ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി.

പുതിയങ്ങാടി: ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. വള്ളത്തില്‍ പത്തോളം പേര്‍ ഉണ്ടായിരുന്നു. മറ്റുള്ളവര്‍ നീന്തി രക്ഷപെട്ടു. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ഗോഗില്‍(20)നെയാണ് കാണാതായത്. തെരച്ചില്‍ തുടരുകയാണ്.  

ഭര്‍തൃമതിയെ കുട്ടികളോടൊപ്പം കാണാതായി, കാമുകനോടൊപ്പം പോയതായി സൂചന.

പരിയാരം: യുവതിയെ രണ്ട് മക്കളോടൊപ്പം കാണാതായതായി പരാതി. പോലീസ് അന്വേഷണം തുടങ്ങി. ചെറുവിച്ചേരിയിലെ ധനുഷ(26)നെയാണ് കാണാതായത്. ഒന്‍പതും നാലും വയസുള്ള മക്കളുമായാണ് 29 ന് രാത്രി കാണാതായത്. ഭര്‍ത്താവ് കൂവേരി സ്വദേശി ഷാജിയുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. കൂവേരിയിലെ സുജില്‍ … Read More

യുവതിയെ കാണാനില്ലെന്ന് പരാതി-പോലീസ് കേസെടുത്തു. 

പരിയാരം: യുവതിയെ കാണാനില്ലെന്ന് പരാതി, പോലീസ് കേസെടുത്തു. ഏഴിലോട് അറത്തിപ്പറമ്പിലെ സാന്ദ്ര(21)നെയാണ് കാണാനില്ലെന്ന് അമ്മ പരാതി നല്‍കിയത്. കക്കറയിലെ മുസ്തഫ(30) എന്നയാല്‍ക്കൊപ്പം പോയതായാണ് സൂചന. കഴിഞ്ഞ മെയ്-24 ന് സാന്ദ്ര മുസ്തഫയോടൊപ്പം പോയിരുന്നു. അന്ന് പരാതിയെ തുടര്‍ന്ന് പെരിങ്ങോം പോലീസ് കസ്റ്റഡിയിലെടുത്ത് … Read More

കാണാതായ മാവിച്ചേരി സ്വദേശിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുന്നു.

തളിപ്പറമ്പ്: കാണാതായ മാവിച്ചേരി സ്വദേശിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുന്നു. മാവിച്ചേരി കരക്കാടന്‍ വീ്ടില്‍ ഭാസ്‌ക്കരന്റെ മകന്‍ സുമേഷ് കുമാറിനെയാണ് ജൂണ്‍ 5 രാവിലെ മുതല്‍ കാണാതായത്. മംഗലാപുരത്തേക്ക് പോകുന്നു എന്ന് പറഞ്ഞ് പോയതില്‍ പിന്നെ തിരിച്ചുവന്നിട്ടില്ലെന്ന സഹോദരന്റെ പരാതിയില്‍ പോലീസ് … Read More

പത്മനാഭനെ കാണ്‍മാനില്ല.

തളിപ്പറമ്പ്: കാണാതായ മധ്യവയക്കന് വേണ്ടി പോലീസ് അന്വേഷണം തുടങ്ങി. കണ്ടോന്താര്‍, ചെങ്ങളത്തെ ആലക്കാംപറമ്പില്‍വീട്ടില്‍ എ.പി.പത്മനാഭനെയാണ്(62) കാണാതായത്. നീല കള്ളിഷര്‍ട്ടും ക്രീംകളര്‍ പാന്റുമാണ് ധരിച്ചിരിക്കുന്നത്. സുമാര്‍ 170 സെന്റീമീറ്റര്‍ ഉയരം, വെളുത്ത നിറം. മെയ് 22-ന് ഉച്ചക്ക് 12.50 ന് തളിപ്പറമ്പില്‍ ജോലി … Read More

കുട്ടുവിനെ കാത്ത് അശോക് കുമാറും കുടുംബവും.

  കുറുമാത്തൂര്‍: നാല്‍പ്പത് ദിവസം കഴിഞ്ഞിട്ടും കുട്ടുവിനെ തേടി ഒരു കുടുംബം. കുറുമാത്തൂരിലെ അശോക് കുമാറിന്റെ വളര്‍ത്തുനായ കുട്ടുവിനെ ഇക്കഴിഞ്ഞ ഏപ്രില്‍ 7 ന് രാത്രിയിലാണ് കാണാതായത്. രാത്രി കുറച്ചു സമയം അഴിച്ചുവിടാറുള്ള നായയെ പതിവുപോലെ രാത്രി അഴിച്ചുവിട്ടതായിരുന്നു. പറമ്പില്‍ അല്‍പ്പനേരം … Read More

വിദ്യാര്‍ത്ഥിയെ കാണാനില്ല-പോലീസ് അന്വേഷണം തുടങ്ങി.

തളിപ്പറമ്പ്: വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ആലക്കോട് മൂന്നാംകുന്ന് സ്വദേശിയും ചപ്പാരപ്പടവ് മഖാമിന് സമീപത്തെ താമസക്കാരനുമായ കെ.പി.സഹദിനെയാണ് കഴിഞ്ഞ 16 മുതല്‍ കാണാതായത്. ചിറവക്ക് ഓറഞ്ച് സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തവരികയായിരുന്നു.കണ്ടുകിട്ടുന്നവര്‍ 6238114589, 9747330896 നമ്പറുകളില്‍ ഏതിലെങ്കിലും ബന്ധപ്പെടണമെന്ന് … Read More

തടവുകാരന്‍ രക്ഷപ്പെട്ടു-പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലാണ് സംഭവം.

പരിയാരം: ചികിത്സയില്‍ കഴിയുകയായിരുന്ന തടവുകാരന്‍ സുരക്ഷാ ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെട്ടു. കാസര്‍കോട് സ്‌പെഷ്യല്‍ സബ് ജയിലില്‍ നിന്നും അപസ്മാര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏപ്രില്‍ 10- തീയതി പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന … Read More

വയോധികനെ കാണാതായി

തളിപ്പറമ്പ്: വയോധികനെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പുളിമ്പറമ്പിലെ മണ്ടൂര്‍ വീട്ടില്‍ മാധവനെയാണ്(69) കാണാനില്ലെന്ന് മകളുടെ ഭര്‍ത്താവ് സുനില്‍കുമാര്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. 29 ന് ഉച്ചക്ക് 12 മണിയോടെ വീട്ടില്‍ നിന്ന് പോയ മാധവന്‍ തിരിച്ചുവന്നില്ലെന്നാണ് പരാതി. … Read More

വയോധികനെ കാണാതായി-

തളിപ്പറമ്പ്: വയോധികനെ കാണാതായി. കുറ്റിക്കോല്‍ നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കൃഷ്ണമാരാറെയാണ്(84) കാണാതായത്. ഇന്നലെ വീട്ടില്‍ നിന്നിറങ്ങിയ കൃഷ്ണമാരാര്‍ തിരിച്ചുവന്നില്ലെന്നാണ് പരാതി. മകന്‍ വേണുഗോപാലന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇദ്ദേഹത്തെ കണ്ടെത്തുന്നവര്‍ താഴെ കൊടുത്ത ഫോണ്‍നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. … Read More