മെഡിക്കല്‍ കോളേജില്‍ ശമ്പളത്തിനായി ഉപരോധം

പരിയാരം: ജൂലൈമാസത്തെ ശമ്പളം ശമ്പളംലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓഫീസ് ഉപരോധിച്ചു. ഓഗസ്റ്റ് 10-ാം തീയതി ആയിട്ടും ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചത്. പുതുതായി നിയമിതനായ … Read More

ശമ്പളം തായോ ശമ്പളം തായോ–മെഡിക്കല്‍ കോളേജില്‍ പ്രതിപക്ഷ സംഘടനകളുടെ നിലവിളി സമരം.

പരിയാരം: പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് ജൂലായ് മാസത്തിലെ ശമ്പളം ഇതുവരെയും വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ അസോസിയേഷന്റെയും കെ.ജി.എന്‍.യുവിന്റെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും വയറ്റത്തടിച്ച് നിലവിളിച്ച് ധര്‍ണ്ണയും നടത്തി. ജീവനക്കാരുടെ വയറ്റത്തടിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ പരിയാരത്തെ ജീവനക്കാരോട് … Read More

വൈദ്യശാസ്ത്രമ്യൂസിയം അഴിമതി അന്വേഷിക്കണം- എന്‍.ജി.ഒ.എ

  പരിയാരം: കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജിലെ വൈദ്യശാസ്ത്രമ്യൂസിയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന അഴിമതികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നും മ്യൂസിയം അടച്ചുപൂട്ടാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നേും ആവശ്യപ്പെട്ട് കേരള എന്‍.ജി.ഒ അസോസിയേഷന്‍ ഭാരവാഹികള്‍ മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയരക്ടര്‍ക്ക് നിവേദനം നല്‍കി. വര്‍ഷങ്ങള്‍ക്ക് … Read More

എസ് എഫ് ഐ യുടെ കാടത്തം ജനമനസാക്ഷിയെ ഞെട്ടിക്കുന്നത്: എന്‍.ജി.ഒ.എ.-

തളിപ്പറമ്പ്: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്തു കൊണ്ട് എസ്.എഫ്.ഐനടത്തിയ അതിക്രമം ജനമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് കമ്മറ്റി. വിദ്യാര്‍ത്ഥി സംഘടനയെ കയറൂരി വിട്ടു കൊണ്ട് നടത്തിയ സി.പി.എം സ്‌പോണ്‍സേഡ് അക്രമം കേരള ജനതക്ക് അപമാനമാണെന്നും … Read More

മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചു, എന്‍.ജി.ഒ അസോസിയേഷന് കക്ഷിഭേദമന്യേ സ്വീകാര്യത.

പരിയാരം: ഒടുവില്‍ സര്‍ക്കാര്‍ കനിഞ്ഞു, പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചു. ഇന്ന് വൈകുന്നേരത്തോടെ ശമ്പളം ജീവനക്കാരുടെ അക്കൗണ്ടിലേക്ക് വന്നതായി ഇത് സംബന്ധിച്ച സമരത്തിന് നേതൃത്വം നല്‍കിയ എന്‍.ജി.ഒ അസോസിയേഷന്‍ ബ്രാഞ്ച് കമ്മറ്റി പ്രസിഡന്റ് പി.ഐ.ശ്രീധരന്‍ പറഞ്ഞു. ഏപ്രില്‍ … Read More

ജോലിചെയ്തതിന്റെ കൂലിക്ക് എല്ലാമാസവും ജീവനക്കാരെക്കൊണ്ട് പ്രതിഷേധസമരം ചെയ്യിക്കുന്നത് സര്‍ക്കാറിന് ഭൂഷണമോ-നാരായണന്‍കുട്ടി മനിയേരി

പരിയാരം: ജോലിചെയ്തതിന്റെ കൂലികിട്ടാന്‍ എല്ലാ മാസവും ജീവനക്കാരെക്കൊണ്ട് പ്രതിഷേധസമരങ്ങള്‍ നടത്തിക്കുന്നത് ഒരു ജനാധിപത്യ സര്‍ക്കാറിന് ഭൂഷണമാണോയെന്ന് ബന്ധപ്പെട്ടവര്‍ സ്വയം വിലയിരുത്തണമെന്ന് എന്‍.ജി.ഒ.അസോസിയേഷന്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം നാരായണന്‍കുട്ടി മനിയേരി. കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍ … Read More

ശമ്പളമില്ല-മെഡിക്കല്‍ കോളേജിന് മുന്നില്‍ ഇന്ന് അതിജീവനസമരം-എന്‍.ജി.ഒ.എ

പരിയാരം: ശമ്പളം ലഭിക്കാന്‍ മാസാമാസം യാചന, ഇന്ന് എന്‍.ജി.ഒ അസേസിയേഷന്റെ അതിജീവനസമരം. ഉച്ചക്ക് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓഫീസിന് മുന്നിലാണ് സമരം നടത്തുന്നതെന്ന് എന്‍.ജി.ഒ.എ ബ്രാഞ്ച് പ്രസിഡന്റ് പി.ഐ.ശ്രീധരനും സെക്രട്ടറി യു.കെ.മനോഹരനും അറിയിച്ചു. 15 കോടി രൂപ ശമ്പളം നല്‍കാന്‍ അനുവദിച്ചിട്ടുണ്ടെന്ന് … Read More

മോട്ടോര്‍ വാഹന വകുപ്പിലെ കരിനിയമം പിന്‍വലിക്കുക: എന്‍.ജി.ഒ.എ.

  തളിപ്പറമ്പ്:മോട്ടോര്‍ വാഹന വകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ക്ക് ജോയന്റ് ആര്‍.ടി.ഒ. തസ്തികയിലേക്കുള്ള പ്രമോഷന്‍ നിര്‍ത്തലാക്കുവാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചുകൊണ്ട് എന്‍ ജി ഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മോട്ടോര്‍ വാഹന വകുപ്പില്‍ 2:1 … Read More

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും സസ്‌പെന്‍ഷനില്ല–എന്‍.ജി.ഒ അസോസിയേഷന്‍ പരിയാരത്ത് പ്രതിഷേധ പ്രകടനം നടത്തി-

പരിയാരം: പോലീസ് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തിട്ടും സ്ത്രീപീഡനകേസില്‍ പ്രതിയായ നേഴ്‌സിങ്ങ് അസിസ്റ്റന്റ് സര്‍വീസില്‍ തുടരുന്നതിനെതിരെ എന്‍.ജി. ഒ അസോസിയേഷന്‍ പരിയാരം ബ്രാഞ്ച് കമ്മറ്റി പ്രതിഷേധിച്ചു. കേസില്‍ പ്രതിയായ നേഴ്‌സിങ്ങ് അസിസ്റ്റന്റ് രതീശനെ എത്രയും പെട്ടെന്ന് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യണമെന്ന് … Read More

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കല്‍ പ്രഹസനം-സണ്ണി ജോസഫ് എം.എല്‍.എ-എന്‍.ജി.ഒ.എ തിരവനന്തപുരത്ത് ധര്‍ണ നടത്തി-

തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കാനോ, ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാനോ ശ്രമിക്കാത്തത് അപലപനീയമാണെന്ന് സണ്ണി ജോസഫ് എം.എല്‍.എ. പരിയാരം മെഡിക്കല്‍ കോളേജ് സഹകരണ മേഖലയില്‍ നിന്നും ഏറ്റെടുത്തെങ്കിലും സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളൊന്നും അനുവദിച്ചു നല്‍കാന്‍ സര്‍ക്കാര്‍ … Read More