തോക്ക് കുടകില്‍ നിന്നും-ഏജന്റ് പെരിങ്ങോം സ്വദേശി. കാട്ടുപന്നിവേട്ട വ്യാപകം.

പരിയാരം: തോക്ക് വരുന്നത് കുടകില്‍ നിന്ന്, ഏജന്റ് പെരിങ്ങോം സ്വദേശി. ചന്ദനവേട്ടക്കിടയില്‍ ഇന്നലെ രാത്രി തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ പാണപ്പുഴയില്‍ നിന്നും കണ്ടെടുത്ത നാടന്‍തോക്ക് ഇന്ന് പോലീസിന് കൈമാറിയേക്കും. ഇന്നലെ രാത്രി തന്നെ പോലീസ് പാണപ്പുഴയില്‍ എത്തിയിരുന്നുവെങ്കിലും തുടര്‍ … Read More

ചന്ദനവേട്ടക്കിടയില്‍ നാടന്‍തോക്കും ആയുധങ്ങളും പിടിച്ചെടുത്തു.

പരിയാരം: ചന്ദനവേട്ടക്കിടയില്‍ നാടന്‍ തോക്ക് കണ്ടെത്തി. പാണപ്പുഴയില്‍ ഇന്നലെ രാത്രി എട്ടോടെയാണ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.രതീശനും സംഘവും റെയിഡ് നടത്തിയത്. ഇവിടെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും സ്വകാര്യ ഭൂമിയില്‍ നിന്നും വ്യാപകമായി ചന്ദനമോഷണം നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് … Read More

പാണപ്പുഴയില്‍ സൗജന്യ വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു.

പാണപ്പുഴ: വോളിബോള്‍ ഗ്രാമമായ പാണപ്പുഴയില്‍ റെഡ്സ്റ്റാര്‍ പാണപ്പുഴയുടെയും, ഇ എം എസ് വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റേയും നേതൃത്വത്തില്‍ നടന്നുവരുന്ന സൗജന്യ സമ്മര്‍ വെക്കേഷന്‍ വോളീബോള്‍ കോച്ചിംഗ് ക്യാമ്പ് പുരോഗമിക്കുന്നു. കോച്ചിംഗ് ക്യാമ്പിന്റെ ഭാഗമായി പരിശീലകരായ ഗോപി മുത്തത്ത്യനും, സഹപരിശീലകനായ അജയന്‍ കാനായിക്കും … Read More

ചിത്രകാരന്‍ ബിജു പാണപ്പുഴയുടെ പിതാവ് പാണപ്പുഴച്ചാലിലെ കെ.ജി.ഹരിദാസന്‍ നായര്‍(80) നിര്യാതനായി.

പാണപ്പുഴ: ചിത്രകാരന്‍ ബിജു പാണപ്പുഴയുടെ പിതാവ് പാണപ്പുഴച്ചാലിലെ കെ.ജി.ഹരിദാസന്‍ നായര്‍(80) നിര്യാതനായി. ഭാര്യ: ഓമന. മറ്റുമക്കള്‍: അജു, അനിത. മരുമക്കള്‍: ബിജുന, സദാനന്ദന്‍. സംസ്‌കാരം നാളെ( 4.3.2022) ശനിയാഴ്ച്ച രാവിലെ 9 മണിക്ക് പാണപ്പുഴ ചാല്‍ പൊതുശ്മശാനത്തില്‍.  

പറവൂര്‍ മണികണ്ഠപുരം ധര്‍മ്മശാസ്ത്രാ ക്ഷേത്രം ഉത്സവം ഡിസംബര്‍ 23 മുതല്‍ 28 വരെ നടക്കും.

പാണപ്പുഴ: പറവൂര്‍ മണികണ്ഠപുരം ധര്‍മ്മശാസ്ത്രാ ക്ഷേത്രം ഉത്സവം ഡിസംബര്‍ 23 മുതല്‍ 28 വരെ നടക്കും. 23 ന് വൈകുന്നേരം 5-ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര. 7-ന് തന്ത്രി നടുവത്ത് പുടയൂര്‍ ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറ്റം. തുടര്‍ന്ന് … Read More

പാണപ്പുഴ കളരിക്കാല്‍ മന്ത്രമൂര്‍ത്തി ക്ഷേത്രം കളിയാട്ടം ഡിസംബര്‍-1, 2 തീയതികളില്‍.

മാതമംഗലം: പാണപ്പുഴ കളരിക്കാല്‍ മന്ത്രമൂര്‍ത്തി ക്ഷേത്രം കളിയാട്ട ഉത്സവം ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ മാതമംഗലം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കളിയാട്ട ഉത്സവം നടത്തുന്നത്. ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ആചാര സ്ഥാനികരും, … Read More

ശല്യക്കാരാണെങ്കിലും ആ കുട്ടികളെ രക്ഷിച്ചെടുക്കാന്‍ അവര്‍ കിണഞ്ഞ് പരിശ്രമിച്ചു, പക്ഷെ.—– ഇത് പാണപ്പുഴക്കാരുടെ നന്‍മ മനസ്-

  Report-By—കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: ശല്യക്കാരാണെങ്കിലുംആ കുട്ടികളെ രക്ഷിച്ചെടുക്കാന്‍ അവര്‍ പരിശ്രമിച്ചു, പക്ഷെ.—– കൃഷി മുഴുവന്‍ നശിപ്പിച്ച കാട്ടുപന്നിയുടെ കുഞ്ഞുങ്ങളെ രക്ഷിച്ചെടുക്കാന്‍ നാട്ടുകാരും വനംവകുപ്പ് അധികൃതരും കൊണ്ടുപിടിച്ച് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പാണപ്പുഴ പറവൂര്‍ കാര്യാട് സ്‌കൂളിന് സമീപത്തെ എന്‍.കുഞ്ഞിരാമന്റെ കൃഷിസ്ഥലമാണ് കാട്ടുപന്നി വ്യാപകമായി … Read More

സി.പി.എം മാടായി ഏരിയാ സമ്മേളനത്തിന് നാളെ തുടക്കമാവും-കേന്ദ്രകമ്മറ്റി അംഗം ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും-

പരിയാരം: സിപിഎം മാടായി ഏരിയാസമ്മേളനം നാളെയും മറ്റന്നാളുമായി (നവംബര്‍ 2,3) തീയ്യതികളില്‍ പാണപ്പുഴ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ സി.വി.ദാമോദരന്‍ നഗറില്‍ നടക്കും. ഇന്ന് വൈകുന്നേരം വൈകുന്നേരം മൂന്നിന് എടക്കോം കണാരംവയലിലെ ജോസ് രക്തസാക്ഷി സ്മാരകത്തില്‍ നിന്നും പതാകജാഥ നടന്നു. ഏരിയാ സെക്രട്ടറി കെ.പത്മനാഭന്‍ … Read More

സി.പി.എം മാടായി ഏരിയാ സമ്മേളനം നവംബര്‍ 2,3 തീയതികളില്‍ പാണപ്പുഴയില്‍-വോളിബോളിന്റെ മണ്ണ് സമ്മേളനത്തിനൊരുങ്ങി.

പരിയാരം: സിപിഐ(എം) മാടായി ഏരിയാസമ്മേളനം നവംബര്‍ 2,3 തീയ്യതികളില്‍ പാണപ്പുഴയില്‍ വെച്ച് നടക്കുമെന്ന് ഏരിയാ സെക്രട്ടറി കെ.പത്മനാഭന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാണപ്പുഴ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ സി.വി.ദാമോദരന്‍ നഗറിലാണ് സമ്മേളനം നടക്കുക. ഏരിയയിലെ 231 ബ്രാഞ്ച് സമ്മേളനങ്ങള്‍ ചേരുകയും അതില്‍ ഏരിയയിലെ … Read More

പാണപ്പുഴയില്‍ സമൂഹദ്രോഹികള്‍ വോളിബോള്‍ കോര്‍ട്ട് നശിപ്പിച്ചു-പരിയാരം പോലീസ് കേസെടുത്തു-

പരിയാരം:പാണപ്പുഴയില്‍ വോളിബോള്‍ കോര്‍ട്ടിലെ നെറ്റും ഫ്‌ളഡ് ലൈറ്റും സമൂഹ ദ്രോഹികള്‍ നശിപ്പിച്ചു. ഫിനിക്‌സ് സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ വോളിബോള്‍ പരിശീലിക്കുകയും കളിക്കുകയും ചെയ്യുന്ന ഗ്രൗണ്ടിലാണ് അതിക്രമം.കോര്‍ട്ടിലെ നെറ്റ്, നാല് ഭാഗത്തും മറയായുള്ള വല, ഫ്‌ലഡ് ലൈറ്റിന്റെ ഫ്യുസുകള്‍ എന്നിവ … Read More