രാഷ്ട്രപതി ദ്രൗപതി മുര്‍മു ഈ മാസം ശബരിമല ദര്‍ശനത്തിന് എത്തിയേക്കും.

തിരുവനന്തപുരം: ശബരിമല അയ്യപ്പസ്വാമി ദര്‍ശനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഈ മാസം എത്തിയേക്കും. ഇടവമാസ പൂജയ്ക്ക് രാഷ്ട്രപതി എത്തിയേക്കുമെന്നു പോലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും അനൗദ്യോഗികമായി അറിയിപ്പ് ലഭിച്ചു. സന്നിധാനത്ത് ദര്‍ശനം നടത്തുന്ന ആദ്യ രാഷ്ട്രപതിയാകും മുര്‍മു. ഈ മാസം 18, … Read More

ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസിനെ തടഞ്ഞു–അധികൃതരെ കാണാതെ പോവില്ലെന്ന് പ്രസിഡന്റ്

പരിയാരം: നവജാതശിശുവിന്റെ തുടയില്‍ സൂചി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിഷേധവുമായി മെഡിക്കല്‍ കോളേജ് അധികൃതരെ കാണാനെത്തിയ ബി.ജെ.പി. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസിനെ മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞത് വലിയപ്രതിഷേധത്തിന് ഇടയാക്കി. തല്‍സമയം ഭരണവിഭാഗം ഓഫീസിലുണ്ടായിരുന്ന വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ഷീബ ദാമോദറിനെ … Read More

വി.വി.മധുസൂതനന്‍ പ്രസിഡന്റ്-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സഹകരണ കണ്‍സ്യൂമര്‍ സ്‌റ്റോര്‍.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ സഹകരണ കണ്‍സ്യൂമര്‍ സ്റ്റോറിന്റെ പ്രസിഡണ്ടായി വി.വി.മധുസൂദനനെ ഐകകണ്ഠമായി തെരഞ്ഞെടുത്തു. നേരത്തെ മധുസൂദനന്റെ നേതൃത്വത്തിലുള്ള പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കെ.കെ.ഷാജി, ഒ.വി.സീന, കെ.വി.പ്രശാന്ത്, എം.കെ.സജിത് കുമാര്‍, കെ.വി.ദിലീപ്കുമാര്‍, കെ.ശാലിനി, ഉഷാ ഗോപാലന്‍, ടി.രാജന്‍ എന്നിവരാണ് … Read More

കെ.കെ.രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്-പി.പി.ദിവ്യ വന്നില്ല.

  കണ്ണുര്‍: കണ്ണൂര്‍ ജില്ലയുടെ പുതിയ അധ്യക്ഷയായി സിപിഎമ്മിലെ അഡ്വ. കെ രത്നകുമാരിയെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ ജൂബിലി ചാക്കോയെയാണ് രത്നകുമാരി പരാജയപ്പെടുത്തിയത്. രത്നകുമാരിക്ക് 16 ഉം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജൂബിലി ചാക്കോയ്ക്ക് ഏഴ് വോട്ടും ലഭിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് … Read More

ടി.പി.വിനോദ്കുമാര്‍ ടി.ടി.കെ ദേവസ്വം പ്രസിഡന്റ്

തളിപ്പറമ്പ്: ടി ടി കെ ദേവസ്വം പ്രസിഡണ്ടായി ടി.പി.വിനോദ്കുമാറിനെ ഇന്നലെ ചേര്‍ന്ന ദേവസ്വം മാനേജിങ്ങ് കമ്മറ്റി യോഗം തെരെഞ്ഞെടുത്തു. ചൊവ്വ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനും പൊതുപ്രവര്‍ത്തകനുമായ വിനോദ്കുമാര്‍ മഴൂര്‍ സ്വദേശിയാണ്. മൂന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് നോമിനികളും അഞ്ച് പാരമ്പര്യ … Read More

മഹിളാ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കെ.പി.സി.സി അധ്യക്ഷനെ ഇകഴ്ത്തി സംസാരിച്ചതായി ആക്ഷേപം.

തളിപ്പറമ്പ്: മഹിളാ കോണ്‍ഗ്രസ് പ്രാദേശികനേതാവ് കെ.പി.സി.സി അധ്യക്ഷനെയും ഡി.സി.സിയേയും ഇകഴ്ത്തി സംസാരിച്ച സംഭവത്തില്‍ തളിപ്പറമ്പിലെ കോണ്‍ഗ്രസ് ഭാരവാഹികളിലും പ്രവര്‍ത്തകരിലും അമര്‍ഷം പുകയുന്നു. അടുത്തിടെ വിവാദങ്ങള്‍ക്കിടയാക്കിയ ഒരു ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരുടെ യോഗത്തിലാണ് മഹിളാനേതാവ് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരനെ ഇകഴ്ത്തി സംസാരിച്ചതെന്നാണ് ആക്ഷേപം. … Read More

ടി.വി.ജയേഷ് കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പ്രസിഡന്റ്

തളിപ്പറമ്പ്: കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പ്രസിഡന്റായി ടി.വി.ജയേഷിനെ തിരഞ്ഞെടുത്തു. നിലവിലുള്ള പ്രസിഡന്റ് എം.കെ.സാഹിദക്ക് പ്രമോഷന്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ശ്രീകണ്ടാപുരം കാവുമ്പായി സ്വദേശിയാണ് ജയേഷ്.    

അഡ്വ.കെ.പ്രമോദ് ചെറുതാഴം ബേങ്ക് പ്രസിഡന്റ്.

പിലാത്തറ: ചെറുതാഴം സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡണ്ടായി അഡ്വ. കെ.പ്രമോദിനെ തെരഞ്ഞെടുത്തു. പി.വി.ശാരദയൊണ് വൈസ് പ്രസിഡന്റ്. പി.ജിനേഷ്, കെ.വി.കരുണാകരന്‍, എം.വി.ബാലകൃഷ്ണന്‍, പി.രവീന്ദ്രന്‍, പി.പി.രതീശന്‍, കെ.വി.മൊയ്തീന്‍, പി.ശ്യാമള, ടി.പി.ജയന്‍, വി.പി.മോഹനന്‍, കെ.കെ.നാരായണന്‍, എം.ശാരദ എന്നിവരാണ് ഭരണ സമിതി അംഗങ്ങള്‍. മാടായി യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ … Read More

ക്ഷേത്രവും ക്ഷേത്രഭരണവും നവീകരിക്കാനുള്ള ടി.ടി.കെ ദേവസ്വം മാനേജിങ്ങ് കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു.

തളിപ്പറമ്പ്: ടി ടി കെ ദേവസ്വം വക ക്ഷേത്രങ്ങളുടെ നവീകരണത്തിന് സുതാര്യവും നൂതനവുമായ കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിച്ചുകൊണ്ടുള്ള ദേവസ്വം മാനേജിങ്ങ് കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാകുന്നു. രാജരാജേശ്വര ക്ഷേത്രം, തൃച്ചംമ്പരം ശ്രീകൃഷ്ണ ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളുടെ ഭരണ … Read More

കെ.അനഘ യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്.

തളിപ്പറമ്പ്: കെ.അനഘ യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്. തളിപ്പറമ്പ് മണ്ഡലം സെക്രട്ടെറിയും ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയുമായ മാവിലെ പത്മനാഭന്റെയും മഹിളാ കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം സിക്രട്ടറി കെ.സരിതയുടെയും മകളാണ്. തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവസാനവര്‍ഷ ബി.കോം … Read More