ട്രാക്ടര്‍ ഓടിക്കവെ അപകടത്തില്‍പ്പെട്ട് കര്‍ഷകന്‍ മരിച്ചു.

മോറാഴ: ട്രാക്ടര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കണ്ണപുരം മൊട്ടമ്മല്‍ പി.പി. ബസ്റ്റോപ്പിന് സമീപത്തെ പി.പി.രവീന്ദ്രന്‍(67)ആണ് മരിച്ചത്. കര്‍ഷക സംഘം മോറാഴ വില്ലേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മോറാഴയിലെ മുഴുവന്‍ തരിശ് സ്ഥലങ്ങളും കൃഷിയോഗ്യമാക്കുന്നതിന്റെ ഭാഗമായി മോറാഴ വയല്‍ ട്രാക്ടര്‍ മുഖേന സ്ഥലം വൃത്തിയാക്കുന്നതിനിടയിലാണ് … Read More

സമീപഭാവിയില്‍ ചൈനയെ പിന്തള്ളി ഇന്ത്യ പ്രമേഹത്തിന്റെ തലസ്ഥാനമാകും: ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട്.

പരിയാരം: ജനസംഖ്യ ഘടനയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ തുടര്‍ന്ന് ചൈനയെ പിന്തളളി സമീപ ഭാവിയില്‍ ഇന്ത്യ പ്രമേഹത്തിന്റെ തലസ്ഥാനമാകുമെന്ന് പ്രമുഖ പ്രമേഹരോഗ വിദഗ്ദ്ധന്‍ ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട്. ലോകപ്രമേഹ ദിനത്തില്‍ പരിയാരം ആസ്പയര്‍ ലയണ്‍സ്‌ക്ലബ്ബ് സംഘടിപ്പിച്ച പ്രമേഹരോഗ നിയന്ത്രണ ബോധവല്‍ക്കരണ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More

വഖഫ് നിയമം മൂലം ദുരിതമനുഭവിക്കുന്ന തളിപ്പറമ്പുകാരെ സംരക്ഷിക്കണം: കേരളാ കോണ്‍ഗ്രസ്(എം).

തളിപ്പറമ്പ്: വഖഫ് നിയമം മൂലം ദുരിതമനുഭവിക്കുന്ന തളിപ്പറമ്പുകാരെ സംരക്ഷിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം)തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മുനമ്പത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രത്യേകിച്ച് തളിപ്പറമ്പിലും വഖഫ് നിയമത്തിന്റെ ഭീകരതയില്‍ നിന്നും തെറ്റായ വ്യവസ്ഥകള്‍ മൂലം കുടിയിറക്ക് ഭീഷണി നേരിടുന്ന … Read More

കെ.കെ.രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്-പി.പി.ദിവ്യ വന്നില്ല.

  കണ്ണുര്‍: കണ്ണൂര്‍ ജില്ലയുടെ പുതിയ അധ്യക്ഷയായി സിപിഎമ്മിലെ അഡ്വ. കെ രത്നകുമാരിയെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ ജൂബിലി ചാക്കോയെയാണ് രത്നകുമാരി പരാജയപ്പെടുത്തിയത്. രത്നകുമാരിക്ക് 16 ഉം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജൂബിലി ചാക്കോയ്ക്ക് ഏഴ് വോട്ടും ലഭിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് … Read More

പാമ്പന്‍ പാലത്തിലെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ കടല്‍പ്പാലം യാഥാര്‍ത്ഥ്യത്തിലേക്ക്

രാമേശ്വരം: ഇന്ത്യയുടെ എഞ്ചിനീയറിങ് അത്ഭുതമായി പാമ്പന്‍ പാലത്തിലെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ കടല്‍പ്പാലം യാഥാര്‍ത്ഥ്യത്തിലേക്ക്. ഇന്ത്യയിലെ തന്നെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് പാലമാണിത്. പാലത്തിന്റെ ലിഫ്റ്റ് സ്പാന്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ ഇന്നു വിലയിരുത്തും. ഇതിനു മുന്നോടിയായി ലിഫ്റ്റ് … Read More

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ജില്ലാ തല ഓഫീസ് കണ്ണൂരില്‍ സ്ഥാപിക്കണം -യൂത്ത് ഫ്രണ്ട് (എം)

കണ്ണൂര്‍: ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും സാമ്പത്തിക ഉന്നമനത്തിനുമായി ഒട്ടേറെ വായ്പ പദ്ധതികള്‍ നല്‍കിവരുന്ന കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ജില്ലാ തല ഓഫീസ് കണ്ണൂരില്‍ ആരംഭിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള യൂത്ത് ഫ്രണ്ട് (എം) നേതാക്കള്‍ ന്യൂനപക്ഷ … Read More

അടുത്തില നോര്‍ത്ത് നായനാര്‍ മന്ദിരത്തിന് സമീപത്തെ അതിയടത്ത് ബാലകൃഷ്ണന്‍(68) നിര്യാതനായി.

ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് അടുത്തില നോര്‍ത്ത് ശ്മശാനത്തില്‍. പിലാത്തറ: അടുത്തില നോര്‍ത്ത് നായനാര്‍ മന്ദിരത്തിന് സമീപത്തെ അതിയടത്ത് ബാലകൃഷ്ണന്‍(68) നിര്യാതനായി. പഴയങ്ങാടി താലൂക്ക് ആശുപത്രിയിലെ റിട്ട.നേഴ്‌സിംഗ് അസിസ്റ്റന്റാണ്. ഭാര്യ: ടി.വി.സാവിത്രി. മക്കള്‍: സുബില, ലസിത. മരുമക്കല്‍: സജില്‍(കടന്നപ്പള്ളി), ലതീഷ്(കൊടക്കാട്). സഹോദരങ്ങള്‍: … Read More

മെഡിക്കല്‍ കോളേജ് ബസ്‌സ്റ്റോപ്പിന് സമീപമുള്ള കടകളില്‍ ഫ്രൂട്ട്‌സിന് അന്യായവില ഈടാക്കുന്നതായി പരാതി.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ബസ് സ്റ്റോപ്പിന് സമീപമുള്ള കടകളില്‍ ഫ്രൂട്ട്‌സിന് അന്യായവില ഈടാക്കുന്നതായി പരാതി ഉയരുന്നു. മെഡിക്കല്‍ കോളേജുകളിലേക്ക് രോഗികളെ കാണാന്‍ പോകുന്നവരാണ് പ്രധാനമായും ഇവരുടെ ചൂഷണത്തിന് ഇരയാകുന്നത്. സാധാരണ വില വിപണിയേക്കാള്‍ പത്തും, ഇരുപതും അധിലധികവുമാണ് ഒരു … Read More

കുറഞ്ഞ് കുറഞ്ഞ് സ്വര്‍ണ്ണം-പവന് ഇന്ന് 55,480 രൂപ.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇടിവ് തുടരുന്നു. ഇന്ന് പവന് 880 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. ഗ്രാമിന് 110 രൂപയാണ് കുറഞ്ഞത്. 6935 രൂപയാണ് ഒരു … Read More

വീണ്ടും ടീം റിയാസ്-വി.താജുദ്ദീന്‍ ജന.സെക്രട്ടെറി. ടി.ജയരാജ് ട്രഷറര്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡന്റായി വന്‍വിജയം നേടിയ കെ.എസ്.റിയാസിന്റെ നേതൃത്വത്തിലുള്ള വ്യാപാരി വ്യവസായി ഏകോപനസമിതി തളിപ്പറമ്പ് യൂണിറ്റിലെ സഹഭാരവാഹികളെ എതിരില്ലാതെ തെരഞ്ഞെടുത്തു. കഴിഞ്ഞ 10 വര്‍ഷമായി തളിപ്പറമ്പിലെ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സജീവമായി രംഗത്തുണ്ടായിരുന്ന ജന.സെക്രട്ടെറി വി.താജുദ്ദീന്‍, ട്രഷറര്‍ ടി.ജയരാജ് … Read More