അനുജന്‍ ജ്യേഷ്ഠനെ വാക്കത്തികൊണ്ട് കഴുത്തിന് വെട്ടി.

കമ്പല്ലൂര്‍: മദ്യപാനം സംബന്ധിച്ച തര്‍ക്കത്തില്‍ അനുജന്‍ ജ്യേഷ്ഠനെ വാക്കത്തികൊണ്ട് കഴുത്തിന് വെട്ടി. കമ്പല്ലൂരിലെ കൂലേരി വീട്ടില്‍ പ്രദീപിനാണ്(45)വെട്ടേറ്റത്. ഇന്നലെ രാത്രി 9.30 നാണ് സംഭവം. വീട്ടില്‍വെച്ച് സഹോദരന്‍ പ്രശാന്താണ്(43)പ്രദീപിനെ വെട്ടിയത്. ഇരുവരും തമ്മില്‍ മദ്യത്തെചൊല്ലി തര്‍ക്കിക്കുകയും അനുജന്‍ ജ്യേഷ്ഠനെ വാക്കത്തികൊണ്ട് കഴുത്തിന് … Read More

നിധീഷ്ബാബുവിന്റെ കൊലപാതകം പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന.

പയ്യാവൂര്‍: കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. ഇന്ന് ഉച്ചക്ക് 12.നാണ് അജ്ഞാതസംഘം കാഞ്ഞിരക്കൊല്ലി ആമിനപ്പാലത്തെ വീട്ടിലെത്തി മഠത്തേടത്ത് വീട്ടില്‍ നിധീഷ്ബാബുവിനെ(38) വെട്ടിക്കൊലപ്പെടുത്തിയത്. തടസം പിടിക്കാനെത്തിയ ഭാര്യ ശ്രുതിയുടെ(28)കൈയില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇവര്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ … Read More

പയ്യാവൂരില്‍ അരുംകൊല ദമ്പതികള്‍ക്ക് വെട്ടേറ്റു- ഭര്‍ത്താവ് മരിച്ചു- ഭാര്യക്ക് ഗുരുതരം

പയ്യാവൂര്‍: കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം ദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഭര്‍ത്താവ് തല്‍ക്ഷണം മരിച്ചു. ഭാര്യക്ക് ഗുരുതരം. കാഞ്ഞിരക്കൊല്ലി മഠത്തേടത്ത് വീട്ടില്‍ ബാബുവിന്റെ മകന്‍ നിധീഷ്(31), ഭാര്യ ശ്രുതി(28)എന്നിവരെയാണ് വെട്ടിയത്. ശ്രുതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് 12.45 നാണ് സംഭവം. നിധീഷിന്റെ … Read More

മരണവീട്ടില്‍ മദ്യപിച്ച് ബഹളം ചോദ്യം ചെയ്ത യുവാവിന് കുത്ത്.

ആലക്കോട്: മരണവീട്ടില്‍ മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഉദയഗിരി പൂവന്‍ചാലിലെ പുതുശേരി വീട്ടില്‍ പി.എന്‍.നിധിന്‍(38)നാണ് കുത്തേറ്റത്. 13 ന് രാത്രി 7.30 നായിരുന്നു സംഭവം. പൂവന്‍ചാലിലെ ബാബു മാങ്ങാട് അംഗനവാടിക്ക് സമീപം നിധിനെ തടഞ്ഞുനിര്‍ത്തി കത്തിവിശിയപ്പോള്‍ നെഞ്ചത്ത് മുറിവേറ്റുവെന്നാണ് … Read More

ബാങ്ക് ജീവനക്കാരിയായ ഭാര്യയെ പട്ടാപ്പകല്‍ ബാങ്കില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍.

തളിപ്പറമ്പ്: ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ആലക്കോട് കാര്‍ത്തികപുരം സ്വദേശി കെ.അനുരൂപിനെയാണ്(41) അറസ്റ്റ് ചെയ്തത്. ഭാര്യ ആലക്കോട് അരംഗത്തെ അനുപമയെയാണ്(39) ഇയാള്‍ പട്ടാപ്പകല്‍ പൂവ്വം സ്റ്റേറ്റ് ബാങ്ക് ഓപ് ഇന്ത്യാ ശാഖയില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പൂവ്വം എസ്.ബി.ഐ ശാഖയിലെ കാഷ്യറാണ് … Read More

യുവതിയേയും മകളേയും വെട്ടിക്കൊല്ലാന്‍ ശ്രമം മുന്‍ ഭര്‍ത്താവ് പോലീസ് പിടിയില്‍-സംഭവം മലപ്പട്ടത്ത്.

മലപ്പട്ടം: ഭാര്യയേയും മകളേയും വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു, മുന്‍ ഭര്‍ത്താവ് പോലീസ് പിടിയില്‍. മലപ്പട്ടം അടുവാപ്പുറത്തെ കുന്നുംപുറത്ത് വീട്ടില്‍ ടി.പി.പ്രസന്ന(42), മകള്‍ ഗ്രീഷ്മ(15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ഗിരീശനെ മയ്യില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി … Read More

ചെറുപുഴ പ്രാപ്പൊയിലില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങിമരിച്ചു.

ചെറുപുഴ: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങിമരിച്ചു. ചെറുപുഴ പ്രാപ്പൊയിലില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. പ്രാപ്പൊയിലിലെ വ്യാപാരിയായിരുന്ന പനങ്കുന്നില്‍ ശീധരന്‍(61) ആണ് മരിച്ചത്. ഭാര്യ സ്വനിതയെ(52)വെട്ടിപ്പരിക്കേല്‍പ്പിച്ച് ശ്രീധരന്‍ വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. നിസ്സാര പരിക്കേറ്റ സ്വനിതയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. … Read More

കണ്ണപുരത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു.

കണ്ണപുരം: കണ്ണപുരത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കല്യാശ്ശേരിയിലെ ബൂത്ത് പ്രസിഡന്റായിരുന്ന ബാബുവിനാണ് വെട്ടേറ്റത്. തലക്ക് പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് രാവിലെ ഒരു സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഘോഷയാത്ര കഴിഞ്ഞു മടങ്ങവെയാണ് ബാബുവിന് വെട്ടേറ്റത്. … Read More

ജ്യേഷ്ഠന്റെ കുത്തേറ്റ അനുജന് ഗുരുതരം, അച്ഛനും പരിക്ക്-പ്രതി പോലീസ് പിടിയില്‍.

ചീമേനി: അനുജനെ കത്രികകൊണ്ട് കുത്തിയ ജ്യേഷ്ഠന്‍ അറസ്റ്റില്‍, കുത്തുന്നത് തടയാന്‍ ശ്രമിച്ച അച്ഛനും പരിക്കേറ്റു. തിമിരി താഴെചെമ്പ്രക്കാനത്തെ കുന്നുംകിണറ്റുകരയിലെ ആലി ക്വാര്‍ട്ടേഴ്‌സില്‍ വാടകക്ക് താമസിക്കുന്ന ലത നിവാസില്‍ വരുണ്‍ദാസിനാണ്(26)കുത്തേറ്റത്. അച്ഛന്‍ വിപ്രദാസിനും(62)പരിക്കേറ്റു. വിപ്രദാസിന്റെ മൂത്തമകന്‍ വിപിന്‍ദാസാണ്(34) അനുജനെ കുത്തിയത്. ഇയാളെ ചീമേനി … Read More

ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍.

ചട്ടംചാല്‍: കുടുംബവഴക്കിനെതുടര്‍ന്ന് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഇന്ന് രാവിലെ 8 ന് തെക്കില്‍ ബണ്ടിച്ചാലിലെ തെവളപ്പില്‍ വീട്ടില്‍ ഷംസീനയെ(30) വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് ഭര്‍ത്താവ് ബി.എ.ഇസ്മായിലിനെ(40)മേല്‍പ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. തലയിലും കൈകളിലും വെട്ടേറ്റ ഷംസീനയെ കാസര്‍ഗോഡ് കെയര്‍വെല്‍ ആശുപത്രിയില്‍ … Read More