ഓവുചാലിലെ മരത്തിന്റെ കുറ്റി വീണ്ടും വളര്‍ന്നുതുടങ്ങി-മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമായി.

തളിപ്പറമ്പ്: ഓവുചാലിലെ മരം വീണ്ടും വളരുന്നു, മുറിച്ചുമാറ്റാന്‍ തയ്യാറാവാതെ അധികൃതര്‍. സംസ്ഥാനപാത-36 ല്‍ തളിപ്പറമ്പ്-ഇരിട്ടി റോഡില്‍ ഗവ.താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഓവുചാലിനകത്താണ് പൂമരം വളരുന്നത്. 18 വര്‍ഷം മുമ്പ് ഓവുചാല്‍ നിര്‍മ്മിക്കുമ്പോള്‍ തന്നെ മരം ഉണ്ടായിരുന്നു. അന്ന് വളരെ ചെറിയതായിരുന്ന ഈ … Read More

മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു.

തളിപ്പറമ്പ്: കൂറ്റന്‍ മരം റോഡിന് കുറുടെ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. കയ്യം നാഗം ക്ഷേത്രം റോഡിലാണ് ഇന്ന് രാവിലെ ഏഴോടെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടത്. ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഇരുമ്പൂന്നി എന്ന മരമാണ് റോഡിലേക്ക് വീണത്. തളിപ്പറമ്പില്‍ നിന്നും ഗ്രേഡ് … Read More

അധികൃതര്‍ ഉറങ്ങിയപ്പോള്‍ പ്രകൃതി തന്നെ പണി തീര്‍ത്തു, ആര്‍ക്കും അപകടമില്ലാതെ മരം വീണു.

മാതമംഗലം: അധികൃതരുടെ ഇടപെടലില്ലാതെ ഒടുവില്‍ പ്രകൃതി തന്നെ അപകടമരം വീഴ്ത്തി. ഒരു വര്‍ഷത്തിലേറെയായി അപകടാവസ്ഥയിലായ മരം ഇന്ന് രാവിലെ കടപുഴകി വീണു. മാതമംഗലം ഹരിത പച്ചക്കറി മാര്‍ക്കറ്റിന് സമീപം റോഡിരികില്‍ ഉണങ്ങി നിന്ന കാഞ്ഞിരമരമാണ് ഇന്ന് രാവിലെ ഒന്‍പതരയോടെ പൊട്ടിവീണത്, മരം … Read More

ഉണങ്ങിയമരം വാഹനയാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും ഭീഷണിയായി.

  പിലാത്തറ: പിലാത്തറ- മാതമംഗലം റോഡില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന ഉണങ്ങിയ മരം ഉടന്‍ മുറിച്ചു നീക്കണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞ ഒരു വര്‍ഷമായി നാട്ടുകാര്‍ ഈ ആവശ്യം ഉന്നയിച്ചു വരികയാണ്. മാതമംഗലം ഭിലായ് കോംപ്ലക്‌സിന് മുന്നിലായിട്ടാണ് റോഡരികില്‍ ഏത് … Read More

അപകടാവസ്ഥയില്‍ പൊട്ടി തൂങ്ങിയ ആല്‍മരം മുറിച്ചുനീക്കി.

പിലാത്തറ: പൊട്ടി തൂങ്ങിനിന്ന ആല്‍മരം അഗ്നിശമനസേന സാഹസികമായി മുറിച്ചുനീക്കി. പിലാത്തറ-മാതമംഗലം റോഡില്‍ കടന്നപ്പള്ളിയില്‍ തിങ്കളാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം. കടന്നപ്പള്ളി ബസ്റ്റോപ്പിലെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള മരം പൊട്ടി തൂങ്ങിക്കിടക്കുന്നത് അപകടം വര്‍ദ്ധിപ്പിച്ചതിനാല്‍ പയ്യന്നൂരില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേസവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന … Read More

പരിസ്ഥിതിദിന അനുഷ്ഠാനങ്ങള്‍ക്കെതിരെ റിട്ട.എ.ഡി.എം എ.സി.മാത്യുവിന്റെ പ്രതിഷേധം.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: മരം ഒരു വരം, പത്തുപുത്രന്മാര്‍ക്ക് തുല്യം ഒരു മരം–വര്‍ഷങ്ങളായി ഒരു അനുഷ്ഠാനം പോലെ കേട്ടുവരുന്ന പരിസ്ഥിതിദിന മുദ്രാവാക്യങ്ങളെ പരിഹസിച്ചും, മരങ്ങള്‍ അനാവശ്യമായി മുറിച്ചുമാറ്റുന്നതിനെതിരെ ബോധവല്‍ക്കരണത്തിനുമായി പരിസ്ഥിതിദിനത്തില്‍ വ്യത്യസ്ത പ്രതിഷേധവുമായി റിട്ട.എ.ഡി.എം എ.സി.മാത്യു. പരിസ്ഥിതി ദിനത്തില്‍ എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് … Read More

മരം വീണ് വീട് തകര്‍ന്നു-

ശ്രീകണ്ഠാപുരം: വീടിന് മുകളില്‍ മരം കടപുഴകിവീണു. ശ്രീകണ്ഠാപുരം നഗരസഭാ പരിധിയിലെ വയക്കര വാര്‍ഡില്‍ വഞ്ഞൂര്‍ ചുഴിക്കാട്ട് ഹൗസില്‍ കെ.ജെ.മാത്യുവിന്റെ വീടിന് മുകളിലാണ് മരം വീണത്. വീടിന്റെ ഓടുകള്‍ തകര്‍ന്നു. തളിപ്പറമ്പ് അഗ്നിശമനനിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷ്, അസി.സ്റ്റേഷന്‍ ഓഫീസര്‍(ഗ്രേഡ്)കെ.രാജീവന്‍, സേനാംഗങ്ങളായ ബിജു, … Read More

മരം വീണു-ഗതാഗതം മുടങ്ങി.

മാത്തില്‍: കശുമാവ് റോഡിലേക്ക് പൊട്ടിവീണ് വാഹനഗതാഗതം മുടങ്ങി. കാങ്കോല്‍-ആലപ്പടമ്പിലെ കാളീശ്വരത്ത് ഇന്ന് രാവിലെ ഒന്‍പതോടെയാണ് സംഭവം. കെ.പി.സുകുമാരന്‍ എന്നയാളുടെ പറമ്പിലെ കൂറ്റന്‍ കശുമാവിന്റെ ശാഖയാണ് കാങ്കോല്‍-സ്വാമിമുക്ക്-മാത്തില്‍ റോഡിലേക്ക് വീണത്. പയ്യന്നൂര്‍ അഗ്നിശമനനിലയം അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് മരം … Read More

ക്ഷേത്രപ്പറമ്പിലെ മരത്തിന്റെ ശിഖരം പൊട്ടി, വാഹനഗതാഗതം മുടങ്ങി.

പെരിങ്ങോം: ക്ഷേത്രപ്പറമ്പിലെ ആല്‍മരത്തിന്റെ ശിഖരം പൊട്ടിവീണ് വാഹനഗതാഗതം മുടങ്ങി. തട്ടുമ്മല്‍ ശ്രീപുരം ക്ഷേത്രപറമ്പിലെ പുരാതന ആല്‍മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് തൂങ്ങിയാണ് റോഡ് ഗതാഗതാഗതം ഭാഗികമായി തടസ്സപ്പെട്ടത്. പെരിങ്ങോം അഗ്നിശമനനിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ പി.വി. അശോകന്‍, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി.കെ.സുനില്‍കുമാര്‍ … Read More

സംസ്ഥാനപാതയില്‍ കൂറ്റന്‍ മരത്തിന്റെ ശിഖരം പൊട്ടിവീണു, വന്‍ദുരന്തം ഒഴിവായി.

  തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ കരിമ്പംപാലത്തിന് സമീപം കൂറ്റന്‍ താന്നിമരത്തിന്റെ ശിഖരം മുറിഞ്ഞുവീണ് വാഹനഗതാഗതം മുടങ്ങി. ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെയാണ് മരത്തിന്റെ ശിഖരം റോഡിന് കുറുകെ വീണത്. വൈദ്യുതിലൈനിന് മുകളിലേക്ക് മരം വീണതോടെ വൈദ്യുതി വിതരണവും മുടങ്ങി. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തിലെ ഗ്രേഡ് … Read More