തളിപ്പറമ്പ് നഗരസഭയില്‍ അടുത്തമാസം മുതല്‍ വളര്‍ത്തുനായക്കള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം-

തളിപ്പറമ്പ്: അടുത്തമാസം മുതല്‍ തളിപ്പറമ്പ് നഗരസഭയില്‍ വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും, ലൈസന്‍സ് ഫീസ് 500 രൂപയായി ഉയര്‍ത്തും. തെരുവ്‌നായ ശല്യം പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങളുടെ ഭാഗമായിട്ടാണ് തീരുമാനം. വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ എടുത്തു എന്ന് ഉറപ്പിക്കുന്നതിനാണ് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നതെന്ന് ഇന്നലെ നടന്ന … Read More

അമ്മതന്‍ മുലപ്പാല്‍ അമൃതം-പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ പ്രസവിച്ച തെരുവ് പട്ടിയുടെ മുലകുടിക്കാന്‍ തിരക്കുകൂട്ടുന്ന കുഞ്ഞുങ്ങള്‍-മെഡിക്കല്‍കോളേജിലെ ആര്‍ട്ടിസ്റ്റ് മോഹനന്‍ പകര്‍ത്തിയ ഫോട്ടോ.

കുട്ടുവിനെ കാത്ത് അശോക് കുമാറും കുടുംബവും.

  കുറുമാത്തൂര്‍: നാല്‍പ്പത് ദിവസം കഴിഞ്ഞിട്ടും കുട്ടുവിനെ തേടി ഒരു കുടുംബം. കുറുമാത്തൂരിലെ അശോക് കുമാറിന്റെ വളര്‍ത്തുനായ കുട്ടുവിനെ ഇക്കഴിഞ്ഞ ഏപ്രില്‍ 7 ന് രാത്രിയിലാണ് കാണാതായത്. രാത്രി കുറച്ചു സമയം അഴിച്ചുവിടാറുള്ള നായയെ പതിവുപോലെ രാത്രി അഴിച്ചുവിട്ടതായിരുന്നു. പറമ്പില്‍ അല്‍പ്പനേരം … Read More

അയല്‍വാസിയുടെ നായയെ വെട്ടിക്കൊന്നു-

  തൃശൂര്‍: തൃശൂര്‍ വടക്കേക്കാട് വൈലത്തൂരില്‍ യുവാവ് അയല്‍വാസിയുടെ വീട്ടില്‍ കയറി വളര്‍ത്തുനായയെ വെട്ടിക്കൊന്ന സംഭവത്തില്‍ പോലീസ് കേസെടുത്തു. കുട്ടികളുടെ പിറകെ നായ ഓടിയെന്നാരോപിച്ചാണ് വയലത്തൂര്‍ സ്വദേശി അമരീഷിന്റെ വളര്‍ത്തുനായയെ വെട്ടിക്കൊന്നത്. സംഭവത്തില്‍ അയല്‍വാസി ശ്രീഹരി ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം … Read More

തെരുവ് നായക്ക് രണ്ടാംജന്‍മം-

തളിപ്പറമ്പ്: കിണറില്‍ അകപ്പെട്ട തെരുവ്പട്ടിക്ക് യുവാക്കള്‍ രക്ഷകരായി. കഴിഞ്ഞ ദിവസമാണ് മാന്തംകുണ്ടിലെ വെള്ളമുള്ള കിണറില്‍ അകപ്പെട്ട് തെരുവ്‌നായ അവശനിലയിലായിരുന്നു. മാന്തംകുണ്ടിലെ സിപി.എം പ്രവര്‍ത്തകരായ സനല്‍, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് ഏണിവെച്ച് കിണറിലിറങ്ങി നായയെ സുരക്ഷിതമായി ഏണിയില്‍ കെട്ടി പുറത്തെത്തിച്ചത്.

കക്കൂസ് ടാങ്കില്‍ കുടുങ്ങിയ തെരുവ് നായയെ രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: കക്കൂസ് ടാങ്കില്‍ വീണ് അവശനായ തെരുവ് നായയെ നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. ചെനയന്നൂരില്‍ തളിപ്പറമ്പ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന് സമീപത്തെ പതിച്ചു നല്‍കിയ മിച്ചഭൂമിയില്‍ നിര്‍മ്മിച്ച കക്കൂസ് കുഴിയാണ് തെരുവ് നായ്ക്കളോടൊപ്പം മനുഷ്യര്‍ക്കും ഭീഷണിയായത്. ഇവിടെ വീട്ടിന്റെ … Read More

മൃഗക്ഷേമപ്രവര്‍ത്തകരുടെ പ്രാര്‍ത്ഥനകള്‍ വിഫലമായി, വെള്ളച്ചി കണ്ണടച്ചു.

തളിപ്പറമ്പ്: മൃഗക്ഷേമപ്രവര്‍ത്തകരുടെ പ്രാര്‍ത്ഥനകളും പരിശ്രമങ്ങളും വിഫലമായി, വെള്ളച്ചി കണ്ണടച്ചു. കഴിഞ്ഞ രണ്ടുമാസത്തിലേറെയായി തളിപ്പറമ്പിലെ മൃഗക്ഷേമ പ്രവര്‍ത്തകനായ വേലിക്കാത്ത് രാഘവന്റെ നേതൃത്വത്തില്‍ പരിചരിച്ചുവന്ന തെരുവ്‌നായയാണ് ഇന്ന് ഉച്ചയോടെ മരണപ്പെട്ടത്. നഗരത്തിലെ തെരുവ്‌നായകള്‍ക്കും പൂച്ചകള്‍ക്കും മുടങ്ങാടെ ഭക്ഷണമെത്തിച്ചിരുന്ന സി.പി.ഐ. ജില്ലാ കൗണ്‍സില്‍ അംഗം കൂടിയായ … Read More