കേസരി നായനാര്‍ പുരസ്‌കാരവും നാടകോത്സവവും ജനുവരി 25 ന് മാതമംഗലത്ത്

മാതമംഗലം: കലാ സാംസ്‌കാരിക സംഘടനയായ ഫെയ്‌സ് മാതമംഗലം നല്‍കി വരുന്ന കേസരി നായനാര്‍ പുരസ്‌കാരത്തിന്റെ സമര്‍പ്പണം ജനുവരി 25 ന് ഞായറാഴ്ച്ച വൈകുന്നേരം 4.30 ന് മാതമംഗലത്ത് വെച്ച് നടക്കും. സംഗീതരംഗത്തെ സമഗ്രസംഭാവന പരിഗണിച്ച് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കാണ് 2025-ലെ പുരസ്‌കാരം … Read More

മാതമംഗലത്ത് ബൈക്ക് അപകടം 2 മരണം, ഒരാള്‍ക്ക് പരിക്ക്.

മാതമംഗലം: മാതമംഗലത്ത് ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്. എരമം-കടേക്കര മേച്ചറ പാടി അംഗന്‍വാടിക്ക് സമീപം ഇന്നലെ രാത്രിയിലാണ് സംഭവം. രണ്ടുപേര്‍ റോഡില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടു നാട്ടുകാര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. എരമം ഉള്ളൂരിലെ വിജയന്‍ … Read More

ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച മാതമംഗലത്തെ ഓട്ടോഡ്രൈവര്‍ പിടിയില്‍

തളിപ്പറമ്പ്: ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷ ഡ്രൈവറെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തു. മാതമംഗലത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍ കോറോം കാനായി പരവന്തട്ട സ്വദേശി അനീഷ് കുമാര്‍(42)നെയാണ് തളിപ്പറമ്പ് എസ്.എച്ച്.ഒ പി.ബാബുമോന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ നാലിനാണ് കേസിനാസ്പദമായ … Read More

മാതമംഗലം പേരൂലില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.

മാതമംഗലം: മാതമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാള്‍ മരിച്ചു. പേരൂല്‍ മില്ലിന് സമീപം ഇന്ന് രാവിലെയാണ് ലോറിയും ബൈക്കും കൂട്ടിയിടിച്ചത്. കോറോം ആലക്കാട് കൊമ്പന്‍കുളത്ത് രജീഷ് (42)ആണ് മരിച്ചത്. പൊട്ടക്കുളത്ത് അമല്‍ (25) നെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ … Read More

പൂരക്കളി അക്കാദമി മാതമംഗലം മേഖലാ സമ്മേളനം 22 ന് ഞായറാഴ്ച്ച.

പിലാത്തറ: കാഞ്ഞങ്ങാട് അടുത്ത മാസം 12, 13 തീയ്യതികളില്‍ നടക്കുന്ന കേരള പൂരക്കളി കലാ അക്കാദമിയുടെ 9-ാമത് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന മാതമംഗലം മേഖലാ സമ്മേളനം ഞായറാഴ്ച കടന്നപ്പള്ളി കുറ്റിയാട്ട് പുലിയൂര് കാളി ക്ഷേത്ര ഓഡിറ്റോറിയത്തില്‍നടക്കുമെന്ന് സംഘാടകര്‍ പിലാത്തറ പ്രസ്‌ക്ലബ്ബില്‍ … Read More

മാതമംഗലത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി ആശ്രയപദ്ധതി സഹായവിതരണം എട്ടിന്

മാതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാതമംഗലം യൂണിറ്റില്‍ ആശ്രയപദ്ധതി പ്രകാരം മരണാനന്തര സഹായ വിതരണം നാളെ മാതമംഗലം വ്യാപാരഭവനില്‍ നടക്കും. ഏകോപന സമിതി സംസ്ഥാന ജന. സെക്രട്ടറി ദേവസ്യ മേച്ചേരി സഹായ വിതരണം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. … Read More

മാതമംഗലം മുച്ചിലോട്ട് പെരുങ്കളിയാട്ടം: ഭക്ഷ്യ വിഷബാധ അഞ്ഞൂറോളം പേര്‍ ചികില്‍സയില്‍.

മാതമംഗലം: മാതമംഗലം മുച്ചിലോട്ട് പെരുങ്കളിയാട്ടത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ. 500 ലേറെ പേരാണ് വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികില്‍സയില്‍ കഴിയുന്നത്. 25 മുതല്‍ 28 രെ നടന്ന കളിയാട്ടത്തില്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ, പയ്യന്നൂര്‍ … Read More

മാതമംഗലം നീലിയാര്‍ ക്ഷേത്രത്തില്‍ നവീകരണ കലശവും പുന:പ്രതിഷ്ഠയും കളിയാട്ടവും 29 മുതല്‍

  മാതമംഗലം: നീലിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ നവീകരണ കലശവും പുന:പ്രതിഷ്ഠയും കളിയാട്ടവും 29 മുതല്‍ ഫിബ്രുവരി എട്ട് വരെ നടക്കും. ബുധനാഴ്ച്ച വെകുന്നേരം നാലിന് തന്ത്രി കാളകാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരിയെ പൂര്‍ണ്ണ കുംഭത്തോടെ സ്വീകരിക്കും. 4.30 ന് കലവറ നിറക്കല്‍ ഘോഷയാത്ര. … Read More

മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം 25 ന് ആരംഭിക്കും.

മാതമംഗലം: മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം 25 ന് ആരംഭിക്കും. 28 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തില്‍ വിവിധങ്ങളായ പരിപാടികള്‍ ഏര്‍പ്പെടുത്തിയതായി മഹോല്‍സവകമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 19 വര്‍ഷത്തിന് ശേഷമാണ് പെരുങ്കളിയാട്ടം നടക്കുന്നത്. 25 ന് ക്ഷേത്ര പരിസരത്ത് നടക്കുന്ന സമ്മേളനം … Read More

19 വർഷങ്ങൾക്ക് ശേഷം മാതമംഗലം ശ്രീ മുച്ചിലോട്ട് ഭഗവതീ ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവം ജനുവരി 25, 26, 27, 28 തീയ്യതികളിൽ.

മാതമംഗലം : 19 വർഷങ്ങൾക്ക് ശേഷം മാതമംഗലം ശ്രീ മുച്ചിലോട്ട് ഭഗവതീ ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവം ജനുവരി 25, 26, 27, 28 തീയ്യതികളിൽ. ജനവരി 17 ന് രാവിലെ 10.30 നും 11.20 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ സ്വർണ്ണപ്രശ്ന ചിന്ത … Read More