നടപ്പാത അപകടകരമായ വിധത്തില്‍ കോണ്‍ക്രീറ്റ് ചെയ്തതായി പരാതി.

തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെ നടപ്പാത അപകടകരമായ വിധത്തില്‍ കയ്യേറി കോണ്‍ക്രീറ്റ് ചെയ്തതായി പരാതി. നൂറുകണക്കിനാളുകള്‍ ബസ് കാത്തുനില്‍ക്കുന്ന തളിപ്പറമ്പ് ഗവ.ആശുപത്രി ബസ്റ്റോപ്പിന് മുന്നിലാണ് സ്വകാര്യവ്യക്തി അനുമതിയില്ലാതെ നടപ്പാത കോണ്‍ക്രീറ്റ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് ഓവുചാലിന്റെ മുകളിലിട്ട സ്‌ളാബിന് മുകളില്‍ … Read More

ചൊറുക്കള വെള്ളാരംപാറയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു.

  തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയില്‍ കുറുമാത്തൂര്‍ വെള്ളാരംപാറ പോലീസ് ഡംബിങ്ങ് യാര്‍ഡിന് സമീപം ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. മാട്ടൂല്‍ അതിര്‍ത്തിയിലെ ഷാഹിദ് ബായന്‍(19), പുളിമ്പറമ്പിലെ കാനത്തില്‍ കൊഴുക്കല്‍ അഷറഫ്(44) എന്നിവരാണ് മരിച്ചത്. ഇന്ന് സന്ധ്യക്കാണ് … Read More

വയോധികനോട് ഗ്രാമീണ്‍ബാങ്ക് ജീവനക്കാരുടെ ക്രൂരത.

തളിപ്പറമ്പ്: നടക്കാന്‍ ബുദ്ധിമുട്ടുന്ന വയോധികനോട് ആധാര്‍ കാര്‍ഡിന്റെ പേരില്‍ ഗ്രാമീണ്‍ബാങ്ക് ജീവനക്കാരുടെ ക്രൂരത. ഇന്ന് രാവിലെ പത്തരയോടെ കരിമ്പം കേരളാ ഗ്രാമീണ്‍ ബാങ്കിലാണ് സംഭവം. കാലിന് അസുഖമായി ഊന്നുവടിയുടെ സഹായത്തോടെ വളരെ ക്ലേശിച്ച് നടക്കുന്ന ഏതാണ്ട് 80 വയസോളം പ്രായം വരുന്ന … Read More

സമൂഹം ഇന്ന് പേരിന്റെയും പേരിലെ വാലിന്റെയും അടിസ്ഥാനത്തിലാണ് മനുഷ്യത്വം കാണിക്കുന്നതെന്ന് ഇബ്രാഹിം വെങ്ങര.

തളിപ്പറമ്പ്: സമൂഹം ഇന്ന് പേരിന്റെയും പേരിന്റെ തുമ്പിലെ വാലിന്റെയും അടിസ്ഥാനത്തിലാണ് മനുഷ്യത്വം കാണിക്കുന്നതെന്ന് നാടകാചാര്യന്‍ ഇബ്രാഹിം വെങ്ങര. കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി ആന്‍ഡ് റീഡിങ് റൂം 32-ാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുപ്പത്തില്‍ തളിപ്പറമ്പ അക്കിപ്പറമ്പ് സ്‌കൂളില്‍ … Read More

അള്ളാംകുളത്തില്‍ മാലിന്യനിക്ഷേപം പതിവാകുന്നു.

തളിപ്പറമ്പ്: അള്ളാംകുളത്തില്‍ മാലിന്യനിക്ഷേപം രൂക്ഷമായി. 50 വര്‍ഷത്തിലേറെ മണ്ണ് മൂടിക്കിടന്ന് അനാഥാവസ്ഥയിലായ അള്ളാംകുളം 5 വര്‍ഷം മുമ്പാണ് നവീകരിച്ചത്. കുളം ആഴംകൂട്ടുകയും പടവുകള്‍ കെട്ടി സുരക്ഷിതമാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും വെള്ളം താഴ്ന്നുതുടങ്ങിയ കുളത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയാന്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. കുളവും പരിസരവും … Read More

മര്യാദയില്ലാത്ത മണ്ണെടുപ്പ്-സംസ്ഥാനപാതയില്‍ റോഡ് തിരിച്ചറിയാനാവാതായി-

തളിപ്പറമ്പ്: മര്യാദയില്ലാത്ത മണ്ണെടുപ്പിന്റെ ദുരിതം പേറി നാട്ടുകാരും യാത്രക്കാരും. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ പനക്കാട് വളവില്‍ കഴിഞ്ഞ കുറച്ചുനാളായി നടന്നുവരുന്ന മണ്ണെടുപ്പില്‍ പൊറുതിമുട്ടി നാട്ടുകാരും സംസ്ഥാനപാതയിലെ യാത്രക്കാരും. ഇന്ന് പുലര്‍ച്ചെ ആള്‍ട്ടോകാര്‍ റോഡരികിലെ കൊടും താഴ്ച്ചയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇടയാക്കിയതും ഈ … Read More

ജില്ലാ പഞ്ചായത്തിന്റെ കെടുകാര്യസ്ഥതക്ക് ഉദാഹരണമായി ജൈവവൈവിധ്യകേന്ദ്രം.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: സര്‍ക്കാറിന്റെ ഫണ്ട് എങ്ങിനെ ധൂര്‍ത്തടിച്ച് തീര്‍ക്കാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറിയിരിക്കയാണ് കരിമ്പം ജൈവവൈവിധ്യ കേന്ദ്രം. അഞ്ച് ഹെക്ടറോളം വിസ്തൃതിയുള്ള കാട്, കാടിന് നടുവിലൂടെ ഒഴുകുന്ന ചെറിയ കാട്ടരുവി, അതോടൊപ്പം ചെങ്കല്‍ പാകിയ നടവഴിയിയൂടെ കാടുകണ്ടുകൊണ്ട് ഒരു കാല്‍നടസവാരി, … Read More

ഇറച്ചിക്കടയുടെ മറവില്‍ എം.ഡി.എം.എ വില്‍പ്പന- കടയുടമ ഷഫീഖ് അറസ്റ്റില്‍

തളിപ്പറമ്പ്: ഇറച്ചിക്കടയുടെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ ഉടമ എക്‌സൈസ് പിടിയിലായി. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിന്റെ പരിസരത്ത് നടത്തിയ മിന്നല്‍ റെയ്ഡിലാണ് ലക്ഷങ്ങള്‍ വിലയുള്ള 57.700 ഗ്രാം MDMA യുമായി ഫ്രഷ് ബീഫ് … Read More

ബ്രിട്ടീഷ്‌കുശിനിയുടെ പുകക്കുഴല്‍ നിലനിര്‍ത്താന്‍ ഭഗീരഥപ്രയത്നവുമായി ജില്ലാ പഞ്ചായത്ത്.

തളിപ്പറമ്പ്: നവീകരണപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ചെരിഞ്ഞ ബ്രിട്ടീഷ്‌കുശിനിയുടെ പുകക്കുഴല്‍ നിലനിര്‍ത്താന്‍ ഭഗീരഥ പ്രവര്‍ത്തനവുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. ബ്രിട്ടീഷുകാര്‍ 1903 ല്‍ നിര്‍മ്മിച്ച 117 വര്‍ഷം പഴക്കമുള്ള കുശിനി(അടുക്കള)നവീകരിക്കുന്നതിനിടയിലാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയായ പുകക്കുഴല്‍ ചെരിഞ്ഞത്. കരിമ്പത്തെ ജില്ലാ കൃഷിഫാമിന്റെ റസ്റ്റ്ഹൗസിനോട് അനുബന്ധിച്ചാണ് … Read More

ബ്ലോക്ക് പഞ്ചായത്തിന്റെ പ്രതികാരമതിലിനെതിരെ എം.എല്‍.എക്ക് പരാതിനല്‍കി.

  തളിപ്പറമ്പ്: അപകടകരമായ മതില്‍ പൊളിച്ച് പുനര്‍നിര്‍മ്മിക്കണമെന്ന് പരാതി നല്‍കിയ വിരോധത്തിന് മതിലിന്റെ ഉയരം അമിതമായി വര്‍ദ്ധിപ്പിക്കുകയും അശാസ്ത്രീയവും അപകടകരവുമായി നിര്‍മ്മിക്കുകയും അമിത  ഉയരം കുറക്കാന്‍ ഒരു കല്ല് എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് താലൂക്ക് വികസന സമിതിയില്‍ പരാതി നല്‍കിയപ്പോള്‍, നിരാകരിക്കുകയും ചെയ്തതിനെതിരെ വയോധികന്‍ … Read More