുഴുവനായും ശുചീകരിച്ച് തീര്‍ത്തു. ഇന്നലെ രാത്രി ആറിനാണ് വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍ ശുചീകരണം ആരംഭിച്ചത്. … Read More

തളിപ്പറമ്പ് നഗരത്തിലെ ശുചീകരണതൊഴിലാളികളെ ആദരിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ ശുചീകരണതൊഴിലാളികളെ ആദരിച്ചു. ഇന്ന് രാവിലെ തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ 36 ശുചീകരണ തൊഴിലാളികളേയും ഷാളണിയിച്ച്ആദരിച്ചു. റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡന്റ് പി.മോഹനചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടെറി … Read More

നഗരം ശുചീകരിച്ച് സി.പി.എം പ്രവര്‍ത്തകര്‍-ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് ശുചീകരണം.

തളിപ്പറമ്പ്: സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തളിപ്പറമ്പ് നഗരത്തില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ശുചീകരണപ്രവൃത്തികള്‍ നടത്തി. രാവിലെ 7 മണി മുതല്‍ ഒന്‍പതര വരെ ട്രാഫിക് ഐലന്റ് മുതല്‍ കുപ്പം വരെയുള്ള പ്രദേശം ശുചീകരിച്ചു. നൂറിലധികം പേര്‍ പങ്കെടുത്ത ശുചീകരണ പ്രവര്‍ത്തനത്തിന് പാര്‍ട്ടി ജില്ലാ … Read More

സേവാദള്‍ ശുചീകരണസേവ തുടരുന്നു-എരമം-കുറ്റൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം ശുചീകരിച്ചു.

മാതമംഗലം: കോണ്‍ഗ്രസ് സേവാദള്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ ജില്ലയിലുടനീളം നടത്തുന്ന മഴക്കാല രോഗപ്രതിരോധത്തിന്റെ ഭാഗമായി എരമം-കുറ്റൂര്‍ മണ്ഡലം സേവാദള്‍ കമ്മിറ്റി എരമം വില്ലേജ് ഓഫീസ് പരിസരം, കുറ്റൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ ശുചീകരണം നടത്തി. കാടുകള്‍ വെട്ടി തെളിച്ചും, … Read More

ഗവ.മെഡിക്കല്‍ കോളേജ് പരിസരം ശുചീകരിക്കാന്‍ സേവാദള്‍ രംഗത്തിറങ്ങി.

പരിയാരം: കാടുപിടിച്ചുകിടക്കുന്ന മെഡിക്കല്‍ കോളേജ് പരിസരം ശുചീകരിക്കാന്‍ സേവാദള്‍ രംഗത്തിറങ്ങി. കാടുപിടിച്ച പരിസരത്തുനിന്നും ലേഡീസ് ഹോസ്റ്റലിലേക്ക് കടന്ന രണ്ട് വിഷപ്പാമ്പുകളെയാണ് കഴിഞ്ഞ ദിവസം വനംവകുപ്പ് അധികൃതര്‍ പിടികൂടിയത്. മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഗത്തുനിന്നും കാടുകള്‍ വൃത്തിയാക്കാന്‍ നടപടികളില്ലാത്തതിനെ തുടര്‍ന്നാണ് സേവാദള്‍ രംഗത്തുവന്നത്. … Read More

ക്ഷേത്രപരിസരം ശുചീകരിക്കാന്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍.

തളിപ്പറമ്പ്: ക്ഷേത്രപരിസരം ശുചീകരിച്ച് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍. കരിമ്പം കേയി സാഹിബ് ട്രെയിനിംഗ് കോളേജ് എന്‍ എസ് എസ് സപ്തദിന ക്യാമ്പ്- ഉണര്‍വ് 2023 ന്റെ ഭാഗമായിട്ടാണ് ക്യാമ്പ് അംഗങ്ങള്‍ ചെങ്ങളായി പഞ്ചായത്തിലെ തേറളായി ദ്വീപില്‍ മോലത്തുംകുന്നിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിവക്ഷേത്ര പരിസരം … Read More

റോഡിൽ കോഴി മാലിന്യം തള്ളി, ഇരുചക്രവാഹന യാത്രികർക്ക് വഴുതി വീണ് പരിക്കേറ്റു. അഗ്നിശമന എത്തി റോഡ് കഴുകി അപകടം ഒഴിവാക്കി.

തളിപ്പറമ്പ്: റോഡിൽ കോഴി മാലിന്യം തള്ളി, ഇരുചക്രവാഹന യാത്രികർക്ക് വഴുതി വീണ് പരിക്കേറ്റു. അഗ്നിശമന എത്തി റോഡ് കഴുകി അപകടം ഒഴിവാക്കി. ഇന്നലെ രാത്രി ഒൻപതരയോടെ തളിപ്പറമ്പ്- ആലക്കോട് റോഡിൽ ഒടുവള്ളിത്തട്ട് വളവിലാണ് സംഭവം. കാടുകൾ നിറഞ്ഞ ഈ ഭാഗത്ത് വലിയ … Read More

പന്ത്രണ്ടാംചാല്‍ പക്ഷിസങ്കേതം പരിയാരം എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ശുചീകരിച്ചു.

ചപ്പാരപ്പടവ്: ചപ്പാരപ്പടവ് പഞ്ചായത്തിലെ ജൈവ വൈവിധ്യമേഖലയും തടിക്കടവ് പുഴയുടെ ഭാഗവുമായ പന്ത്രണ്ടാംചാല്‍ പക്ഷിസങ്കേതം പരിയാരം കെ.കെ.എന്‍പരിയാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ശുചീകരിച്ചു. വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തി അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്തു. ഇരിങ്ങല്‍ യു.പി സ്‌കൂളില്‍ … Read More

ഹനീഫ്ക്ക THE GREAT–ഇദ്ദേഹം ഒരു വ്യക്തിയല്ല; പൗരധര്‍മ്മത്തിന്റെ പ്രസ്ഥാനം-

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: സ്വന്തം വീട്ടുവളപ്പിലെ മാലിന്യം പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ വെട്ടിത്തിളങ്ങി വേറിട്ടുനില്‍ക്കുകയാണ് നാട്ടുകാരുടെ ഹനീഫ്ക്ക എന്ന കെ.പി.മുഹമ്മദ് ഹനീഫ. കഴിഞ്ഞ 12 വര്‍ഷമായി സ്വന്തം വീടിന് മുന്നിലെ പൊതുറോഡും പരിസരവും അടിച്ചുവാരി വൃത്തിയാക്കി സൂക്ഷിക്കുക എന്നത് … Read More

വണ്ണാത്തിപുഴ ശുചീകരിച്ച് ആയിരത്തോളം സി.പി.എം വളണ്ടിയര്‍മാര്‍-

പരിയാരം: സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പുഴശുചീകരണം നടന്നു. പാണപ്പുഴ കച്ചേരിക്കടവില്‍ കേന്ദ്ര കമ്മിറ്റി അംഗം ടി. എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ടിവി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ്, ജില്ലാ കമ്മിറ്റി അംഗം പി.പി.ദാമോദരന്‍, … Read More