പരിയാരം മെഡിക്കല്‍ കോളേജിലെത്തിയ പാലക്കാട് സ്വദേശിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി-

പരിയാരം: പാലക്കാട് സ്വദേശിയായ വയോധികനെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായി. മണ്ണാര്‍ക്കാട് എളമ്പിലാശേരി കച്ചേരിപ്പറമ്പില്‍ വീട്ടില്‍ ഗോപി(74)നെയാണ് കഴിഞ്ഞ 12 ന് രാത്രിക്കും 13 ന് പുലര്‍ച്ചെക്കുമിടയില്‍ കാണാതായത്. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് 10-ാം തീയതിയാണ് ഗോപിയും … Read More

ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്നകേസില്‍ വിചാരണക്കോടതി ജഡ്ജിയെ സ്ഥലംമാറ്റി-

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ വീണ്ടും അട്ടിമറിനീക്കം. വിചാരണ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെ വിചാരണകോടതി ജഡ്്ജിയെ സ്ഥലംമാറ്റി. ഈ മാസം അവസാനം അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴി രേഖപ്പെടുത്താനിരിക്കെയാണ് ദുരൂഹമായ സ്ഥലമാറ്റ ഉത്തരവ്. വിചാരണകോടതിയായ കോട്ടയം … Read More

ചിത്രകാരന്‍മാരും ശില്‍പ്പികളും ചരിത്രം രേഖപ്പെടുത്തുന്നവരെന്ന് സി.പി.എം.കേന്ദ്രകമ്മറ്റി അംഗം പി.കെ.ശ്രീമതി-

പഴയങ്ങാടി: ചിത്രകാരന്മാരും ശില്പികളും ചരിത്രം രേഖപ്പെടുത്തുന്നവരാണെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. ജില്ലാ സമ്മേളനത്തിന്റ ഭാഗമായി എരിപുരത്ത് നടന്ന ചിത്രകാര കൂട്ടായ്മ ‘ പോരാട്ടച്ചായം ‘ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. എബി.എന്‍.ജോസഫ് അധ്യക്ഷത വഹിച്ചു. കരിവെള്ളൂര്‍ … Read More

ലഹരിമാഫിയയെ എതിര്‍ത്ത പുളിമ്പറമ്പിലെ യുവാവിനെ വീട്ടില്‍കയറി വെട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍-

തളിപ്പറമ്പ്: ലഹരിമാഫിയാ സംഘത്തെ എതിര്‍ത്ത യുവാവിനെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തോട്ടാറമ്പ് സ്വദേശി നിധീഷ് രവിയാണ് അറസ്റ്റിലായത്. തോട്ടാറമ്പിലെ എളമംഗലം ജസ്റ്റിന്‍ ലോറന്‍സ് എന്ന ഉല്ലാസിനാണ്(32) കഴിഞ്ഞ ഒക്ടോബര്‍ 31 ന് രാത്രി വെട്ടേറ്റത്. പ്രദേശത്ത് കഞ്ചാവ് … Read More

മനോരമ ബുക്‌സ് നിങ്ങളുടെ നോവല്‍ മല്‍സരം-മാധ്യമപ്രവര്‍ത്തകന്‍ കെ.സുജിത്ത് കരിവെള്ളൂരിന്റെ നോവല്‍ തെരഞ്ഞെടുത്തു-

കോട്ടയം: മനോരമ ബുക്‌സ് നടത്തിയ നോവല്‍ മല്‍സരത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.സുജിത്ത് കരിവെള്ളൂരിന്റെ നോവല്‍ തെരഞ്ഞെടുക്കപ്പെട്ടു. യുവനോവലിസ്റ്റുകള്‍ക്ക് സ്വന്തം രചനകള്‍ പ്രസിദ്ധീകരിക്കാന്‍ അവസരം നല്‍കുന്നതിന് ‘നിങ്ങളുടെ നോവല്‍‘– എന്ന പേരില്‍ നടത്തിയ മല്‍സരത്തിലാണ് സുജിത്തിന്റെ നോവല്‍ തെരഞ്ഞെടുത്തത്. നൂറുകണക്കിന് നോവലുകളാണ് ഇതിനായി മനോരമ … Read More

പാട്ടുപാടാനെത്തിയ പിടികിട്ടാപ്പുള്ളി സി.ഐയുടെ തന്ത്രപരമായ നീക്കത്തില്‍ കുടുങ്ങി–

ശ്രീകണ്ഠാപുരം: ജീവകാരുണ്യപ്രവര്‍ത്തകനായി ചമഞ്ഞ് പാട്ടുപാടി പണംപിരിക്കാനെത്തിയ പിടികിട്ടാപ്പുള്ളി ശ്രീകണ്ഠാപുരം പോലീസിന്റെ പിടിയിലായി. കൊല്ലം പെരിനാട് പനയം മഞ്ചുഭവനില്‍ പ്രഭാകരന്റെ മകന്‍ മനീഷ്(41)നെയാണ് ഇന്‍സ്‌പെക്ടര്‍ ഇ.പി.സുരേശന്റെ തന്ത്രപരമായ നീക്കങ്ങള്‍ കുടുക്കിലാക്കിയത്. ഇന്ന് രാവിലെയാണ് ശ്രീകണ്ഠാപുരം ടൗണില്‍ മൈക്ക് ഉപയോഗിച്ച് പാട്ടുപാടി പണംപിരിക്കാന്‍ അനുമതി … Read More

രണ്ട് സെന്റ് ഭൂമിയില്‍ 400 മരങ്ങളുമായി മിയാവാക്കി മോഡലില്‍ സര്‍പ്പക്കാവ് ഒരുങ്ങുന്നു-

പരിയാരം: മിയാവാക്കി മാതൃകയില്‍ സര്‍പ്പക്കാവ് പുനസൃഷ്ടിക്കാന്‍ വല്ലാര്‍കുളങ്ങര ഭഗവതി കോട്ടം. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നടപ്പാക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ ഭാഗമായി കുഞ്ഞിമംഗലം പഞ്ചായത്തില്‍ ഈ വര്‍ഷം നടപ്പാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തെക്കുമ്പാട് ശ്രീവല്ലാര്‍കുളങ്ങര കോട്ടം സര്‍പ്പക്കാവ് പുനസൃഷ്ടിക്കുന്നത്. ഇതിന്റെ … Read More

വി.ആര്‍.പട്ടുവത്തിന്റെ സൂര്യന്‍ എന്റെ നക്ഷത്രം ഇന്ന് പ്രകാശനം ചെയ്യും-

തളിപ്പറമ്പ്: നാടക രചയിതാവും, ബാലസാഹിത്യകാരനുമായ വി.ആര്‍.പട്ടുവം(വി.രാഘവന്‍) രചിച്ച സൂര്യന്‍ എന്റെ നക്ഷത്രം എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് (നവംമ്പര്‍ 14 ന്) വൈകുന്നേരം 3.30 ന് നടക്കും. പട്ടുവം മംഗലശേരി നവോദയ ക്ലബ്ബിന് സമീപം നടക്കുന്ന ചടങ്ങില്‍ മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ … Read More

കുറുപ്പിന്റെ കുറുക്കന്‍ കൗശലങ്ങള്‍-(മൂവീ റിവ്യു)–കുറുപ്പ്–

  കരിമ്പം.കെ.പി.രാജീവന്‍-        അവസാനം മൂന്നാമത്തെ കുറുപ്പ് സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. 1984 ല്‍ ബേബി സംവിധാനം ചെയ്ത എന്‍.എച്ച്-47, 2016 ലെ അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും—എന്നീ സിനിമകള്‍ക്ക് ശേഷമുള്ള പുതിയ കുറുപ്പിന്റെ വരവ് തിയേറ്ററുകളെ വീണ്ടും ജനസമുദ്രമാക്കിയിരിക്കുന്നു. … Read More

ആരോഗ്യമന്ത്രി നവംബര്‍ 18 ന് കണ്ണൂര്‍  ഗവ.മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കും.

പരിയാരം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നവംബര്‍ 18 ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കും. വൈകുന്നേരം നാല്മണിക്ക് മെഡിക്കല്‍ കോളേജിലെത്തുന്ന മന്ത്രി പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, ജനപ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തും. മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായാണ് വീണാ ജോര്‍ജ് കണ്ണൂര്‍ … Read More