ദേശീയപാതക്കെതിരെ ആരംഭിച്ച സമരം വലിയ പ്രക്ഷോഭമായി മാറുമെന്ന് ഡോ. ഡി.സുരേന്ദ്രനാഥ്

തളിപ്പറമ്പ്: ദേശീയപാത നിര്‍മ്മാണ ക്രമക്കേടുള്‍ക്കെതിരെ ആരംഭിച്ച സമരം വലിയ പ്രക്ഷോഭമായി വളരുമെന്ന് ജനകീയ പ്രക്ഷോഭ സമിതി ചെയര്‍മാന്‍ ഡോ.ഡി. സുരേന്ദ്രനാഥ്. ജനങ്ങള്‍ക്ക് സമാധാനമായി ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണ് സംജാതമാകുന്നത്. ഇത് കേരളത്തിന് ആവശ്യമായ പദ്ധതിയല്ലെന്ന് ജനം മനസിലാക്കിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത … Read More

പഞ്ചായത്തംഗങ്ങള്‍ കുത്തിയിരിപ്പ് സമരം നടത്തി.

പരിയാരം:പരിയാരം ഗ്രാമപഞ്ചായത്തില്‍ മാസങ്ങളായി കെട്ടിക്കിടക്കുന്ന ബില്‍ഡിംഗ് നിര്‍മ്മാണ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരിയാരം ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. മാസങ്ങളായി ഓവര്‍സിയറെ നിയമിക്കാത്തത് മൂലം കെട്ടിടനിര്‍മ്മാണ പെര്‍മിറ്റിനും മറ്റും നല്‍കിയ … Read More

സംസ്ഥാന ബജറ്റ്-എന്‍.ജി.ഒ.എ പ്രതിഷേധിച്ചു.

തളിപ്പറമ്പ്: സംസ്ഥാന ബജറ്റില്‍ ജീവനക്കാരെ അവഗണിച്ചതിനെതിരെ കേരള എന്‍.ജി.ഒ.അസോസിയേഷന്‍ തളിപ്പറമ്പ്-ശ്രീകണ്ഠപുരം ബ്രാഞ്ച് കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.വി. മഹേഷ് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ബ്രാഞ്ച് പ്രസിഡന്റ് എം.സനീഷ് … Read More

ദിവ്യയെ അറസ്റ്റ് ചെയ്യുക-പരിയാരത്ത് പ്രതിഷേധ പ്രകടനം.

പരിയാരം:കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഡിസിസി ജന.സെക്രട്ടറി ഇ.ടി.രാജീവന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി.സജീവന്‍, ഐ.വി. കുഞ്ഞിരാമന്‍, ഇ.വിജയന്‍, എ.ടി.ജനാര്‍ദ്ദനന്‍, വി.വി.രാജന്‍, … Read More

മുയ്യം വരഡൂലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജഗദീഷിനെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രകടനം

തളിപ്പറമ്പ്: മുയ്യം വരഡൂലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജഗദീഷിനെ ഇന്നലെ രാത്രി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് വരഡൂലില്‍ പ്രധിഷേധ പ്രകടനം നടത്തി. ഡിവൈഎഫ്‌ഐ സ്ഥാപകദിനത്തിന്റെ ഭാഗമായി കൊടിമരം സ്ഥാപിക്കുകയും അലങ്കരിക്കുകയും ചെയ്യുന്നതിനിടയിലാണ് സംഘടിച്ചെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി ആക്രമണം നടത്തിയതെന്ന് ഡിവൈഎഫ്‌ഐ … Read More

അഴിമതി സര്‍ക്കാരിനെതിരെ യു.ഡി.എഫ് പന്നിയൂര്‍ മേഖലയില്‍ പദയാത്ര നടത്തി

പന്നിയൂര്‍: അഴിമതി സര്‍ക്കാരിനെതിരെ ഒക്ടോബര്‍ 18-ന് നടക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ പ്രചരണാര്‍ത്ഥം കുറുമാത്തൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്നിയൂര്‍ മേഖല പദയാത്ര ചെറുകരയില്‍ ഡി.സി.സി ജന.സെക്രട്ടറി ടി.ജനാര്‍ദ്ദനന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍ ജാഥാ … Read More

തുല്യനീതിക്കായി പ്രതിഷേധം തുടരുമെന്ന് ബാബു അരയമ്പത്ത്.

മാതമംഗലം: എരമം-കുറ്റൂര്‍ പഞ്ചായത്ത് ഭരണസമിതി തുല്യ നീതി നടപ്പിലാക്കണമെന്ന് ബാബു അരയമ്പത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എരമം-കുറ്റൂര്‍ പഞ്ചായത്തിലെ ഓലയമ്പാടി ടൗണിനടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് ജൂണ്‍ 21 ന് നല്‍കിയ പരാതിയില്‍ ആരോഗ്യ വകുപ്പ് ജെ.എച്ച്.ഐ … Read More

ഇരട്ടനീതിക്കെതിരെ ഓട്ടോഡ്രൈവറുടെ ഒറ്റയാള്‍ പോരാട്ടം

പിലാത്തറ: തുല്യനീതിക്കായി ഓട്ടോ ഡ്രൈവറുടെ ഒറ്റയാള്‍ പോരാട്ടം. ഓലയമ്പാടിയിലെ ബാബു അരയമ്പത്താണ് ഏരമം-കുറ്റൂര്‍ പഞ്ചായത്ത് അധികൃതര്‍ക്കെതിരെ സമരവുമായി രംഗത്തുവന്നിരിക്കുന്നത്. എരമം-കുറ്റൂര്‍ പഞ്ചായത്തിലെ മുന്‍ അംഗം പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിനെതിരെ പരാതി നല്‍കിയിട്ടും നടപടികളെടുക്കാത്ത പഞ്ചായത്ത് വ്യാപാരികളുള്‍പ്പെടെയുള്ളവര്‍ക്ക് കടലാസ് കത്തിച്ചാല്‍ പോലും 25,000 … Read More

നഗരസഭകളിലെ പ്രതികാരനടപടി കെ.എം.സി.എസ്.എ പ്രതിഷേധിച്ചു.

തളിപ്പറമ്പ്: തദ്ദേശസ്വയംഭരണ ജീവനക്കാരോടുള്ള സര്‍ക്കാരിന്റെ പ്രതികാര നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.എം.സി.എസ്.എ തളിപ്പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കേരളത്തിലെ നഗരസഭകളില്‍ ഇന്റേണല്‍ വിജിലന്‍സ് എന്ന ഓമനപ്പേരില്‍ നടത്തുന്ന പരിശോധനകളില്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുന്ന നടപടിയില്‍ പ്രതിഷേധിച്ച് … Read More

സിപിഎം അനുഭവത്തില്‍ നിന്നും പാഠം പഠിക്കുന്നില്ല:അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്-പിലാത്തറയില്‍ യു.ഡി.എഫിന്റെ പ്രതിഷേധ പ്രകടനം.

ചെറുതാഴം: പതിനാറാം വാര്‍ഡ് കക്കോണിയില്‍ നിന്നും യു ഡി എഫ് സ്ഥാനാര്‍ഥി യു രാമചന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം യുഡിഎഫ് പ്രവര്‍ത്തകന്‍ തമീമിന്റെ വീടിനു നേരെ ഇന്നലെ രാത്രി കല്ലെറിഞ്ഞ് ജനല്‍ പാളികള്‍ തകര്‍ത്ത നടപടി ജനാധിപത്യ വിരുദ്ധവും തിരഞ്ഞെടുപ്പ് വിജയത്തെ സി … Read More