പോലീസ് നിസ്സഹായരായി, പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജിലേക്ക് കയറി.

പരിയാരം: പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ പോലീസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജിന്റെ പ്രധാന കെട്ടിടത്തിലേക്കും ഭരണവിഭാഗം ഓഫീസിലേക്കും തള്ളിക്കയറാന്‍ ശ്രമിച്ചു. മാര്‍ച്ചില്‍ പങ്കെടുത്ത വനിതകളെ നിയന്ത്രിക്കാന്‍ ചെറുപുഴ എസ്.ഐ രൂപ മധുസൂതനന്‍ മാത്രമേ … Read More

ഗുണമേൻമയുള്ള വിദ്യാഭ്യാസം ഉറപ്പാക്കും: മന്ത്രി ശിവൻകുട്ടി

പരിയാരം:സംസ്ഥാനത്തെ സ്‌കൂളുകളിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നത് സർക്കാരിന്റെ പ്രതിബദ്ധതയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളേജ് പബ്ലിക് സ്‌കൂളിൽ ഒരു കോടി രൂപ സർക്കാർ ഫണ്ടിൽ നിർമ്മിച്ച കെട്ടിടവും വിജയോത്സവവും ഉദ്ഘാടനം ചെയ്തു … Read More

ശമ്പളമില്ല-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഭരണകക്ഷി യൂണിയന്റെ കുത്തിയിരിപ്പ് സമരം-പ്രതിപക്ഷം നാളെ കണ്ണൂര്‍ ബസ്റ്റാന്റില്‍ പിച്ചതെണ്ടല്‍ സമരം നടത്തും.

പരിയാരം: ശമ്പളമില്ല, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഭരണകക്ഷി സംഘടനയുടെ കുത്തിയിരിപ്പ് സമരം. രണ്ടാഴ്ച്ച പിന്നിട്ടിട്ടും സപ്തംബര്‍മാസത്തെ ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എന്‍.ജി.ഒ.യൂണിയന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് ഭരണവിഭാഗം ഓഫീസിന് മുന്നില്‍ സമരം ആരംഭിച്ചത്. മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയില്‍ ഉദ്യോഗസ്ഥ … Read More

ആര്‍.എസ്.എസ്. 99-ാം പിറന്നാള്‍ ആഘോഷം-അമ്മാനപ്പാറയില്‍ നടന്നു.

പരിയാരം: രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ 99-ാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പരിയാരം അമ്മനപ്പാറയില്‍ തളിപ്പറമ്പ് ഖണ്ഡ് പദസഞ്ചലനവും പൊതു പരിപാടിയും സംഘടിപ്പിച്ചു. പദസഞ്ചലനം ചുടലയില്‍ നിന്ന് ആരംഭിച്ച് അമ്മാനപ്പാറയില്‍ സമാപിച്ചു. പൊതുപരിപാടിയില്‍ ആസ്റ്റര്‍ മിംസ് ഐ.സി.യു ചീഫ് കണ്‍സള്‍ട്ടന്റ് റിനോയ് … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ശമ്പളപ്രതിസന്ധി: 14 ന് കുത്തിയിരിപ്പ് സമരം.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വീണ്ടും ശമ്പള പ്രതിസന്ധി. സപ്തംബറിലെ ശമ്പളം ഇന്നുവരെയും ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കയാണ്. നേരത്തെ ഒരു മാസത്തോളം ശമ്പളം മുടങ്ങിയ അവസ്ഥവന്നിരുന്നുവെങ്കിലും അത് പരിഹരിക്കപ്പെട്ടിരുന്നു. എന്നാല്‍ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കയാണ്. പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് … Read More

സേവന പാതയില്‍ മറ്റൊരു കാല്‍വെപ്പുമായി പരിയാരം ആസ്പയര്‍ ലയണ്‍സ് ക്ലബ്.

പരിയാരം: സേവന പാതയില്‍ മറ്റൊരു കാല്‍വെപ്പുമായി പരിയാരം ആസ്പയര്‍ ലയണ്‍സ് ക്ലബ്. പഠനമികവു പുലര്‍ത്തുന്ന അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ വീതം പ്രതിമാസം സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതി  പരിയാരം സന്‍സാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ലയണ്‍സ് ഇന്റര്‍ നാഷണല്‍ പി.എം.സി.സി. പ്രൊഫ. … Read More

ആരോഗ്യരംഗത്ത് സര്‍ക്കാര്‍ പൂര്‍ണ പരാജയം: രമേഷ് ചെന്നിത്തല

.പരിയാരം: ആരോഗ്യരംഗത്ത് പിണറായി സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഈ രീതിയില്‍ പരാജയപ്പെട്ട ആരോഗ്യ മന്ത്രിയും സംവിധാനങ്ങളും കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും മുന്‍ പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിനോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയും കെടുകാര്യസ്ഥതയും … Read More

ഏഴര ലക്ഷം കാടു വിഴുങ്ങി-പ്രാഥമിക കര്‍മ്മത്തിന് ജനം നെട്ടോട്ടത്തില്‍.

പരിയാരം: നിത്യേന മെഡിക്കല്‍കോളേജില്‍ എത്തുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനായി മെഡിക്കല്‍ കോളേജ് കെട്ടിടത്തിനകത്തേക്ക് കടന്നേപറ്റു. കാരണം കാമ്പസില്‍ ഒരിടത്തുപോലും പൊതു ശുചിമുറികളില്ല. ഓട്ടോ-ടാക്‌സി-ആംബുലന്‍സ് ജീവനക്കാരുള്‍പ്പെടെ മൂത്രശങ്ക തീര്‍ക്കാന്‍ കുറ്റിക്കാടുകള്‍ തോടിപോകേണ്ട നിലയിലാണ് കാര്യങ്ങള്‍. ഇതിന് പരിഹാരമെന്ന നിലക്കാണ് 20153-16 വര്‍ഷത്തിലെ ജനകീയാസൂത്രണ പദ്ധതിയില്‍ … Read More

യു.ഡി.എഫിന്റെ സമരപ്രഖ്യാപനം-രമേഷ് ചെന്നിത്തല ഒക്ടോബര്‍ 3 ന് പരിയാരത്ത്.

പരിയാരം: ചാച്ചാജി വാര്‍ഡ് സി.പി.എം സഹകരണ സൊസൈറ്റി കയ്യേറുന്നതിനെതിരെ യു.ഡി.എഫിന്റെ സമരപ്രഖ്യാപനം -ഒക്ടോബര്‍ 3 ന് മെഡിക്കല്‍ കോളേജ് പരിസരത്ത് നടക്കും. .മുന്‍ പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല എം.എല്‍.എ സമരപ്രഖ്യാപന പരിപാടി ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് നടക്കുന്ന പരിപാടിയില്‍ … Read More

എന്‍.ജി.ഒ യൂണിയന്‍ രാപ്പകല്‍ സമരം ഇന്ന് വൈകുന്നേരം സമാപിക്കും.

പരിയാരം: കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള എന്‍ ജി ഒ യൂണിയന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിന് മുന്നില്‍ രണ്ടു ദിവസത്തെ രാപ്പകല്‍ ധര്‍ണ ആരംഭിച്ചു. എം.വിജിന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്തു. … Read More