60 ശതമാനം ഇളവോടെ അക്കൗണ്ടിംഗ് കോഴ്‌സ പഠിക്കാം-ജെ.സി.ഐ കൊക്കാനിശേരി-മാട്രിക്‌സ് പയ്യന്നൂര്‍ സംയുക്ത സംരംഭം.

പയ്യന്നൂര്‍: ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ജെ.സി.ഐ കൊക്കാനിശ്ശേരിയുടെ നേതൃത്വത്തില്‍ ‘സാമ്പത്തിക സ്വാതന്ത്ര്യം-ഓരോ വ്യക്തിക്കും’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ നൈപുണ്യ വികസന കോഴ്‌സുകള്‍ സ്‌കോളര്‍ഷിപ്പോടെ നല്‍കുന്ന പദ്ധതി ആരംഭിച്ചതായി സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ … Read More

വാഹനാപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചു.

പയ്യന്നൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചു. കോറോം സെന്‍ട്രലിലെ തെയ്യം കലാകാരന്‍ സുരേഷ് പണിക്കരുടെ ഭാര്യ രമിത (47)ആണ് മരിച്ചത്. എടാട്ട് ദേശീയ പാതയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികില്‍സയിലായിരുന്നു. ചെറുകുന്ന് കവിണിശേരിയിലെ കുഞ്ഞിരാമന്‍-തങ്കമണി ദമ്പതികളുടെ മകളാണ്. മക്കള്‍: … Read More

നെതര്‍ലാന്റ് വിസ പൂവം സ്വദേശിയുടെ മൂന്ന് ലക്ഷം തട്ടി–ആലപ്പുഴക്കാരനെതിരെ കേസ്.

തളിപ്പറമ്പ്: നെതര്‍ലാന്റ് ജോലി വിസ വാഗ്ദാനം ചെയ്ത് പൂവം സ്വദേശിയുടെ മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ആലപ്പുഴക്കാരനെതിരെ കേസെടുത്തു. ആലപ്പുഴ കന്നനാംകുഴി ചാരുമൂടിലെ രാജേന്ദ്രന്‍പിള്ള എന്ന ബിജു നെടുമ്പള്ളിയുടെ പേരിലാണ് കേസ്. 2023 ആഗസ്റ്റ് 23 മുതല്‍ 2025 മാര്‍ച്ച് … Read More

അടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും ഉള്‍പ്പെടെ 3 ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു.

തളിപ്പറമ്പ്: അടച്ചിട്ടവീട് കുത്തിത്തുറന്ന് മൂന്ന് പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ 3 ലക്ഷം രൂപ വിലമതിക്കുന്ന മുതലുകള്‍ കവര്‍ച്ച നടത്തിയതായി പരാതി. പട്ടുവം മുള്ളൂല്‍ അരിയില്‍ കോളനിക്ക് സമീപത്തെ ദേവ് നിവാസിസില്‍ കെ.എന്‍.രൂപേഷ്ബാബുവിന്റെ ഭാര്യ പി.കെ.സീമയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ ജൂലായ്-31 … Read More

പോക്‌സോ കേസില്‍ തളിപ്പറമ്പ് മാര്‍ക്കറ്റിലെ തൈര് വ്യാപാരി അറസ്റ്റില്‍.

തളിപ്പറമ്പ്: പോക്‌സോ കേസില്‍ തൈര് വ്യാപാരി അറസ്റ്റില്‍. തളിപ്പറമ്പ് മാര്‍ക്കറ്റിലെ തൈര് വ്യാപാരി കീഴാറ്റൂരിലെ കെ.വി.മധുസൂതനനെയാണ്(54)തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍, എസ്.ഐ ദിനേശന്‍ കൊതേരി എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ആഗസ്ത്-10 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവീട്ടില്‍ പോയ മധുസൂതനന്‍ അവിടെ … Read More

ഭര്‍ത്താവിന്റെ വീട്ടുകാരെക്കുറിച്ച് അപവാദം പറഞ്ഞത് ചോദ്യം ചെയ്തിന് യുവതിയെ മര്‍ദ്ദിച്ചു

തളിപ്പറമ്പ്: ഭര്‍ത്താവിന്റെ വീട്ടുകാരെക്കുറിച്ച് അപവാദം പറഞ്ഞത് ചോദ്യം ചെയ്തിന് യുവതിയെ മര്‍ദ്ദിച്ചു. മയ്യില്‍ നിരന്തോട് ആലാടംകണ്ടി എ.പി.റജൂലാത്തിനാണ്(23)പരിക്കേറ്റത്. കുറുമാത്തൂര്‍ ചൊറുക്കളയിലെ ഹഫ്‌സീനയും ഉമ്മയുമാണ് പ്രതികള്‍. 14 ന് വൈകുന്നേരം 5 നായിരുന്നു സംഭവം. റജൂലാത്തിന്റെ ഭര്‍ത്താവ് ടി.പി.ജംഷീറിന്റെ വീട്ടുകാരെക്കുറിച്ച് അപവാദം പറഞ്ഞത് … Read More

ശരീരമാകെ വെട്ടിനുറുക്കി മരിച്ചെന്ന് കരുതി കാട്ടിലുപേക്ഷിച്ച അരിയിലിലെ ആശാരിപ്പണിക്കാരനായിരുന്ന വള്ളേരി മോഹനന്‍ മരിച്ചു.

തളിപ്പറമ്പ്: ശരീരമാകെ വെട്ടിനുറുക്കി മരിച്ചെന്ന് കരുതി കാട്ടിലുപേക്ഷിച്ച അരിയിലിലെ ആശാരിപ്പണിക്കാരനായിരുന്ന വള്ളേരി മോഹനന്‍ മരിച്ചു. കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ഇന്ന് വെള്ളിയാഴ്ച്ച രാവിലെയായിരുന്നു മരണം. 2012 ഫെബ്രുവരി 21-ന് രാവിലെ 8.30 നാണ് ലീഗ് അക്രമികള്‍ വീട്ടിലെത്തി മോഹനനെ പിടിച്ചു കൊണ്ടു … Read More

ഭണ്ഡാര മോഷ്ടാവിനെ സംരക്ഷിക്കാനുള്ള ബാധ്യത സി.പി.എം ഏറ്റെടുക്കുന്നത് എന്തിനെന്ന് എ.പി.ഗംഗാധരന്‍.

തളിപ്പറമ്പ്: ഭണ്ഡാര മോഷണം നടത്തിയതിന് ക്ഷേത്ര ജീവനക്കാരനെ സസ്‌പെന്റ് ചെയ്തതിന് പ്രതികാരമായി എക്‌സിക്യുട്ടീവ് ഓഫീസറെ സ്ഥലം മാറ്റിയ ദേവസ്വം ബോര്‍ഡ് നടപടി ക്ഷേത്ര ഭണ്ഡാരത്തില്‍ കാണിക്ക അര്‍പ്പിക്കുന്ന ഭക്തരോടുള്ള വെല്ലുവിളിയും പരിഹാസവുമാണെന്ന് ബി.ജെ.പി ജില്ലാ ജന.സെക്രട്ടറി എ.പി.ഗംഗാധരന്‍ ആരോപിച്ചു. തങ്ങളുടെ ഇംഗിതത്തിനൊത്ത് … Read More

തെരുവുനായശല്യത്തിന് സുരക്ഷിതപരിഹാരം കാണാന്‍ തീരുമാനം-സേഫ് ടെയില്‍ സേഫ് തളിപ്പറമ്പ്

തളിപ്പറമ്പ്: ”സേഫ് ടെയില്‍-സേഫ് തളിപ്പറമ്പ്” സംരംഭത്തിന്റെ ഭാഗമായി, സമഗ്രമായ റാബിസ് പ്രതിരോധത്തിനും തെരുവുനായ നിയന്ത്രണത്തിനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി തളിപ്പറമ്പ് മുനിസിപ്പാലിറ്റിയില്‍ യോഗം വിളിച്ചുചേര്‍ത്തു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മുര്‍ഷീദ കൊങ്ങായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വ്യാപാരി വ്യവസായി പ്രധിനിധികള്‍, ഹോട്ടല്‍-റെസ്റ്റോറന്റ് അസോസിയേഷന്‍ പ്രതിനിധികള്‍, … Read More

പോലീസിനെ കണ്ടപ്പോള്‍ മണല്‍ലോറി ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു

തളിപ്പറമ്പ്: പോലീസിനെ കണ്ടപ്പോള്‍ മണല്‍ലോറി ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു, ഉപേക്ഷിച്ച മിനിലോറി പോലീസ്‌കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍, എസ്.ഐ കെ.വി.സതീശന്‍, ഡ്രൈവര്‍ സി.പി.ഒ നവാസ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെ 12,.25 നാണ് പറശിനിക്കടവ് അമ്മയുംകുഞ്ഞും ആശുപത്രിക്ക്  സമീപംവെച്ച് മിനിലോറി പിടികൂടിയത്. … Read More