കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ.

മാതമംഗലം: എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേട് കര്‍ശന നടപടി സ്വീകരിക്കുക, പഞ്ചായത്ത് ഭരണസമിതി രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മാതമംഗലം-വെള്ളോറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി തട്ടിപ്പിന് … Read More

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണം: ആന്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി.

ധര്‍മ്മശാല: ആന്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഡി.സി.സി ജന.സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ വനിത പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥകര്‍ക്കെതിരെ നടപടി വേണമെന്ന് … Read More

അയോധ്യയിലേക്ക് കോണ്‍ഗ്രസ് ഇല്ല-ക്ഷണം നിരസിച്ചു.

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരാണ് നിരസിച്ചത്. ചടങ്ങ് ആര്‍എസ്എസ്-ബിജെപി പരിപാടിയെന്ന് വ്യക്തമാക്കിയാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ … Read More

കോണ്‍ഗ്രസ് തളിപ്പറമ്പില്‍ സായാഹ്നധര്‍ണ നടത്തി.

തളിപ്പറമ്പ്: വണ്ടിപ്പെരിയാറിലെ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഡി.വൈ.എഫ്.ഐക്കാരനെ രക്ഷപ്പെടാന്‍ ഇടയാക്കിയ സര്‍ക്കാറിന്റെയും പോലീസിന്റെയും കൃത്യവിലോപം ഇരക്ക് നീതി നിഷേധപ്പെടാന്‍ സാഹചര്യമുണ്ടാക്കയതില്‍ പ്രതിഷേധിച്ച് കെ.പി.സി.സി. ആഹ്വാനമനുസരിച്ച് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ സ്‌ക്വയറിന് സമീപം സായാഹ്ന ധര്‍ണ്ണ നടത്തി. … Read More

സപ്ലൈകോ വിലവര്‍ദ്ധനവ് ഉപേക്ഷിക്കണം-തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് നേതൃയോഗം.

തളിപ്പറമ്പ്: സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വില ക്രമാതീതമായി വര്‍ദ്ധിപ്പിക്കുവാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം ആവശ്യപ്പെട്ടു. വിലവര്‍ദ്ധനവ് മൂലം നട്ടംതിരിയുന്ന കേരളത്തിലെ ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന … Read More

ദേശീയ കാര്‍ഷിക സയന്‍സ് കോണ്‍ഗ്രസില്‍ കണ്ണൂരില്‍ നിന്നും കര്‍ഷക പ്രതിനിധികള്‍

  തളിപ്പറമ്പ് : കൊച്ചിയില്‍ വെച്ച് നാഷണല്‍ അക്കാഡമി ഓഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് സംഘടിപ്പിക്കുന്ന 16-ാ മത് ദേശീയ കാര്‍ഷിക സയന്‍സ് കോണ്‍ഗ്രസില്‍ കര്‍ഷക ശാസ്ത്രജ്ഞ മുഖാമുഖം പരിപാടിയില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും 6 പ്രതിനിധികള്‍ പങ്കെടുത്തു. കര്‍ഷക വരുമാന സുരക്ഷയിലൂന്നി … Read More

പിണറായിയുടെ പകല്‍കൊള്ളക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കണം-അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

തളിപ്പറമ്പ്: പിണറായി സര്‍ക്കാര്‍ നടത്തുന്ന പകല്‍ കൊള്ളക്കെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്. തളിപ്പറമ്പ് നിയോജക മണ്ഡലം കോണ്‍ഗ്രസ് നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സര്‍ക്കാര്‍ പാവപ്പെട്ടവരെ കൊള്ളയടിച്ച് ജനജീവിതം ദുസഹമാക്കി ഇരിക്കുകയാണെന്ന് … Read More

വിമത കുമിളകള്‍ പൊട്ടിത്തീര്‍ന്നു തളിപ്പറമ്പ് ബേങ്കില്‍ യു.ഡി.എഫിന് എതിരില്ല.

തളിപ്പറമ്പ്: ജില്ലാ നേതൃത്വവും ബ്ലോക്ക് നേതൃത്വവും ശക്തമായി ഇടപെട്ടതോടെ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ മല്‍സര രംഗത്തുണ്ടായിരുന്ന എല്ലാ വിമതരും പിന്‍വാങ്ങി. ഇതോടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. മുന്‍ മണ്ഡലം പ്രസിഡന്റ് ടി.വി.രവി, മണ്ഡലം സെക്രട്ടെറി നൗഷാദ് ഇല്യംസ്, … Read More

പൊക്കുണ്ട്-കൂനം-കുളത്തൂര്‍ റോഡ് റീടാറിംഗ് നടത്തണം–പന്നിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍

പന്നിയൂര്‍: പൊക്കുണ്ട്-കൂനം-കുളത്തൂര്‍ റോഡ് റീടാറിങ് നടത്തണമെന്ന് പന്നിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ ആവവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ ഡി.സി.സി ജന.സെക്രട്ടെറി ടി. ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. കെ.റഷീദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ടി.സരസ്വതി, സെക്രട്ടറി മാത്യു മാസ്റ്റര്‍, സംസ്ഥാന കര്‍ഷക കോണ്‍ഗ്രസ് ജന.സെക്രട്ടറി … Read More

പിന്‍വലിപ്പിക്കാന്‍ നേതൃത്വം; ഉറച്ചുനില്‍ക്കുമെന്ന് വിമതര്‍-തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് തെരഞ്ഞെടുപ്പില്‍ ജാതിക്കാര്‍ഡും.

തളിപ്പറമ്പ്: വിമതരുടെ പത്രിക പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദ്ദ തന്ത്രവുമായി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി രംഗത്ത്. തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് തെരഞ്ഞെപ്പില്‍ മല്‍സരരംഗത്തുള്ള മൂന്ന് വിമത സ്ഥാനാര്‍ത്ഥികളുടെ പത്രിക പിന്‍വലിപ്പിക്കാന്‍ ഔദ്യോഗിക നേതൃത്വം കൊണ്ടുപിടിച്ച് ശ്രമം ആരംഭിച്ചു. എന്നാല്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് വിമതര്‍. … Read More