വയര്‍ ലത്തീഫ് തലശേരിയില്‍ കുടുങ്ങി.ഇയാളുടെ പേരില്‍ മലപ്പുറം,കോഴിക്കോട് ജില്ലകളിലും നിരവധി കേസുകളുണ്ട്.
തലശ്ശേരി: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ ഇലട്രിക് വയര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി ഒരാള്‍ അറസ്റ്റില്‍.
മലപ്പുറം സ്വദേശി താഴെക്കോട്ടെ പൊന്നമ്പത്ത് വീട്ടില്‍ അബ്ദുള്‍ ലത്തീഫ് എന്ന വയര്‍ ലത്തീഫിനെയാണ് (56) തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
വയറുകള്‍ മാത്രം മോഷ്ടിക്കുന്ന ഇയാളുടെ പേരില്‍ മലപ്പുറം,കോഴിക്കോട് ജില്ലകളിലും നിരവധി കേസുകളുണ്ട്.
മോഷ്ടിക്കുന്ന വയറുകള്‍ കെട്ടിടം പണിയെടുക്കുന്നവര്‍ക്ക് വില്‍ക്കുകയാണ് ഈയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
നവംബര്‍ 1 ന് രാവിലെ ഏഴിനാണ് കവര്‍ച്ച നടന്നത്.
കഴിഞ്ഞ ദിവസം തലശ്ശേരി പോലീസ് സ്റ്റേഷന് പരിധിയിലെ കണ്ണിച്ചിറയില്‍ അശോകന് എന്നയാളുടെ നിര്‍മ്മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിലാണ് കവര്‍ച്ച നടന്നത്.
കരാറുകാരനായ വടക്കുമ്പാട്ടെ സരേഷ് ആര്യയാണ് പരാതി നല്‍കിയത്.
15,000 രൂപയുടെ വയറും മറ്റ് സാധനങ്ങളുമാണ് മോഷണം പോയത്.
തൊട്ടടുത്തുള്ള കെട്ടിടത്തിലെ സി.സി.ടി.വി.ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
മാഹി പാലത്തിനടുത്ത് വെച്ചാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
അടുത്ത കാലത്തായി നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളില്‍ നിന്നും കമ്പികളും ഇലട്രിക് വയറുകളും ഉള്‍പ്പെടെ മോഷണം പോവുന്നത് പതിവായിരിക്കുകയായിരുന്നു.
ആഴ്ചകള്‍ക്ക് മുമ്പ് ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഇലട്രിക് വയറുകള്‍ മോഷണം നടത്തിയ ഒരാളെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.